Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026 1 minute read
image news.1

ബാങ്കിലെത്തിയ വയോധികയെ സഹായിക്കാനെന്ന വ്യാജേന പരിചയപ്പെട്ട്, ഫോമുകളിൽ ഒപ്പിടുവിച്ച് അക്കൗണ്ടിൽനിന്ന് 1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.കൂട്ടിക്കൽ ചപ്പാത്ത് സ്വദേശിനി ജ്യോതി കൃഷ്ണ (36)യെയാണ് മുണ്ടക്കയം പൊലീസ് അറസ്റ്റ് ചെയ്തത്.

മുറികല്ലുംപുറം പ്ലാമൂട്ടിൽ ലത പുരുഷന്റെ ബാങ്ക് അക്കൗണ്ടിൽനിന്നാണ് 1,70,000 രൂപ നഷ്ടപ്പെട്ടത്.

ടി.ആർ. ആൻഡ് ടി. എസ്റ്റേറ്റിൽനിന്ന് വിരമിച്ച ലത, ജോലിയിൽനിന്ന് ലഭിച്ച ഗ്രാറ്റുവിറ്റി തുകയുടെ ചെക്ക് അക്കൗണ്ടിൽ നിക്ഷേപിക്കുന്നതിനായി സെപ്റ്റംബർ 16ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ശാഖയിലെത്തിയിരുന്നു. ഈ സമയത്താണ് ബാങ്കിലെ ഫോമുകൾ പൂരിപ്പിക്കാൻ സഹായിക്കാമെന്ന് പറഞ്ഞ് ജ്യോതി കൃഷ്ണ ലതയുമായി പരിചയം സ്ഥാപിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സെപ്റ്റംബർ 17ന് ചെക്ക് മാറി തുക അക്കൗണ്ടിലെത്തിയതായി ബാങ്കിൽനിന്ന് ലതയ്ക്ക് അറിയിപ്പ് ലഭിച്ചു. അന്നുതന്നെ ജ്യോതി കൃഷ്ണ ഫോണിൽ വിളിച്ച് വിവരങ്ങൾ തിരക്കുകയും സഹായിക്കാനെന്ന പേരിൽ വീണ്ടും ബാങ്കിലെത്തുകയും ചെയ്തു.

പാസ്‌ബുക്കിൽ തുക രേഖപ്പെടുത്തിയശേഷം മറ്റു ചില ഫോമുകളിൽ കൂടി ഒപ്പിടാൻ ജ്യോതി കൃഷ്ണ ആവശ്യപ്പെട്ടതായാണ് പരാതി. ഈ ഫോമുകളിൽ ഒപ്പിട്ടതിലൂടെ ലതയുടെ അക്കൗണ്ടിലുണ്ടായിരുന്ന 1.70 ലക്ഷം രൂപ ജ്യോതി കൃഷ്ണയുടെ അക്കൗണ്ടിലേക്ക് മാറ്റിയെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

അക്കൗണ്ടിൽനിന്ന് പണം നഷ്ടപ്പെട്ട വിവരം മനസ്സിലാക്കിയ ലത സെപ്റ്റംബർ 26ന് മുണ്ടക്കയം പൊലീസിൽ പരാതി നൽകി. തുടർന്ന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ച പൊലീസ്, സംഭവത്തിനുശേഷം ഒളിവിൽ പോയ ജ്യോതി കൃഷ്ണയെ അറസ്റ്റ് ചെയ്യുകയായിരുന്നു.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

ജാഗ്രത പാലിക്കുക: ബാങ്കിൽ അപരിചിതർ സഹായിക്കാനെത്തിയാൽ ജാഗ്രതയോടെ മാത്രം ഇടപെടുക. ഫോമുകളിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വ്യക്തമായി മനസ്സിലാക്കിയശേഷം മാത്രം ഒപ്പിടുക. ബാങ്ക് ജീവനക്കാരുടെ സഹായം തേടുന്നതാണ് സുരക്ഷിതം.

Please share

ബാങ്കിൽ പോകുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക!

  1. അപരിചിതർ സഹായിക്കാനെത്തിയാൽ ജാഗ്രത പാലിക്കുക.
  2. ഫോമിൽ എന്താണ് രേഖപ്പെടുത്തിയിരിക്കുന്നതെന്ന് വായിച്ചുമനസ്സിലാക്കിയശേഷം മാത്രം ഒപ്പിടുക.
  3. അറിയാത്ത രേഖകളിലോ ഒഴിഞ്ഞ ഫോമുകളിലോ ഒപ്പിടരുത്.
  4. സംശയമുണ്ടെങ്കിൽ ബാങ്കിലെ ഔദ്യോഗിക ജീവനക്കാരുടെ സഹായം തേടുക.
  5. അക്കൗണ്ടിലെ പണമിടപാടുകൾ പതിവായി പരിശോധിക്കുക.

ഒരു നിമിഷത്തെ അശ്രദ്ധ ജീവിതകാലത്തെ സമ്പാദ്യത്തിന് നഷ്ടമുണ്ടാക്കാം. ഈ മുന്നറിയിപ്പ് മറ്റുള്ളവരിലേക്കും എത്തിക്കൂ.

ഹോർമുസിൽ ഏഴ് കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം, ഒരുകപ്പലിൽ 21 ഇന്ത്യക്കാർ
ഇടവേളയ്ക്ക് ശേഷം പശ്ചിമേഷ്യയിൽ യുദ്ധഭീതി പരത്തി ഹോർമുസിൽ കപ്പലുകൾക്ക് നേരെ ഇറാന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി ഏഴ് കപ്പലുകൾക്ക് നേരെ ആക്രമണം നടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

നോർത്തേൺ പേർഷ്യൻ കടലിടുക്കിലൂടെ അനധികൃതമായി എണ്ണയുമായി പോയ നാല് കപ്പലുകൾ ആക്രമിച്ചതായി ഇറാന്റെ ഇസ്ലാമിക് റവല്യൂഷണറി ഗാർഡ് കോർ വ്യക്തമാക്കി. ആക്രമണത്തിൽ കപ്പലുകൾക്ക് തീപിടിച്ചു. ഹോർമുസിൽ മൈനുകളിൽ തട്ടി മൂന്നു കപ്പലുകൾക്ക് തീപിടിച്ചെന്നും ഇറാൻ അറിയിച്ചു.
21 ഇന്ത്യക്കാരുമായി പോയ എം.ടി എഐ ദാസ്മ എന്ന കപ്പലിന് നേരെയും ആക്രമണമുണ്ടായതായി റിപ്പോർട്ടുണ്ട്. ഒമാനിലെ ബുഖാ തീരത്തിന് 11 നോട്ടിക്കൽ മൈൽ അകലെ വച്ചാണ് കപ്പലിന് നേരെ ആക്രമണം ഉണ്ടായത്. നിലവിൽ കപ്പൽ ജീവനക്കാർ സുരക്ഷിതരാണെന്ന് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോണോനവാൾ അറിയിച്ചു….

ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്ക് യാത്രയയപ്പ് നല്‍കി മുഖ്യമന്ത്രിയും മന്ത്രിമാരും

       ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറുമായി സര്‍ക്കാരിന് ഊഷ്മളമായ ബന്ധമാണുണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. ഗ്രാന്‍ഡ് ഹയാത്ത് ഹോട്ടലില്‍ ഗവര്‍ണര്‍ക്ക് ഒരുക്കിയ ഔദ്യോഗിക യാത്രയയപ്പ് വിരുന്നില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. സര്‍ക്കാരിന്റെയും ജനങ്ങളുടെയും നന്ദി ഗവര്‍ണറെ അറിയിക്കുന്നുവെന്നും പുതിയ ഉദ്യമത്തില്‍ വിജയാശംസകള്‍ നേരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ച ഗവര്‍ണറാണ് രാജേന്ദ്ര ആര്‍ലേക്കറെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും സാധാരണക്കാരുമായി ഏറ്റവും അടുത്തിടപഴകിയ ഗവര്‍ണറാണ് ആര്‍ലേക്കറെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണനും പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ നല്‍കിയ സ്നേഹവായ്പ് തിരിച്ചുനല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

ഗവര്‍ണര്‍ക്ക് മുഖ്യമന്ത്രി വി ഡി സതീശന്‍ കേരളത്തിന്റെ ആദരം അര്‍പ്പിച്ചു. മന്ത്രിമാരായ സണ്ണി ജോസഫ്, ബിന്ദു കൃഷ്ണ, അനൂപ് ജേക്കബ്, എം.ലിജു, എംഎല്‍എമാരായ എം വിന്‍സെന്റ്, വി മുരളീധരന്‍, സുധീര്‍ഷാ പാലോട്, മേയര്‍ വി വി രാജേഷ്, അഡീഷണല്‍ ചീഫ് സെക്രട്ടറിമാരായ മിന്‍ഹാജ് ആലം, എ.പി.എം.മുഹമ്മദ് ഹനീഷ്, ഡിജിപി റവാഡ ചന്ദ്രശേഖര്‍, എഡിജിപി പി.വിജയന്‍, ജിഎഡി പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ.ബി.അശോക് എന്നിവരും മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥര്‍, ഗവര്‍ണറുടെ സ്റ്റാഫംഗങ്ങള്‍, സര്‍ക്കാര്‍ പ്രോട്ടോക്കോള്‍ ഉദ്യോഗസ്ഥര്‍ മുതലായവരും യാത്രയയപ്പ് വിരുന്നില്‍ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും…
Next: കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

Related News

21
  • LATEST NEWS

ലേബർ കോഡ്: ട്രേഡ് യൂണിയൻ പ്രതിനിധികൾ ഉൾപ്പെട്ട പ്രത്യേക സമിതി രൂപീകരിക്കും; 10 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കും…

EN24 Television October 22, 2026
തലസ്ഥാന വികസനം മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി
  • LATEST NEWS

തലസ്ഥാന വികസനം: മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി…

EN24 Television October 21, 2026
image news.1 (1)
  • KERALA NEWS
  • LATEST NEWS

സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ

EN24 Television October 20, 2026

You may have missed

Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
image news.1
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
Copyright © All rights reserved EN24Television | MoreNews by AF themes.