തിരുവനന്തപുരം ജില്ലാ കളക്ടറേറ്റിൽ നവീകരിച്ച ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും റവന്യൂ വകുപ്പ് മന്ത്രി എ.പി അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ ചടങ്ങിൽ അധ്യക്ഷനായിരുന്നു.
പൊതുജനങ്ങളുടെ പരാതികൾ വേഗത്തിലും സുതാര്യമായും തീർപ്പാക്കുന്നതിന് കളക്ടറേറ്റിലെ പൊതുജനപരാതി പരിഹാരസെൽ പ്രയോജനപ്രദമാണെന്നും ഏത് സംരംഭമായാലും ജനങ്ങൾക്ക് ഉപകരിക്കുകയെന്നതാണ് പ്രധാനമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി എ.പി അനിൽകുമാർ പറഞ്ഞു. ആധുനികവത്കരണത്തിന്റെ കാലത്ത് പരാതികൾ കാലതാമസം കൂടാതെ തീർപ്പാക്കാൻ എ.ഐ സംവിധാനം ഉൾപ്പെടെയുള്ളവ പ്രയോജനപ്പെടുത്തണമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയാണ് നവീകരിച്ച ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും ഉദ്ഘാടനം ചെയ്തത്.
2023-24 സാമ്പത്തിക വർഷത്തെ പ്ലാൻ സ്‌കീം സ്മാർട്ട് റവന്യൂ ഓഫീസുകൾ പദ്ധതിയിൽ ഉൾപ്പെടുത്തി പതിനെട്ട് ലക്ഷം രൂപ ചെലവഴിച്ചാണ് ഫ്രണ്ട് ഓഫീസും സെക്യൂരിറ്റി ക്യാബിനും നവീകരിച്ചത്.
ലാൻഡ് റവന്യൂ കമ്മീഷണർ എച്ച്.ദിനേശൻ, ജില്ലാ കളക്ടർ അനു കുമാരി, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് നിസ.എ, സബ് കളക്ടർ ആൽഫ്രഡ് ഒ.വി, അസിസ്റ്റന്റ് കളക്ടർ വിഷ്‌ണോയ് ദിനേശ് ഹപുരാം, കളക്ടറേറ്റ് ജീവനക്കാർ എന്നിവരും സന്നിഹിതരായിരുന്നു.
തിയേറ്ററുകളെ പൂരപ്പറമ്പാക്കാൻ ദളപതി വിജയുടെ “ജനനായകൻ” ജൂലൈ 23 ന് തിയേറ്ററുകളിലേക്ക്
“ഐ ആം കമിങ്” : തമിഴ്നാട് മുഖ്യമന്ത്രി വിജയ് അവസാനമായി അഭിനയിച്ച “ജനനായകൻ” ജൂലൈ 23ന് തിയേറ്ററുകളിലേക്ക്
ദളപതി വിജയുടെ സിനിമാ ജീവിതത്തിലെ അവസാന സിനിമയാണ് ജനനായകൻ. വിജയ് തമിഴ്നാട് മുഖ്യമന്ത്രി ആയ ശേഷം തിയേറ്ററിൽ ആഘോഷമാക്കാൻ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവിട്ടുകൊണ്ട് കാത്തിരിപ്പിന് വിരാമമിട്ടിരിക്കുകയാണ് നിർമ്മാതാക്കളായ കെ വി എൻ പ്രൊഡക്ഷൻസ്. ജൂലൈ 23ന് ചിത്രം വേൾഡ് വൈഡ് റിലീസായി തിയേറ്ററുകളിലേക്കെത്തും.ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ് നൽകിയത്.
ജനനായകൻ ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. കലാ മൂല്യമുള്ളതും നിലവാരമുള്ളതുമായ സിനിമകൾ നിർമിച്ച വെങ്കട്ട് കെ നാരായണ ആണ് കെ വി എൻ പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിച്ചിരിക്കുന്നത്.
ദളപതി വിജയ്‍യുടെ പ്രിയപ്പെട്ട മൂന്ന് സംവിധായകരായ ബോയ്‍സെന്ന് വിശേഷിപ്പിക്കപ്പെടുന്ന ലോകേഷ് കനകരാജ്, അറ്റ്‍ലി, നെല്‍സണ്‍ എന്നിവര്‍ ജനനനായകനിലെ ഒരു ഗാന രംഗത്ത് ഉണ്ടാകും എന്നാണ് മറ്റൊരു അപ്‍ഡേറ്റ് സൂചിപ്പിക്കുന്നത്. ദളപതി വിജയുടെ ജനനായകന്റെ അണിയറപ്രവർത്തകർ ഇവരാണ്: ഛായാഗ്രഹണം സത്യൻ സൂര്യൻ, ആക്ഷൻ അനിൽ അരശ്, ആർട്ട് : വി സെൽവ കുമാർ, കൊറിയോഗ്രാഫി ശേഖർ, സുധൻ, ലിറിക്സ് അറിവ്, കോസ്റ്റ്യൂം പല്ലവി സിംഗ്, പബ്ലിസിറ്റി ഡിസൈനർ ഗോപി പ്രസന്ന, മേക്കപ്പ് നാഗരാജ, പ്രൊഡക്ഷൻ കൺട്രോളർ വീര ശങ്കർ, പി ആർ ഓ ആൻഡ് മാർക്കറ്റിംഗ് കൺസൾട്ടന്റ്: പ്രതീഷ് ശേഖർ എന്നിവരാണ്.

