ബിരുദദാന ചടങ്ങ് അലങ്കോലപ്പെടുത്തുകയും ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോണിനെ തടയുകയും ചെയ്ത എസ്എഫ്ഐ നടപടിക്ക് യാതൊരു ന്യായീകരണവുമില്ല. കാമ്പസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച എസ്എഫ്ഐ പ്രവർത്തകർ ക്രിമിനലുകളെ പോലെയാണ് പെരുമാറിയത്. ജനാധിപത്യ രീതിയിൽ പ്രതിഷേധം അറിയിക്കുന്നതിന് പകരം തനി ഗുണ്ടായിസമാണ് കാട്ടിയത്. കുട്ടികളുടെയും അവരുടെ മാതാപിതാക്കളുടേയും എത്രയോ കാലത്തെ സ്വപ്നമാണ് മിനിറ്റുകൾ കൊണ്ട് എസ്എഫ്ഐ അലങ്കോലമാക്കിയത്.വിദ്യാർഥികളുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ദിവസം അലങ്കോലപ്പെടുമൂഹത്തോടും വിദ്യാർഥികളോടും അവരുടെ കുടുംബത്തോടും മാപ്പു പറയണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.


