Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ലോക നഗരാസൂത്രണ ദിനാചരണത്തിന്റെയും ശിൽപശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം…
  • KERALA NEWS
  • LATEST NEWS

ലോക നഗരാസൂത്രണ ദിനാചരണത്തിന്റെയും ശിൽപശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം…

EN24 Television November 12, 2026 1 minute read
image news.1

മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതാകണം നഗരാസൂത്രണം: മന്ത്രി കെ. എം. ഷാജി

#പ്രകൃതിസംരക്ഷണത്തിനും യുവതലമുറയുടെ കാഴ്ചപ്പാടുകൾക്കും മുൻഗണന നൽകണം#

#ലോകനഗരാസൂത്രണ ദിനാഘോഷ പരിപാടികളും ശില്പശാലയും മന്ത്രി ഉദ്ഘാടനം ചെയ്തു#

മനുഷ്യരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും പ്രകൃതിയെ സംരക്ഷിക്കുന്നതിനും മുൻഗണന നൽകുന്നതാകണം നഗരാസൂത്രണമെന്ന് തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി കെ. എം. ഷാജി. ലോക നഗരാസൂത്രണ ദിനാഘോഷത്തിന്റെ ഭാഗമായി തദ്ദേശസ്വയംഭരണ വകുപ്പിന്റെ പ്ലാനിങ് വിഭാഗം സംഘടിപ്പിച്ച ദിനാഘോഷ പരിപാടികൾ, സംസ്ഥാനതല സാങ്കേതിക ശില്പശാല, പ്രദർശനം എന്നിവ തിരുവനന്തപുരം കനകക്കുന്ന് പാലസ് ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

നഗരങ്ങളുടെ രൂപകൽപ്പന കാഴ്ചയുടെ ഭംഗി മാത്രം മുൻനിർത്തിയാകരുതെന്നും അവിടെ ജീവിക്കുന്ന മനുഷ്യരുടെ ആവശ്യങ്ങളും ജീവിതസാഹചര്യങ്ങളും പരിഗണിച്ചുള്ള വികസന കാഴ്ചപ്പാടാണ് വേണ്ടതെന്നും മന്ത്രി പറഞ്ഞു. കേരളത്തിന്റെ പ്രത്യേകത ജനങ്ങൾ താമസിച്ചുകൊണ്ടിരിക്കുന്ന ഇടങ്ങൾ ക്രമേണ നഗരങ്ങളായി പരിവർത്തനപ്പെടുന്നു എന്നതാണ്. ആസൂത്രിതമായി രൂപപ്പെടുന്ന നഗരങ്ങളും ജനസാന്ദ്രത സ്വാഭാവികമായി വർധിച്ച് നഗരവത്ക്കരിക്കപ്പെടുന്ന പ്രദേശങ്ങളും തമ്മിലുള്ള വ്യത്യാസം തിരിച്ചറിഞ്ഞുള്ള ആസൂത്രണം ആവശ്യമാണ്. മാലിന്യസംസ്കരണത്തിനും നഗരവികസനത്തിനും കേരളം തന്നെ മറ്റു സംസ്ഥാനങ്ങൾക്ക് മാതൃകയാകുന്ന വിധമുള്ള വികസനം നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

ശുദ്ധജലം, മാലിന്യമുക്തമായ പരിസരം, സുരക്ഷിതമായ നടപ്പാതകൾ, യുവാക്കൾക്ക് തൊഴിലവസരങ്ങൾ, സംരംഭകർക്ക് വളരാനുള്ള സാഹചര്യം തുടങ്ങിയ കാര്യങ്ങൾ ഉറപ്പാക്കുന്നതായിരിക്കണം നഗരവികസനം. അതിവേഗം മാറുന്ന ലോകസാഹചര്യത്തിനനുസരിച്ച് ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും ആർക്കിടെക്റ്റുകളും നിരന്തരം അറിവും നൈപുണ്യവും പുതുക്കണം. പഞ്ചായത്തുകൾക്കും നഗരസഭകൾക്കും ലഭിക്കുന്ന വലിയ പദ്ധതി വിഹിതം പ്രദേശത്തിന്റെ അടിസ്ഥാന ആവശ്യങ്ങൾ തിരിച്ചറിഞ്ഞുള്ള സമഗ്ര വികസന പദ്ധതികൾക്കായി വിനിയോഗിക്കണം. പദ്ധതികളുടെ എണ്ണം വർധിപ്പിക്കുന്നതിനേക്കാൾ അവ ഫലപ്രദമായി നടപ്പാക്കാനുള്ള സംവിധാനമാണ് ഒരുക്കേണ്ടതെന്നും മന്ത്രി വ്യക്തമാക്കി.

ഫണ്ട് എത്ര ചെലവഴിച്ചു എന്നതല്ല, അതിലൂടെ എത്രത്തോളം ജനോപകാരപ്രദമായ വികസനം സാധ്യമാക്കി എന്നതാണ് വിലയിരുത്തേണ്ടത്.പതിവ് ജോലികൾ നിർവഹിക്കുന്നതിനൊപ്പം നൂതന പദ്ധതികൾ ഏറ്റെടുക്കാനും ഉദ്യോഗസ്ഥർ തയ്യാറാകണമെന്നും നഗരങ്ങളുടെയും ഗ്രാമങ്ങളുടെയും രൂപകൽപ്പനയിൽ യുവതലമുറയുടെ അഭിപ്രായങ്ങൾക്കും ആവശ്യങ്ങൾക്കും പ്രാധാന്യം നൽകണമെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ ഭാഷയും സാങ്കേതികവിദ്യയോടുള്ള സമീപനവും മനസ്സിലാക്കി അവരുടെ കാഴ്ചപ്പാടുകൾ ആസൂത്രണത്തിൽ ഉൾപ്പെടുത്തണം. മികച്ച സാങ്കേതികവിദ്യയും ഉപകരണങ്ങളും മാത്രമല്ല, വ്യക്തമായ വികസന കാഴ്ചപ്പാടാണ് നല്ല രൂപകൽപ്പനയ്ക്ക് അടിസ്ഥാനം. കാലാവസ്ഥാ വ്യതിയാനവും പരിസ്ഥിതിസംരക്ഷണവും പരിഗണിച്ചുള്ള സുസ്ഥിര വികസനമാണ് നഗരാസൂത്രണത്തിൽ ഉറപ്പാക്കേണ്ടതെന്നും പ്രകൃതിയുടെ സന്തുലിതാവസ്ഥ നിലനിർത്തിക്കൊണ്ടുള്ള വികസനമാണ് അനിവാര്യമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘100 Spatial Planning Ideas for Kerala 2040’ എന്ന പുസ്തകത്തിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. നഗരാസൂത്രണ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഫോട്ടോഗ്രഫി, ക്വിസ്, റീൽസ് മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങളും വിതരണം ചെയ്തു.

ചീഫ് ടൗൺ പ്ലാനർ രാജേഷ് ടി.എൻ. ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തദ്ദേശസ്വയംഭരണ വകുപ്പ് സ്പെഷ്യൽ സെക്രട്ടറി എസ്. ഷാനവാസ് മുഖ്യപ്രഭാഷണം നടത്തി. കേരള മാരിടൈം ബോർഡ് സി.ഇ.ഒ ജെറോമിക് ജോർജ്, എൻ.ഐ.ടി.സിയിലെ സെന്റർ ഓഫ് എക്സലൻസ് ഇൻ അർബൻ പ്ലാനിങ് ആൻഡ് ഡിസൈൻ ചെയർമാൻ ഡോ. പി.പി. അനിൽകുമാർ, സീനിയർ ടൗൺ പ്ലാനർ ഷാരി എം.വി., സി.ഇ.ടിയിലെ പ്രൊഫസർ ഡോ. പ്രിയാഞ്ജലി പ്രഭാകരൻ, വിവിധ മേഖലകളിലെ വിദഗ്ധർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

സ്ഥലാസൂത്രണവുമായി ബന്ധപ്പെട്ട മാതൃകകളും ആശയങ്ങളും പരിചയപ്പെടുത്തുന്ന പ്രദർശനവും പൊതുജനങ്ങൾക്കായി ഒരുക്കിയിരുന്നു. സാമ്പത്തിക വളർച്ചയിൽ സ്ഥലാസൂത്രണത്തിന്റെ പങ്ക്, കേരളത്തിന്റെ ഭാവി വികസനത്തിൽ സ്ഥലാസൂത്രണത്തിന്റെ പങ്ക്, വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ വികസന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്തൽ തുടങ്ങിയ വിഷയങ്ങളിൽ പ്രഭാഷണങ്ങളും ചർച്ചകളും നടന്നു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ
Next: ന്യൂറോ സ്‌പെഷ്യാലിറ്റി മെഗാ മെഡിക്കല്‍ ക്യാംപ്…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.