ഭാഗ്യക്കുറി വകുപ്പിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന തുകയായ 30 കോടി രൂപയാണ് സമ്മാന തുക. രണ്ടാം സമ്മാനം ഒരു കോടി വീതം ഇരുപതു പേർക്ക്. മൂന്നാം സമ്മാനം 25 ലക്ഷം വീതം 20 പേർക്കും നാലാം സമ്മാനം 5 ലക്ഷം വീതം 10
പേർക്കും അഞ്ചാം സമ്മാനം 2 ലക്ഷം വീതം 10 പേർക്കും ലഭിക്കും. കൂടാതെ 5000 മുതൽ 500 രൂപവരെയുള്ള ലക്ഷകണക്കിന് സമ്മാനങ്ങളുമുണ്ട്.
500 രൂപയാണ് ടിക്കറ്റ് വില. ടിക്കറ്റ് വില്പന ജൂലൈ 20 തിങ്കളാഴ്ച മുതൽ ആരംഭിക്കും. സെപ്റ്റംബർ 26 നാണ് നറുക്കെടുപ്പ്.
അച്ചടിച്ച പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രം
അംഗീകൃത ഏജന്റുമാരിൽ നിന്നോ വില്പനക്കാരിൽ നിന്നോ നേരിട്ടു
വാങ്ങേണ്ടതാണ്. സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകൾ ഡിജിറ്റൽ പേയ്മെന്റ്
ലിങ്കുകൾ എന്നിവ വഴി വില്പനയില്ല.

നെല്‍കൃഷി അടിസ്ഥാന സൗകര്യവികസന പദ്ധതികളുടെ ധനവിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ്ധാരണയായത് കൃഷിമന്ത്രി ടി.സിദ്ദിഖ് കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി നടത്തിയ കൂടിക്കാഴ്ചയില്‍
കേരളത്തിന്റെ കാര്‍ഷിക മേഖലയുടെ ആവശ്യങ്ങള്‍ കേന്ദ്രസര്‍ക്കാരിന് മുന്നില്‍ അവതരിപ്പിച്ച് കൃഷിമന്ത്രി ടി.സിദ്ദിഖ്. കേന്ദ്രകൃഷിമന്ത്രി ശിവരാജ് സിങ് ചൗഹാനുമായി ഡല്‍ഹിയില്‍ നടത്തിയ ചര്‍ച്ചയില്‍ മന്ത്രി ടി.സിദ്ദിഖ് സംസ്ഥാനത്തെ കാര്‍ഷിക മേഖലയിലെ വിവിധ പദ്ധതികള്‍ക്ക് പ്രത്യേക സാമ്പത്തിക സഹായവും ആവശ്യപ്പെട്ടു. കേന്ദ്ര കൃഷിമന്ത്രിയുടെ സഫ്ദര്‍ജംഗ് റോഡിലെ 12-ാം നമ്പര്‍ ബംഗ്ലാവില്‍ ആയിരുന്നു കൂടിക്കാഴ്ച. ആദ്യമായിട്ടാണ് കേരളത്തില്‍ നിന്ന് കൃഷിമന്ത്രിയുടെ നേതൃത്വത്തില്‍ ഒരു ഉദ്യോഗസ്ഥ സംഘം വന്നതെന്നും അതില്‍ സന്തോഷമുണ്ടെന്നും കേന്ദ്ര കൃഷിമന്ത്രി അറിയിച്ചു.
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ നെല്ല്, അരി സംബന്ധമായ അടിസ്ഥാന സൗകര്യവികസന പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിരുന്ന പത്തുശതമാനം ധനവിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കുമെന്ന് മന്ത്രി ടി.സിദ്ദിഖിന് കേന്ദ്ര കൃഷിമന്ത്രി ഉറപ്പുനല്‍കി. എക്‌സ്‌പെഡിച്ചര്‍ ഫിനാന്‍സ് കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ഗോതമ്പ്, നെല്ല്,അരി എന്നിവയുമായി ബന്ധപ്പെട്ട പദ്ധതികള്‍ക്കുള്ള ധനവിനിയോഗം സംസ്ഥാനത്തിന് അനുവദിക്കുന്ന ആകെ വിഹിതത്തിന്റെ 10 ശതമാനമായി പരിമിതപ്പെടുത്തിയത് സംസ്ഥാനത്തിന് പ്രതികൂല പ്രത്യാഘാതം സൃഷ്ടിച്ചെന്നത് മന്ത്രി ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. കര്‍ഷകര്‍ക്കിത് ഗുണകരമാകും. ഇതിലൂടെ സംസ്ഥാനത്തിന് കൂടുതല്‍ തുക നെല്ല് കൃഷിക്കായി കണ്ടെത്താനാകും.

സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ വെറും 20 ശതമാനം മാത്രമാണ് ഉത്പ്പാദിപ്പിക്കുന്നത്. അത് പരിഗണിച്ച് രാഷ്ട്രീയ കൃഷി വികാസ് യോജന പദ്ധതിയില്‍ നെല്ല് ,അരി സംബന്ധമായ അടിസ്ഥാന സൗകര്യവികസനുള്ള ധന വിനിയോഗ പരിധിയില്‍ കേരളത്തിന് പ്രത്യേക ഇളവ് അനുവദിക്കണമെന്ന ആവശ്യം കേരളം മുന്നോട്ട് വെച്ചിരുന്നു.
സാങ്കേതികവിദ്യയും വിപണിയും സംരംഭകത്വവും അടിസ്ഥാനമാക്കി പുതിയ കാര്‍ഷിക വികസന മാതൃകയിലേക്കുള്ള രാജ്യത്തിന്റെ സുപ്രധാന ചുവടുവയ്പ്പാണ് പ്രഗതി പദ്ധതി. രാജ്യത്തെ ഗ്രാമീണ കാര്‍ഷിക സംരംഭകരെ സൃഷ്ടിച്ച് കാര്‍ഷിക മേഖലയെ കൂടുതല്‍ ഉല്‍പ്പാദനക്ഷമവും സംരംഭകത്വ കേന്ദ്രീകൃതവുമാക്കുക ലക്ഷ്യത്തോടെയുള്ള പ്രഗതി പദ്ധതിയില്‍ കേരളത്തെ ഉള്‍പ്പെടുത്താമെന്ന ഉറപ്പ് കേന്ദ്രകൃഷിമന്ത്രി നല്‍കി. നിലവില്‍ കേരളത്തെ ഈ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല.പെര്‍ ഡ്രോപ്പ് മോര്‍ ക്രോപ്പ് പദ്ധതിയുടെ ഭാഗമായി കേരളത്തെ നിലവിലുള്ള മൈക്രോ ഇറിഗേഷന്‍ വ്യാപനം കൂടുതലുള്ള വിഭാഗത്തില്‍ നിന്ന് കുറഞ്ഞ വ്യാപനമുള്ള സംസ്ഥാനം എന്ന വിഭാഗത്തിലേക്ക് പുനഃവര്‍ഗ്ഗീകരണം നടത്തേണ്ടത്തിന്റെ ആവശ്യകത കേരളം കേന്ദ്രമന്ത്രിയെ ധരിപ്പിച്ചു. സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന ഉറപ്പ് കേന്ദ്ര കൃഷിമന്ത്രി നല്‍കി.കേന്ദ്രസര്‍ക്കാരിന്റെ അഗ്രിസ്റ്റാക്ക് ഡാറ്റാബേസായ കര്‍ഷക രജിസ്ട്രി, ക്രോപ്പ് രജിസ്ട്രി എന്നിവയിലേക്ക് സംസ്ഥാന സര്‍ക്കാരിന്റെ കാര്‍ഷിക പോര്‍ട്ടലായ കതിരിന് ആക്സ്സസ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചു. കാര്‍ഷിക സേവനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന് ഡാറ്റാ കൈമാറ്റം ഉള്‍പ്പെടെ ഇതുവഴി സാധ്യമാകും.
പിഎം കിസാന്‍ പദ്ധതിയില്‍ 2021-22 മുതല്‍ കുടിശ്ശികയായി തുടരുന്ന 12.14 കോടി അടിയന്തരമായി അനുവദിക്കണമെന്ന ആവശ്യത്തില്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ കേരളത്തെ അറിയിച്ചു. ഭരണനിര്‍വഹണ ചെലവിനായി സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട 17.48 കോടിയില്‍ 5.34 കോടി മാത്രമാണ് ലഭിച്ചത്.
റബ്ബര്‍ ഷീറ്റുകളുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിനായി ലാറ്റക്സ് സംസ്‌കരിക്കുന്നതില്‍ റബ്ബര്‍ റോളറിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയ കേരളം, ഇവയെ സബ് മിഷന്‍ ഓണ്‍ അഗ്രികള്‍ച്ചര്‍ മെക്കനൈസേഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം കേന്ദ്രത്തെ അറിയിച്ചു. റബര്‍ റോളറുകളെ എസ്.എം.എ.എം പദ്ധതിയില്‍ സബ്സിഡിക്ക് അര്‍ഹമായ കാര്‍ഷിക യന്ത്രമായി അംഗീകരിക്കുന്നതിന് ആവശ്യമായ നടപടി ഉണ്ടാകുമെന്ന ഉറപ്പ് കേന്ദ്രമന്ത്രി നല്‍കി.
2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഹോര്‍ട്ടികള്‍ച്ചര്‍ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തിന് ലഭിക്കേണ്ട 16.47 കോടി രൂപ അനുവദിക്കാമെന്ന ഉറപ്പ് കേന്ദ്രം കേരളത്തിന് നല്‍കി. ഗുണഭോക്താക്കളുടെ വിവരങ്ങള്‍ അപ് ലോഡ് ചെയ്യുന്നതില്‍ സാങ്കേതിക തടസ്സം വന്ന കാരണം ചൂണ്ടിക്കാട്ടി കേന്ദ്രം കുടിശികയാക്കിയ തുക അനുവദിക്കണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി.