Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല
  • LATEST NEWS

കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ എല്ലാ സാധ്യതകളും പരിശോധിക്കും-ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല

EN24 Television July 5, 2026 1 minute read
കേരളത്തിന്റെ ഐടി വികസനത്തിന് കുതിപ്പേകാൻ ഹൈലൈറ്റ് ഗ്രൂപ്പിന്റെ ഏറ്റവും പുതിയ പദ്ധതിയ (4)

കയർമേഖല നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും വിശദമായി ചർച്ചചെയ്ത് ആഭ്യന്തര- കയർ വകുപ്പ് മന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ ആലപ്പുഴയിൽ വിപുലമായ യോഗം ചേർന്നു. ചെറുകിട ഉത്പാദകർ, കയറ്റുമതി മേഖലയിൽ പ്രവർത്തിക്കുന്നവർ, എംഎൽഎമാർ, ഉദ്യോഗസ്ഥർ, കയർ കോർപ്പറേഷൻ, കയർഫെഡ്, ഫോം മാറ്റിംഗ്സ് പ്രതിനിധികൾ തുടങ്ങിയവരാണ് വിവിധ യോഗങ്ങളിൽ പങ്കെടുത്തത്.

ആലപ്പുഴ ജില്ലയുടെ കരുത്തായ കയർ മേഖലയെ തിരിച്ചുകൊണ്ടുവരാൻ പ്രായോഗിതലത്തിൽ എല്ലാ സാധ്യതകളും പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കയർ കോർപ്പറേഷൻ, കയർ മിഷനറി മാനുഫാക്ചറിംഗ് കമ്പനി, കയർ ഫെഡ്, ഫോം മാറ്റിംഗ്സ് എന്നിവിടങ്ങളിലൊന്നും പുതിയ നിയമനങ്ങൾ വേണ്ടെന്ന് മന്ത്രി നിർദേശിച്ചു. ഇവിടങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ചെലവ് കൂടുതലാണെന്നും ഒരു സ്ഥാപനവും പരസ്യങ്ങൾ പുതുതായി നൽകരുതെന്നും മന്ത്രി നിർദേശിച്ചു. ഈ നാല് സ്ഥാപനങ്ങളെയും നിലവിലെ അവസ്ഥയിൽ പോകാൻ അനുവദിക്കില്ലെന്നും കാര്യക്ഷമത വർധിപ്പിച്ചേ മതിയാകുമെന്നും മന്ത്രി പറഞ്ഞു.

ജില്ലാ അടിസ്ഥാനത്തിൽ കയർ സംഘങ്ങൾ നേരിടുന്ന പ്രതിസന്ധികളും പരിഹാരമാർഗങ്ങളും സംബന്ധിച്ച് ഒരാഴ്ചക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ പ്രോജക്ട് ഓഫീസർമാർക്ക് മന്ത്രി നിർദ്ദേശം നൽകി. തൊണ്ടിന്റെ ലഭ്യതക്കുറവും ചകിരി ഉത്പാദനത്തിലെ കുറവുമാണ് മേഖല നേരിടുന്ന പ്രധാന പ്രതിസന്ധിയെന്ന് യോഗത്തിൽ അഭിപ്രായം ഉയർന്നു. ഹരിത കർമ്മസേന വഴി വീടുകളിൽ നിന്ന് തൊണ്ട് ശേഖരിക്കാനുള്ള സാധ്യതകൾ ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.

കയർ തൊഴിലാളികളുടെ ജീവിതം പരിതാപകരമാണെന്നും മേഖലയ്ക്ക് പുനരുജ്ജീവന പാക്കേജ് വേണമെന്നും അരൂർ എംഎൽഎയും ഡെപ്യൂട്ടി സ്പീക്കറുമായ ഷാനിമോൾ ഉസ്മാൻ യോഗത്തിൽ ആവശ്യപ്പെട്ടു. കയർ ഉത്പന്നങ്ങളിൽ അഞ്ചുതെങ്ങ് ബ്രാൻഡ് ഉണ്ടാക്കണമെന്ന് ചിറയൻകീഴ് എംഎൽഎ രമ്യ ഹരിദാസ് ആവശ്യപ്പെട്ടു. കയർ മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ ഒരു ദിവസം നീണ്ടുനിൽക്കുന്ന യോഗം വിളിച്ചതിൽ മന്ത്രി രമേശ് ചെന്നിത്തലയെ മുൻമന്ത്രിയും ചേർത്തല എംഎൽഎയുമായ പി. പ്രസാദ് യോഗത്തിൽ അഭിനന്ദിച്ചു. ആലപ്പുഴ എംഎൽഎ എ.ഡി തോമസും യോഗത്തിൽ പങ്കെടുത്തു

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: ‘ഒരുതരം ലഹരിയും സമൂഹത്തിൽ ഉണ്ടാവാൻ പാടില്ല’; രമേശ് ചെന്നിത്തലയെ വേദിയിലിരുത്തി സർക്കാരിനെതിരെ വിമർശനവുമായി മാർത്തോമ സഭാധ്യക്ഷൻ
Next: പ്രതിപക്ഷ ഉപനേതാവ് പദവി നല്‍കുന്ന കാര്യത്തില്‍ തീരുമാനമാകാത്തതില്‍ സിപിഐയ്ക്ക് കടുത്ത അതൃപ്തി….

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.