ജോര്‍ദാനില്‍ നടന്ന ഇറാന്‍ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികര്‍ കൊല്ലപ്പെട്ടു. ഒരു സൈനികനെ കാണാതായതായും വിവരമുണ്ട്. ആക്രമണത്തിന് പിന്നാലെ ഇറാനെതിരെ തുടര്‍ ആക്രമണങ്ങള്‍ അമേരിക്കയും ശക്തമാക്കി. അന്ത്യശാസനം ഗൗരവമായി എടുക്കണമെന്നാണ് ഇറാന്റെ പ്രതികരണം. ആക്രമണം അവസാനിപ്പിച്ചില്ലെങ്കില്‍ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് ഇറാന്‍ പരമോന്നത നേതാവ് മൊജ്തബ ഖമനയി അറിയിച്ചു.ഇറാനിലെ അമേരിക്കന്‍ ആക്രമണത്തില്‍ തന്ത്രപ്രധാന മേഖലയായ സിരിക്കില്‍ തുടര്‍ച്ചയായ സ്‌ഫോടനങ്ങള്‍ ഉണ്ടായി. ബന്ദര്‍ അബ്ബാസ്, ബന്ദര്‍ ലെന്‍ഗെ എന്നിവിടങ്ങളിലും സ്‌ഫോടനം നടന്നു. മരണം വളരെ ദുഖകരമായ സംഭവമാണെന്ന് പരിഹസിച്ച ഡോണള്‍ഡ് ട്രംപ് ഇറാനെ ഒരിക്കലും ആണവായുധങ്ങള്‍ നിര്‍മിക്കാന്‍ അനുവദിക്കില്ലെന്നും പ്രതികരിച്ചു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയില്‍ 176 പേര്‍ അറസ്റ്റിലായി. 168 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 34 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വച്ചതിന് മൂന്ന് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 129 കേസുകളും കോട്പ (COTPA) പ്രകാരം 76 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 284.758 ഗ്രാം എം.ഡി.എം.എയും 16.127 കി.ഗ്രാം കഞ്ചാവും 0.3 ഗ്രാം ബ്രൗണ്‍ ഷുഗറും പിടിച്ചെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇതുവരെ 7453 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ആകെ 8001 അറസ്റ്റുകള്‍ നടന്നു. ഇതുവരെ പിടിച്ചെടുത്ത എം.ഡി.എം.എ- 6072.600 ഗ്രാം, കഞ്ചാവ് – 631.748 കി.ഗ്രാം, ബ്രൗണ്‍ ഷുഗര്‍ – 690.669 ഗ്രാം.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 82 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 7466 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 398 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 5665 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.