ആലപ്പുഴ രക്ഷാപ്രവർത്തന കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്റെ (എസ്ഐടി) തലവൻ എസ്പി ഷൗക്കത്തലി റിപ്പോർട്ട് സമർപ്പിച്ചിട്ട് ദിവസങ്ങളായി. എന്നാൽ ആ റിപ്പോർട്ട് ഇപ്പോഴും സംസ്ഥാന പോലീസ് മേധാവിയുടെ മേശവലിപ്പിൽ വിശ്രമത്തിലാണ്. ഈ റിപ്പോർട്ടിൽ എഡിജിപി എം.ആർ. അജിത്കുമാറിനെതിരെ പരമാർശമുണ്ട് എന്നാണ് പുറത്തുവരുന്ന സൂചനകൾ.
