ആറ്റിങ്ങൽ: മൂന്നമുക്ക് ജംഗ്ഷനിൽ ടോറസ് ലോറി സുന്ദരൻ തട്ടുകട ഹോട്ടൽ കടയിലേക്ക് ഇടിച്ചു കയറി. ലോറിയ്ക്കും കടയിലും തീപ്പിടിച്ചു. സേന സംഭവസ്ഥലത്തു എത്തി വെള്ളം പമ്പ് ചെയ്തു കെടുത്തി. ആറ്റിങ്ങൽ കല്ലമ്പലം അഗ്നിരക്ഷാ നിലയങ്ങളിലെ 2 യൂണിറ്റ് വാഹനം അഗ്നിശമനത്തിൽ പങ്കെടുത്തു. ഇന്ന് പുലർച്ചേ 1. 30 മണിക്കാണ് സംഭവം. ഇതെതുടർന്ന് 1.30 മണിക്കൂർ ദേശീയ പാതയിൽ ഗതാഗതം സ്തംഭിച്ചു. ആളപായമില്ല

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടി
ഗ്ലോബൽ നോർക്ക കോ-ഓർഡിനേഷൻ കൗൺസിലും ഹെൽപ്പ് ഡെസ്കുകളും രൂപീകരിക്കും
ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കൗൺസിലിലേക്ക് നാമനിർദേശങ്ങൾ ക്ഷണിച്ചു.

സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി പ്രവാസി ക്ഷേമ പ്രവർത്തനങ്ങൾ ഏകോപനത്തോടെ നടപ്പാക്കുന്നതിനായി കരുത്തുറ്റ ഒരു നോർക്ക ശൃംഖല സ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ 12 രാജ്യങ്ങളിലും മേഖലകളിലുമായി ‘ഗ്ലോബൽ നോർക്ക കോഓർഡിനേഷൻ കൗൺസിലുകളും’ നാല് വിഷയാധിഷ്ഠിതമായ ‘ഹെൽപ്പ് ഡെസ്കുകളും’ രൂപീകരിക്കും. കാനഡയിൽ വിജയകരമായി നടപ്പിലാക്കിയ പൈലറ്റ് പദ്ധതിയുടെ തുടർച്ചയായാണ് കൂടുതൽ രാജ്യങ്ങളിലേക്കും മേഖലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നത്. ആദ്യഘട്ടത്തില്‍ രൂപീകരിക്കുന്ന ഓസ്ട്രേലിയ, ന്യൂസിലന്‍ഡ് കോ-ഓർഡിനേഷൻ കൗൺസിലുകളിലേയ്ക്ക് ഇപ്പോള്‍ നാമനിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാം. അംഗീകൃത പ്രവാസി മലയാളി സംഘടനകൾ, സാമൂഹ്യ പ്രവർത്തകർ ലോക കേരളസഭ അംഗങ്ങൾ,സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർക്ക് നാമനിർദേശം നടത്താം. നോര്‍ക്ക റൂട്ട്സ് വെബ്ബ്സൈറ്റ് (www.norkaroots.kerala.gov.in) സന്ദര്‍ശിച്ച് 2026 ഓഗസ്റ്റ് 06 നകം നാമനിർദേശങ്ങൾ നല്‍കാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2770501 (ഓഫീസ് സമയത്ത് പ്രവൃത്തി ദിനങ്ങളില്‍), +91 94464 23339, നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിലെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം. കോഓർഡിനേഷൻ കൗൺസില്‍ രൂപീകരണത്തിന് മുന്നോടിയായി ഓസ്‌ട്രേലിയ, ന്യൂസിലാൻഡ് എന്നിവിടങ്ങളിലെ കേരളീയ പ്രവാസി സംഘടനാ ഭാരവാഹികൾ ലോക കേരള സഭാംഗങ്ങൾ എന്നിവരുമായി നോർക്ക റൂട്സ് അധികൃതരുമായി ഓൺലൈൻ ചർച്ച നടത്തി. ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ ആസിഫ് കെ യൂസഫ്, ജനറൽ മാനേജർ പ്രകാശ് പി ജോസഫ് എന്നിവർ പദ്ധതി വിശദീകരിച്ചു. നിലവിൽ പ്രവർത്തിക്കുന്ന നോർക്ക കാനഡ കോഓർഡിനേഷൻ കൗൺസിലിന്റെ പ്രവർത്തനങ്ങൾ അംഗം സൂരജ് അത്തിപ്പറ്റ വിശദീകരിച്ചു.

‘വ്യാജ വാർത്തകളെ കേരളം തള്ളിക്കളയും’ : രാജീവ് ചന്ദ്രശേഖർ എം എൽ എ

തിരുവനന്തപുരം : കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ഭാരതീയ ജനതാ പാർട്ടിക്കെതിരെ മലയാളത്തിലെ ചില മാധ്യമങ്ങൾ നടത്തുന്ന സംഘടിതമായ ‘ ആക്രമണങ്ങൾ’
പാർട്ടിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.അടിസ്ഥാനരഹിതവും വ്യാജവുമായ കഥകളെ വാർത്തകളെന്ന പേരിൽ പടച്ചു വിട്ടാൽ അത് കേരളം തള്ളിക്കളയുമെന്നേ നിങ്ങളെ ഓർമ്മിപ്പിക്കാനുള്ളൂ.

ഈ വാർത്തകളെല്ലാം പരിപൂർണമായി വസ്തുതാ വിരുദ്ധമാണ്. ഈ വാർത്തകൾ എഴുതി വിട്ട മാധ്യമപ്രവർത്തകർ, ഈ വിഷയത്തിൽ ഞങ്ങളുടെ പാർട്ടിയുടെ മീഡിയ ടീമുമായി ബന്ധപ്പെടുകയോ വിവരങ്ങൾ സ്ഥിരീകരിക്കുകയോ ചെയ്യുകയെന്ന മാധ്യമ പ്രവർത്തനത്തിൻ്റെ സാമാന്യ മര്യാദകൾ പോലും പാലിച്ചിട്ടില്ല.ഇവയെല്ലാം സ്ഥിരീകരിക്കപ്പെട്ട വാർത്തകളല്ല. വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള റിപ്പോർട്ടുകളേക്കാൾ സാങ്കൽപ്പികതയ്ക്ക് കൂടുതൽ പ്രാധാന്യം നൽകിയിരിക്കുന്ന കെട്ടിച്ചമച്ച കഥകളാണെന്നത് വ്യക്തമാണ്.

വിവാദ തലക്കെട്ടുകൾ തേടി ഓടുന്ന മാധ്യമപ്രവർത്തകരോട് ഒരു കാര്യം : സത്യസന്ധവും വസ്തുതകളെ അടിസ്ഥാനമാക്കിയുള്ളതുമായ മാധ്യമപ്രവർത്തനത്തിന് പകരം വെക്കാൻ മറ്റൊന്നില്ല.വ്യാജവും സാങ്കൽപ്പികവും സ്ഥിരീകരിക്കപ്പെടാത്തതുമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കുന്നത് മാധ്യമപ്രവർത്തനമല്ല.

ബിജെപി കേരളത്തിന്റെ നേതൃത്വവും പ്രവർത്തകരും വികസിത കേരളം എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിനായുള്ള പ്രവർത്തനങ്ങളിലും ജനസേവനത്തിലും പൂർണ ശ്രദ്ധയോടെയും പ്രതിബദ്ധതയോടെയും മുന്നോട്ടുപോകുകയാണ്, രാജീവ്‌ ചന്ദ്രശേഖർ എം എൽ എ