ഏഷ്യന്‍ ഗെയിംസില്‍ തിളങ്ങിയ കേരള പോലീസ് താരങ്ങളെ ആദരിച്ചു
സംസ്ഥാന പോലീസ് സേനയുടെ കാര്യക്ഷമതയും അടിസ്ഥാന സൗകര്യങ്ങളും വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വാങ്ങിയ പുതിയ 164 പോലീസ് വാഹനങ്ങളുടെ ഫ്‌ളാഗ് ഓഫ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല നിര്‍വഹിച്ചു. സംസ്ഥാനത്ത് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളും തീവ്രവാദ വിരുദ്ധ നീക്കങ്ങളും കൂടുതല്‍ ശക്തമാക്കുന്നതിനാണ് പുതിയ വാഹനങ്ങള്‍ ലഭ്യമാക്കിയിരിക്കുന്നതെന്ന് തൈക്കാട് പോലീസ് ട്രെയിനിംഗ് കോളേജില്‍ നടന്ന ചടങ്ങിൽ മന്ത്രി പറഞ്ഞു.
ഡാന്‍സാഫ് ഉള്‍പ്പെടെയുള്ളവയുടെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കായി 10.92 കോടി രൂപ ചെലവഴിച്ച് 84 വാഹനങ്ങള്‍ വാങ്ങിയിട്ടുള്ളത്. കൂടാതെ, ജില്ലാ- റേഞ്ച്തല നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ യൂണിറ്റുകള്‍ക്കായി വാങ്ങിയ 5.04 കോടി രൂപയുടെ 24 വാഹനങ്ങളും ജില്ലാ ആന്റി ടെററിസ്റ്റ് സ്‌ക്വാഡ്, ഇന്റലിജന്‍സ് വിംഗ് എന്നിവയുടെ തീവ്രവാദ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കും കൗണ്ടര്‍ ഇന്റലിജന്‍സിനുമായി 7.69 കോടി രൂപ ചെലവഴിച്ച് 56 വാങ്ങിയ വാഹനങ്ങളും ഉൾപ്പെടെ 164 വാഹനങ്ങളാണ് പോലീസ് സേനയുടെ ഭാഗമാകുന്നത് എന്ന് മന്ത്രി വ്യക്തമാക്കി.

ഏഷ്യന്‍ ഗെയിംസില്‍ ശ്രദ്ധേയ നേട്ടം കൈവരിച്ച കേരള പോലീസിലെ കായിക താരങ്ങളെ ചടങ്ങിൽ മന്ത്രി അനുമോദിച്ചു. ഹവില്‍ദാര്‍ മനു ടി. എസ്. അസിസ്റ്റന്റ് കമാന്‍ഡന്റ് സജന്‍ പ്രകാശ്, ഹവില്‍ദാര്‍ അന്‍സ ബാബു, ഹവില്‍ദാര്‍ എറിന്‍ വര്‍ഗീസ് എന്നിവരാണ് മന്ത്രിയില്‍ നിന്നും
അനുമോദനങ്ങള്‍ ഏറ്റുവാങ്ങിയത്.
കേരളത്തിന്റെയും രാജ്യത്തിന്റെയും യശസ്സ് ഉയര്‍ത്താന്‍ ഈ താരങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അനുമോദന സന്ദേശത്തില്‍ മന്ത്രി പറഞ്ഞു. കായികരംഗത്തെ പ്രോത്സാഹനത്തിനായി കേരള പോലീസ് നല്‍കിവരുന്ന പിന്തുണയുടെയും സേനയുടെ കായിക പാരമ്പര്യത്തിന്റെയും വ്യക്തമായ തെളിവാണ് ഈ താരങ്ങളുടെ വിജയം. മുന്‍കാലങ്ങളില്‍ ജിമ്മി ജോര്‍ജ്ജ്, ഗോപിനാഥ് ഐ.പി.എസ്., ജോസ് ജോര്‍ജ്ജ് ഐ.പി.എസ്., കെ. ഉദയകുമാര്‍, സിറില്‍ സി. വല്ലൂര്‍ തുടങ്ങി അന്തര്‍ദേശീയ തലത്തില്‍ തിളങ്ങിയ നിരവധി പോലീസ് ഉദ്യോഗസ്ഥരുടെ നിരയിലേക്കാണ് പുതിയ താരങ്ങളും എത്തിച്ചേര്‍ന്നിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി.
സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ അധ്യക്ഷനായ പരിപാടിയില്‍ ആംഡ് പോലീസ് ബറ്റാലിയന്‍ എഡിജിപി ബല്‍റാം കുമാര്‍ ഉപാധ്യായ, പോലീസ് ആസ്ഥാനം ഐ.ജി. ഹര്‍ഷിത അത്തലൂരി,
എസ്. ഐ. എസ്. എഫ് കമാണ്ടൻ്റ് സോളമൻ , മറ്റ് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.


ജന്തർമന്തറിൽ തന്നെ ഇനിയും പ്രതിഷേധങ്ങൾ ആർത്തിരമ്പും!
നവഫാസിസ്റ്റുകളാണ് ഇന്ത്യ ഭരിക്കുന്നത് എന്ന് ഒരിക്കൽക്കൂടി തെളിയിക്കുന്നതാണ് എണ്ണമറ്റ സമരങ്ങൾക്ക് സാക്ഷ്യം വഹിച്ച ഡെൽഹിയിലെ ജന്തർ മന്തർ ഇല്ലാതാക്കാനുള്ള കേന്ദ്രസർക്കാർ നീക്കം. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങൾക്ക് ഡൽഹി ഊർജ്ജം പകർന്നു നൽകിയിരുന്നു. ആ ഡൽഹിയാണ് പോരാട്ടങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുന്നത്. ബാരിക്കേഡുകളുടെ നഗരമായി രാജ്യ തലസ്ഥാന നഗരിയെ ബിജെപി മാറ്റി. ന്യായമായ ആവശ്യങ്ങൾ ഉന്നയിച്ച് ജനകീയ പ്രസ്ഥാനങ്ങളുടെ നേതൃത്വത്തിൽ അലിയടിച്ചുവരുന്ന ജനരോഷത്തെ തടയാൻ പെല്ലറ്റ് ഗണ്ണുകൾക്കോ ഇരുമ്പു ലാത്തികൾക്കോ ജയിൽ വണ്ടികൾക്കോ ബാരിക്കേഡുകൾക്കോ ജലപീരങ്കികൾക്കോ കഴിയുന്നില്ല. അതുകൊണ്ടാണ് പ്രതിഷേധിക്കാനുള്ള പൊതുയിടങ്ങൾ ഇല്ലാതാക്കുന്നത്.

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടുള്ള പ്രക്ഷോഭം അടിച്ചമർത്താൻ ജനാധിപത്യവിരുദ്ധമായും ഭരണഘടനാവിരുദ്ധവുമായ നടപടികളാണ് ബിജെപി സർക്കാർ സ്വീകരിച്ചു വരുന്നത്. 2018ൽ റാംലീലാ മൈതാൻ കേസിലും, 2018ൽ മസ്ദൂർ കിസാൻ ശക്തി സംഗാടൻ കേസിലും സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശം മൗലികാവകാശമാണെന്ന് സുപ്രീം കോടതി വ്യക്തമാക്കിയതാണ്. ഫാസിസ്റ്റുകളും ഏകാധിപതികളും ഭരണഘടനാ അവകാശങ്ങൾ നിഷേധിക്കുമ്പോൾ ജുഡീഷ്യറിയാണ് ജനങ്ങളുടെ ആശ്രയം. കഴിഞ്ഞ ദിവസങ്ങളിൽ ജുഡീഷ്യറിയിൽ നിന്നും ഉണ്ടായത് നിസ്സംഗതയാണ്. അത് നിരാശ സൃഷ്ടിക്കുന്ന ഒന്നാണ്. എന്നാൽ ജോൺ ബ്രിട്ടാസ് എം.പി.യുടെ കത്ത് സുപ്രീം കോടതി റിട്ട് ഹർജിയായി പരിഗണിക്കാമെന്ന് വ്യക്തമാക്കിയത് ആശയ്ക്ക് വക നൽകുന്നു. ഡെൽഹിയിലെ പോലീസും സിആർപിഎഫ് അടക്കമുള്ള അർദ്ധസേനകളും ഒരു പാർലമെന്റ് അംഗത്തെ ക്രൂരമായിട്ടാണ് മർദ്ദിച്ചത്. അതും മാധ്യമപ്രവർത്തകരുമായി സംസാരിക്കുമ്പോൾ. ഇത്തരം ഹീനമായ നടപടികൾ ഇല്ലാതാക്കണമെങ്കിൽ ജുഡീഷ്യറി ഉണർന്നു പ്രവർത്തിച്ചേ പറ്റൂ. ഭരണഘടന സംരക്ഷിക്കാനുള്ള കാവലാളായി ജുഡീഷ്യറി മാറുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ജുഡീഷ്യറിയിൽ നിന്നും നീതി കിട്ടുന്നില്ലെങ്കിൽ ജനവിരുദ്ധ സർക്കാരിന്റെ വിലക്ക് ലംഘിച്ച് സംഘടിക്കാനും സമരം ചെയ്യാനുമുള്ള അവകാശത്തിനുവേണ്ടി ജനങ്ങൾ രംഗത്തിറങ്ങുക തന്നെ ചെയ്യും.
സ. എം.വി. ജയരാജൻ

