പിതൃതർപ്പണത്തിനായി കർക്കടകവാവുദിനത്തിൽ പാപനാശത്തും ശിവഗിരിയിലും പതിനായിരക്കണക്കിന് ഭക്തജ നങ്ങളാണ് എത്തിയത്. ഇന്നലെ പുലർച്ചെ 1.15ന് ബലിതർപ്പണം . ആരംഭിച്ചത്. പാപനാശം തീരത്ത്പുലർച്ചെ മുതൽ തന്നെ ബലി തർപ്പണകർമ്മങ്ങൾക്ക് തിരക്കായിരുന്നു. രാവിലെയോടെ പാപനാശം തീരവും തീരത്തേക്കുള്ള വഴികളും ബലിതർപ്പണത്തി നത്തിയവരെകൊണ്ട് നിറഞ്ഞു കവിഞ്ഞു. ആൽത്തറമൂട് -പാപനാശം റോഡിലും,ഹെലിപ്പാട് – പാപനാശം നടപ്പാതയിലും ബ ലിയിടാനെത്തിയവർ തിങ്ങിനിറഞ്ഞാണ് നീങ്ങിയത്. പാപനാശം തീരത്തും ബലിഘട്ടത്തിലെ ബലി ത്തറകളിലുമായിരുന്നു ബലിതർഷണം നൂറോളം കാർമ്മികൾ ബലിതർ ണത്തിന് നേതൃത്വംനൽകി.ബലികർമ്മങ്ങൾക്ക് ശേഷം ഭക്തർ ദേഹശുദ്ധി വരുത്തി ജനാർദ്ദനസ്വാമിക്ഷേത്രത്തിലെത്തി തിലഹവനവു°, പിതൃപുജയും മറ്റു വഴിപാടുകളും നടത്തിയാണ് മടങ്ങിയത്. ജനാർദ്ദനസ്വാ ദിക്ഷേത്രം പുലർച്ചെ 3ന് തുറന്നു. ക്ഷേത്രത്തിലും, വഴിപാട് പ്രസാദ ങ്ങൾക്കായുള്ള പ്രത്യേക കൗണ്ട കളിലും വലിയ തിരക്ക് അനുഭവ പ്പെട്ടു.അരലക്ഷത്തിലധികം തിലഹവനങ്ങൾ നടന്നു.
കടൽക്ഷോഭമുള്ളതിനാൽ ബലിയിടാനെത്തിയവർക്ക് സുരക്ഷ ഒരുക്കാൻ ലൈഫ് ഗാർഡുകളും പൊലീസും മറ്റ് സന്നദ്ധ പ്രവർത്തകരും പ്രത്യേക സുരക്ഷ ഒരുക്കി. ആംബുലൻസ് സർവ്വീസ്, എക് സൈസ് , പൊലീസ് ഫയർ ഫോഴ്സ് കെ. എസ്. ആർ. ടി സി എന്നീ വിഭാഗങ്ങളുടെ കൺട്രോൾ റൂമുകൾ തുറന്നിരുന്നു. ബലി തർപ്പണ ചടങ്ങുകൾ ഏകോപിപ്പിക്കാൻ അഡ്വ: വി ജോയി എം.എൽ. എ നേതൃത്വം നൽകി. മഴ മാറി നിന്ന പകൽ ബല തർപ്പണത്തിനു എത്തിയവർക്ക് ആശ്വാസമായി.