പ്രതിപക്ഷ ഉപനേതാവ് പദവി നൽകുന്ന കാര്യത്തിൽ തീരുമാനമാകാത്തതിൽ സിപിഐയ്ക്ക് കടുത്ത അതൃപ്തി. പദവി നൽകാൻ വൈകുന്നതിലും വിഷയം കഴിഞ്ഞ കാര്യമാണെന്ന പിണറായി വിജയൻറെ മറുപടിയിലും സിപിഐക്ക് കടുത്ത അതൃപ്തിയുണ്ട്. തങ്ങളെ അപമാനിച്ചു എന്ന വികാരത്തിലാണ് പാർട്ടി നേതൃത്വം. ഇതിനെതിരെ പിണറായിക്ക് പരസ്യമായി മറുപടി നൽകാൻ സിപിഐ നീക്കം ആരംഭിച്ചു. അതേസമയം, പിണറായി വിജയന് മറുപടിയുമായി സി.പി.ഐ അസിസ്റ്റന്റ് സെക്രട്ടറി പി.പി.സുനീർ രംഗത്തെത്തി. വെറുതെ പറഞ്ഞാണ്ടിരിക്കുന്ന പാർട്ടിയല്ല സി.പി.ഐ. സിപിഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഈ അവസ്ഥ ഉണ്ടാകില്ലായിരുന്നു. പ്രതിപക്ഷ ഉപനേതാവ് പദവിയിൽ സി.പി.ഐ പിന്നോട്ടില്ലെന്നും പി.സുനീർ പുറഞ്ഞു.