കെ.എസ്.ആര്.ടി.സി ജീവനക്കാര്‍ക്ക് ഡി.എ ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ 3 മാസത്തിനകം നല്കുവാനുള്ള നടപടികളുമായാണ് യു.ഡി.എഫ് സര്‍ക്കാര്‍ മുന്നോട്ടു പോകുന്നതെന്നും, യു.ഡി.എഫിന്റെ അഭിമാനപദ്ധതിയായ പ്രിയദര്‍ശ്ശിനി പദ്ധതി വിജയപ്രദമാക്കുവാന്‍ മുന്‍കയ്യെടുത്ത കെ.എസ്.ആര്.ടി.സി തൊഴിലാളികളുടെ പ്രയാസങ്ങള്‍ യു.ഡി.എഫ് സര്‍ക്കാര്‍ പരിഹരിക്കുമെന്നും ആഭ്യന്തര മന്ത്രി ശ്രീ.രമേശ് ചെന്നിത്തല പറഞ്ഞു. ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് യൂണിയന് (INTUC) സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദേഹം. യോഗത്തില്‍ വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് ശ്രീ.ഡി.അജയകുമാര്‍ അദ്ധ്യക്ഷത വഹിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ ബഹു: ഗതാഗതവകുപ്പുമന്ത്രി ശ്രീ.സി.പി.ജോണ്‍ മുഖ്യാതിഥിയായിരുന്നു. കാട്ടാക്കട എം.എല്‍.എ ശ്രീ.എം.ആര്.ബൈജു, ശ്രീ.വി.എസ്.ശിവകുമാര്‍ EX MLA, സെക്രട്ടറിയേറ്റ് അസ്സോസിയേഷന് സംസ്ഥാന പ്രസിഡന്റ് ശ്രീ.ഇര്‍ഷാദ്.എം.എസ്, എന്‍.ജി.ഒ അസ്സോസിയേഷന് സംസ്ഥാന പ്രസിഡന്റ് ശ്രീ.എ.പി.സുനില്‍, കെ.എസ്.ആര്.ടി.സി CMD ശ്രീ.പ്രമോജ്ڔശങ്കര്‍ IOFS എന്നിവര്‍ സംസാരിച്ചു. വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ശ്രീ.എം.വിന്‍സെന്റ് MLA സ്വാഗതവും സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീ.ബിജു ജോണ്‍ കൃതജ്ഞതയും രേഖപ്പെടുത്തി.


