Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വാക്കത്തോൺ ശ്രദ്ധേയമായി:ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു…
  • KERALA NEWS
  • LATEST NEWS

കണ്ണൂർ സിറ്റി പോലീസിന്റെ ലഹരി വിരുദ്ധ വാക്കത്തോൺ ശ്രദ്ധേയമായി:ആഭ്യന്തര മന്ത്രി ഉദ്ഘാടനം ചെയ്തു…

EN24 Television July 18, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയും

ലഹരി വിരുദ്ധ പോരാട്ടത്തിൽ ജനങ്ങളെ അണിനിരത്തി കണ്ണൂർ സിറ്റി പോലീസ് സംഘടിപ്പിച്ച വാക്കത്തോണും ലഹരി വിരുദ്ധ യജ്ഞവും ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
ഉദ്ഘാടനം ചെയ്തു.കേരളാ പോലീസിന്റെ ‘ഓപ്പറേഷൻ തൂഫാൻ -ദി നാർക്കോ ഹണ്ട്’ എന്ന ലഹരി വിരുദ്ധ ദൗത്യത്തിന്റെ ഭാഗമായാണ് പരിപാടികൾ നടന്നത്.

കണ്ണൂർ പോലീസ് പരേഡ് ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ ആഭ്യന്തര മന്ത്രി തൂഫാൻ പതാക ഉയർത്തി.
പരേഡ് ഗ്രൗണ്ടിൽ നിന്നും ആരംഭിച്ച വാക്കത്തോൺ കാൽടെക്‌സ് ഗാന്ധി സർക്കിൾ, ട്രാഫിക് പോലീസ് സ്റ്റേഷൻ വഴി ജവഹർ സ്റ്റേഡിയത്തിൽ സമാപിച്ചു. ലഹരിക്കെതിരെയുള്ള സിംഗ്‌നേച്ചർ ക്യാമ്പയിൻ്റെ ഉദ്ഘാടനവും രമേശ് ചെന്നിത്തല നിർവഹിച്ചു.

അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പോലീസ് ഡോ. നന്ദഗോപൻ എം. സ്വാഗതം ആശംസിച്ച ചടങ്ങിൽ കണ്ണൂർ എംഎൽഎ അഡ്വ. ടി. ഒ. മോഹനൻ, അഴിക്കോട്, എംഎൽഎ കെ. വി. സുമേഷ്, കഥാകൃത്ത് ടി. പത്മനാഭൻ, എന്നിവർ സംസാരിച്ചു. ലഹരിക്കെതിരെയുള്ള പ്രതിജ്ഞ കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ബി. വി. വിജയ ഭരത് റെഡ്ഡി ചൊല്ലിക്കൊടുത്തു. ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, ഉത്തര മേഖല ഐജി പുട്ട വിമലാദിത്യ , കണ്ണൂർ ജില്ലാ കലക്ട‌ർ പി. വിഷ്ണു‌രാജ്, കണ്ണൂർ അസിസ്റ്റന്റ് കലക്‌ടർ എസ്. സ്വാതി ഡെപ്യൂട്ടി ഡയറക്‌ടർ ഓഫ് എഡ്യൂക്കേഷൻ ഡി ഷൈനി തുടങ്ങിയവർ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: തിരുവോണം ബംബർ ഭാഗ്യക്കുറി ടിക്കറ്റ് പ്രകാശനം ചെയ്ത് മുഖ്യമന്ത്രി വി.ഡി.സതീശൻ.
Next: ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.