ഇറാന്-യുഎസ് സംഘര്‍ഷം പുന:രാരംഭിച്ചതിന് ശേഷം ഹോര്‍മുസില്‍ നിയന്ത്രണം കടുപ്പിച്ച് ഇറാന്. തങ്ങള്‍ക്ക് എണ്ണ വില്‍ക്കാനാവില്ലെങ്കില്‍ മറ്റാരും അത് വേണ്ടെന്നാണ് ഇറാന്റെ നിലപാട്. ഹോര്‍മുസ് ടാങ്കര്‍ ക്രോസിംഗുകളുടെ എണ്ണം രണ്ട് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിയതായി ഡാറ്റ കാണിക്കുന്നു. വ്യാഴാഴ്ച ഒരു ടാങ്കര്‍ മാത്രമേ ഹോര്‍മുസ് കടലിടുക്ക് വിജയകരമായി കടന്നുള്ളൂവെന്ന് കപ്പല്‍ ട്രാക്കിംഗ് ഡാറ്റ വെളിപ്പെടുത്തി.അതേസമയം, ബാബ് അല്‍-മന്ദേബ് കടലിടുക്കില്‍, ജൂലൈ 23 ന് ടാങ്കര്‍ ക്രോസിംഗുകള്‍ ആകെ 32 ആയി. കഴിഞ്ഞ ദിവസം ഇത് 26 ആയിരുന്നുവെന്ന് ഡാറ്റ കാണിക്കുന്നു. മെയ് 7 ന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയാണിത്. അസംസ്കൃത എണ്ണ വാഹിനിക്കപ്പലായ ന്യൂ ജയന്റ് ഇന്നലെ കടലിടുക്ക് വിട്ടതായും ഓഗസ്റ്റ് പകുതിയോടെ ചൈനയിലെ റിസാവോ തുറമുഖത്ത് എത്തുമെന്നും കെപ്ലറില്‍ നിന്നുള്ള ഡാറ്റ പറയുന്നു. ജൂലൈ 23 ന് ഹോര്‍മുസ് കടലിടുക്കില്‍ കപ്പലുകളൊന്നും പ്രവേശിച്ചില്ല.

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു…

ആരോഗ്യം-ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ വർക്കല ശിവഗിരി മഠം സന്ദർശിച്ചു.ശിവഗിരി മഠം പ്രസിഡന്റ് സച്ചിദാനന്ദ സ്വാമി, ജനറൽ സെക്രട്ടറി സ്വാമി ശുഭാംഗാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറി സ്വാമി അസംഗാനന്ദ ഗിരി, ശിവിഗിരി മഠം മുൻ ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ എന്നിവർ മന്ത്രിയെ ഷാൾ അണിയിച്ച് സ്വീകരിച്ചു. മഹാ സമാധിയിലെത്തി മന്ത്രി കെ.മുരളീധരൻ ദർശനം നടത്തി.ഗുരുദേവന്റെ ദർശനങ്ങൾക്ക് കലാതീതമായ പ്രസക്തിയുണ്ടെന്നും ശാന്തിയും സമാധാനവും ലക്ഷ്യമിട്ടുള്ള ഗുരുദേവ സൂക്തങ്ങൾ മനുഷ്യന് എന്നും പ്രചോദനം നൽകുന്നതാണെന്നും മന്ത്രി പറഞ്ഞു. തുടർന്ന് പ്രഭാത ഭക്ഷണം കഴിച്ച ശേഷമാണ് മന്ത്രി മടങ്ങിയത്.

രാജ്യ തലസ്ഥാനത്തെ പോരാളികൾക്ക് കേരളത്തിൻറെ ഐക്യദാർഢ്യം..
എസ്എഫ്ഐ ലോക് ഭവൻ മാർച്ച്പ്രതിപക്ഷ നേതാവ്പിണറായി വിജയൻ
ഉദ്ഘാടനം ചെയ്തു


എറണാകുളം ബോട്ട് ജെട്ടി അത്യാധുനിക രീതിയിൽ നവീകരിക്കും , ടൂറിസം സാധ്യതകൾ പൂർണ്ണമായി പ്രയോജനപ്പെടുത്തും: മന്ത്രി പി. സി. വിഷ്ണുനാഥ്
വർഷങ്ങളായി ഉപയോഗശൂന്യമായി കിടക്കുന്ന എറണാകുളം ബോട്ട് ജെട്ടിയും അനുബന്ധ സൗകര്യങ്ങളും അത്യാധുനിക രീതിയിൽ നവീകരിച്ച് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുമെന്ന് ടൂറിസം സാംസ്കാരിക വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് പറഞ്ഞു.
എറണാകുളം ബോട്ട് ജെട്ടി പ്രദേശം നേരിൽ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രദേശത്തെ വികസന വിഷയങ്ങൾ ചൂണ്ടിക്കാട്ടി ടി.ജെ. വിനോദ് എം.എൽ.എ സമർപ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് അടിയന്തര നടപടി. 2004-ൽ നിർമ്മിച്ച ബോട്ട് ജെട്ടിയും വാച്ച് ടവറും നിർമ്മാണം പൂർത്തിയായി വർഷങ്ങൾ കഴിഞ്ഞിട്ടും പൂർണ്ണമായി പ്രയോജനപ്പെടുത്താൻ സാധിച്ചിരുന്നില്ല. നിലവിൽ വാക്ക്വേയുടെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഈ ഭാഗത്ത് സഞ്ചാരികളെയും പൊതുജനങ്ങളെയും ആകർഷിക്കുന്ന മികച്ച സൗകര്യങ്ങൾ ഒരുക്കാനാണ് ടൂറിസം വകുപ്പ് ലക്ഷ്യമിടുന്നത്. എം.എൽ.എ. മുന്നോട്ടുവെച്ച നിർദ്ദേശപ്രകാരം ജനങ്ങൾക്കും ടൂറിസ്റ്റുകൾക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിൽ മനോഹരമായ റസ്റ്റോറന്റ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഇവിടെ സജ്ജീകരിക്കും. വർഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന വാച്ച് ടവറിന്റെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി പ്രവർത്തനസജ്ജമാക്കും.

പദ്ധതി നടപ്പിലാക്കുന്നതിന് തടസ്സമായി നിൽക്കുന്ന സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കുന്നതിനായി കൊച്ചി കോർപ്പറേഷൻ മേയറുമായി പ്രത്യേക ചർച്ച നടത്തും. കോർപ്പറേഷന്റെ പൂർണ്ണ സഹകരണത്തോടെയാകും തുടർനടപടികൾ. വാട്ടർ മെട്രോയുടെ പുതിയ ജെട്ടി കൂടി ഉടൻ ഇവിടെ നിലവിൽ വരാനിരിക്കുകയാണ്. കൂടാതെ ഫോർട്ട് കൊച്ചി, വൈപ്പിൻ എന്നിവിടങ്ങളിലേക്ക് ദിവസേന നൂറുകണക്കിന് സാധാരണക്കാരും വിനോദസഞ്ചാരികളും ആശ്രയിക്കുന്ന പ്രധാന കേന്ദ്രമാണിത്. എറണാകുളത്തിന്റെ ടൂറിസം പ്രാധാന്യത്തിന് വലിയ മുൻഗണനയാണ് സർക്കാർ നൽകുന്നത്. ബോട്ട് ജെട്ടി നവീകരണവുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുഖ്യമന്ത്രിയുമായി ചർച്ച ചെയ്തിട്ടുണ്ടെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.സന്ദർശനത്തിൽ മന്ത്രിയോടൊപ്പം ടി.ജെ. വിനോദ് എം.എൽ.എ, കൗൺസിലർ കൃഷ്ണകുമാർ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ, മറ്റ് ജനപ്രതിനിധികൾ എന്നിവരും പങ്കെടുത്തു.