കൊച്ചി: സംസ്ഥാനത്തിന്റെ ചാക്രിക സമ്പദ്‍വ്യവസ്ഥയുടെ നട്ടെല്ലാണ് സഹകരണ ബാങ്കുകളെന്ന് സഹകരണ എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു. കേരള ബാങ്കിന്റെ വാർഷിക പൊതുയോഗത്തോടനുബന്ധിച്ച് ഇന്റർനെറ്റ് ബാങ്കിംഗ് – മർച്ചന്റ് ക്യു ആർ കോഡ് സർവ്വീസ് എന്നിവയുടെ ഉദ്ഘാടനം അങ്കമാലി അഡ്‍ലസ് കൺവെൻഷൻ സെന്ററിൽ നിർവ്വഹിക്കുകയായിരുന്നു അദ്ദേഹം.

നമ്മുടെ നാടിന്റെ വികസനത്തിനായി നാടിന്റെ തന്നെ പണം വിനിയോഗിക്കാൻ സഹകരണ ബാങ്കുകളിലൂടെ സാധ്യമാകും. സഹകരണ ബാങ്കുകൾ സമാഹരിക്കുന്ന നിക്ഷേപം സംസ്ഥാനത്തിന്റെ പൊതു വികസനത്തിനും അതിലൂടെ തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമാണ് വിനിയോഗിക്കുന്നത്. നാടിന്റെ നിക്ഷേപം നാട്ടിൽതന്നെ വിനിയോഗിക്കുന്ന ചാക്രിക സമ്പദ്‍വ്യവസ്ഥയുടെ മാതൃകയാണ് ഇത്. കേരളത്തിലെ ബാങ്കിംഗ് ഇടപാടുകളിൽ 20 ശതമാനം നിർവ്വഹിക്കുന്നത് സഹകരണ ബാങ്കുകളാണ്, ഇതിൽ നല്ലൊരുപങ്ക് കേരള ബാങ്കിലൂടെയാണ്. ആധുനിക ബാങ്കിംഗ് സേവനങ്ങളിലൂടെ കൂടുതൽ ഗുണഭോക്താക്കളെ സഹകരണ മേഖലയിലേക്ക് ആകർഷിക്കാൻ സാധിക്കുമെന്ന് മന്ത്രി പറഞ്ഞു. പുതുതലമുറയുടെ ആവശ്യങ്ങൾക്കും ആഗ്രഹങ്ങൾക്കും അനുസരിച്ച് സഹകരണ പ്രസ്ഥാനത്തെ പരിവർത്തനം ചെയ്യാൻ കേരള ബാങ്കിന്റെ ഇന്റർനെറ്റ് ബാങ്കിംഗ് സേവനത്തിലൂടെ സാധ്യമാകുമെന്നും മന്ത്രി എം. ലിജു പറഞ്ഞു.

ചടങ്ങിൽ കേരള ബാങ്ക് പ്രസിഡന്റ് ശ്രീ. മോഹനൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. മൊത്തം വായ്പയിൽ 24 ശതമാനം കാർഷിക മേഖലയ്ക്ക് മാറ്റിവെയ്ക്കാൻ കേരള ബാങ്കിന് കഴിഞ്ഞിട്ടുണ്ട്. എം.എസ്.എം.ഇ കളുടെ വളർച്ചക്കായി മൊത്തം വായ്പയുടെ 12 ശതമാനം നൽകാനും ബാങ്കിനു കഴിഞ്ഞു എന്ന് അദ്ദേഹം പറഞ്ഞു. കേരള ബാങ്കിന്റെ മർച്ചന്റ് ക്യു ആർ കോഡ് ഉദ്ഘാടനം മന്ത്രി പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ സംസ്ഥാന അസ്സോസ്സിയേഷൻ പ്രസിഡന്റ് ശ്രീ. കെ.വി. ശശിക്ക് കൈമാറി നിർവ്വഹിച്ചു. ചടങ്ങിൽ ബാങ്കിന്റെ വൈസ് പ്രസിഡന്റ് ശ്രീ. ടി.വി. രാജേഷ് സ്വാഗതം ആശംസിച്ചു. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളുടെ സംസ്ഥാന അസ്സോസ്സിയേഷൻ സെക്രട്ടറി ശ്രീ. പി. . പി. ഹരീന്ദ്രൻ, ബോർഡ് ഓഫ് മാനേജ്മെന്റ് ചെയർമാൻ ശ്രീ. വി. രവീന്ദ്രൻ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ശ്രീ. ജോർട്ടി എം. ചാക്കോ, എക്സിക്യൂട്ടീവ് ഡയറക്ടർ ശ്രീ. റോയി എബ്രാഹം എന്നിവർ സംസാരിച്ചു. ബാങ്കിന്റെ 2025-26 വർഷത്തെ വാർഷിക പൊതുയോഗം ഇതോടൊപ്പം നടന്നു. സംസ്ഥാനത്തെ അംഗസംഘങ്ങളിൽ നിന്നും 1400 ഓളം പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.

സിഎംആര്‍എല്‍-എക്‌സാലോജിക് കേസില്‍ കേസെടുക്കണമെന്ന് ആവശ്യപ്പെട്ടുള്ള എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കത്തില്‍ നടപടി. അന്വേഷണത്തിന് ആഭ്യന്തര വകുപ്പ് ഡിജിപിക്ക് നിര്‍ദേശം നല്‍കി. ഏത് അന്വേഷണം വേണമെന്ന് ഡിജിപിക്ക് തീരുമാനിക്കാമെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കി. അന്വേഷണം എങ്ങനെ വേണമെന്ന് തീരുമാനിക്കാന്‍ പൂര്‍ണാധികാരം ഡിജിപിക്ക് ആയിരിക്കും. ഏത് ഏജന്‍സിയെ ഉപയോഗിച്ച് അന്വേഷിക്കണമെന്നും ഡിജിപിക്ക് തീരുമാനിക്കാം. ഇ ഡി കത്തിലെ വിവരങ്ങളാണ് അന്വേഷിക്കാന്‍ നിര്‍ദേശമുള്ളത്.

ഇഡി സംസ്ഥാന പൊലീസ് മേധാവിക്ക് നല്‍കിയ കത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ മുന്‍മന്ത്രി പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഉന്നയിച്ചിട്ടുള്ള ആരോപണങ്ങളിന്മേലാകും അന്വേഷണം. എന്നാല്‍ നടക്കുന്നത് പ്രാഥമിക അന്വേഷണമായിരിക്കും എന്നാണ് വിവരം. ഇതിനായി പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്. ഇഡിയുടെ കത്തില്‍ പരാമര്‍ശിച്ചിട്ടുള്ള കാര്യങ്ങളില്‍ തെളിവുണ്ടോ എന്നതാകും എസ്‌ഐടി അന്വേഷിക്കുക. സിപിഐഎമ്മില്‍ നിന്നുണ്ടാകാവുന്ന രാഷ്ട്രീയ പ്രതിരോധത്തെ കൂടി പരിഗണിച്ചാണ് ഇതെന്നാണ് നിഗമനം. എന്നാല്‍ അന്വേഷണവുമായി ബന്ധപ്പെട്ട് ഔദ്യോഗികമായി വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് ഡിജിപി റവാഡ ചന്ദ്രശേഖര്‍ പ്രതികരിച്ചത്.

സെപ്റ്റംബര്‍ എട്ടാം തീയതിയായിരുന്നു സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ ഡിജിപിക്ക് ഇ ഡി കത്ത് നല്‍കിയത്. കത്തില്‍ പിണറായി വിജയന്‍, വീണ ടി, മുന്‍ മന്ത്രിയും എംഎല്‍എയുമായ പി എ മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ ഗുരുതര പരാമര്‍ശമായിരുന്നു ഉണ്ടായിരുന്നത്. വീണ വഴി പിണറായി വിജയന്‍ 3.28 കോടി രൂപ സിഎംആര്‍എല്ലില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്നാണ് കത്തില്‍ പറഞ്ഞിരുന്നത്. കൈക്കൂലിപ്പണം മുഹമ്മദ് റിയാസ് വീണ വഴിയും സുഹൃത്തുകള്‍ വഴിയും ദുബായിലേക്ക് അയച്ചുവെന്നും കത്തില്‍ പറഞ്ഞിരുന്നു. കൈക്കൂലിപ്പണം കൈപ്പറ്റാനും കടത്താനും വീണ പിതാവ് പിണറായി വിജയനെയും ഭര്‍ത്താവ് കൂടിയായ റിയാസിനെയും സഹായിച്ചുവെന്നും കത്തിലുണ്ടായിരുന്നു.

ഇടപാടുകള്‍ക്കായി എക്സാലോജിക് സൊല്യൂഷന്‍സ് വാഹനം ഉപയോഗിച്ചു, സിഎംആര്‍എല്‍ എം ഡി കൈക്കൂലി പണം നല്‍കി, സിഎംആര്‍എല്‍ മുന്‍ ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ പി സുരേഷ് കുമാര്‍ കൈക്കൂലി ഇടപാടുകള്‍ നടത്തുന്നതിന് സഹായിച്ചു തുടങ്ങിയ കാര്യങ്ങളും കത്തില്‍ പരാമര്‍ശിച്ചിരുന്നു. കൈക്കൂലി പണം കൈപ്പറ്റുന്നതിനും കൈമാറുന്നതിനും വീണയെയും റിയാസിനെയും ഷൈജല്‍, പി നിഖില്‍, ഹസ്സന്‍ വാരിഷ്, ഫൈസാജ് വി പി, നന്ദുലാല്‍ എം എന്നിവര്‍ സഹായിച്ചതായും കത്തില്‍ പറഞ്ഞിരുന്നു. ഡിജിപി കത്ത് ആഭ്യന്തര സെക്രട്ടറി മിന്‍ഹാജ് ആലത്തിന് കൈമാറുകയും, ആഭ്യന്തര സെക്രട്ടറി നിയമോപദേശം തേടുകയുമായിരുന്നു.

Kerala

image

Kerala

image

Kerala