തിരുവനന്തപുരം: എക്‌സ് സർവീസ് മെൻ അത്തിക്കോട്ട് കുഞ്ഞിരാമൻ സ്മരണാർത്ഥം സംഘടിപ്പിച്ച ഓണാഘോഷപരിപാടികൾ ആരോഗ്യവകുപ്പുമന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. 300 കുടുംബങ്ങൾക്ക് ഓണക്കിറ്റും അത്തിക്കോട്ട് കുഞ്ഞിരാമൻ സാഹിത്യ പുരസ്‌കാരം ഡോ. മനോജ് വെള്ളനാടിനും പരിസ്ഥിതി പുരസ്‌കാരം പി. ഗിരീശനും മന്ത്രി സമ്മാനിച്ചു. ഗതാഗതവകുപ്പു മന്ത്രി സി പി ജോൺ മുഖ്യാതിഥിയായി. കാൻസർ രോഗികൾക്കുള്ള ചികിത്സാ ധനസഹായം വാർഡ് കൗൺസിലർ വൈഷ്ണ സുരേഷ് വിതരണം ചെയ്തു.
ഓട്ടോമേഷൻ ഏഷ്യ അസോസിയേറ്റ്‌സിന്റെയും എക്‌സ് എൻ ആർ ഐ ആൻഡ് പ്രവാസി വെൽഫെയർ അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ മണ്ണന്തല ജെ എം എം സ്റ്റഡി സെന്ററിൽ നടന്ന പരിപാടിയിൽ മാത്യൂസ് മാങ്കാവിൽ അധ്യക്ഷത വഹിച്ചു. ജില്ലാ ഫയർ ഓഫീസർ എസ് സൂരജ്, സി ജി രാജൻ, ജെ രാജൻ, രമേഷ് വി ദേവ്, ദീപു ദാസ് ഡി, സിന്ധുലേഖ, സിന്ധു വി, നിഖിൽ ഒ പി, രഞ്ജു രാജ് ഡി എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

ജെ എം എം സ്റ്റഡി സെന്റർ അസോസിയേറ്റ് ഡയറക്ടർ റവ. ഷിബു പ്ലാവില, ഓട്ടോമേഷൻ ഏഷ്യ അസോസിയേറ്റ്‌സ് മാനേജിങ് ഡയറക്ടർ അശോകൻ അത്തിക്കോട്ട്, റവ. ഡോ. ഐസക് മാർ ഫിലോക്‌സിനോസ് എപിസ്‌കോപ, അശ്വിൻ എ അശോകൻ, ഡോ. മനോജ് വെള്ളനാട്, പി ഗിരീശൻ എന്നിവർ സംസാരിച്ചു. സി ജി രാജൻ കെട്ടിടത്തിൽ സ്വാഗതവും ശാന്തമ്മ മാത്യു നന്ദിയും പറഞ്ഞു.
