Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • സർക്കാർ ഓഫീസുകൾ ജനസൗഹൃദമായിരിക്കണം: മന്ത്രി എ.പി.അനിൽകുമാർ…
  • KERALA NEWS
  • LATEST NEWS

സർക്കാർ ഓഫീസുകൾ ജനസൗഹൃദമായിരിക്കണം: മന്ത്രി എ.പി.അനിൽകുമാർ…

EN24 Television October 7, 2026 1 minute read
സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റിയ ഇ എന്_ സുരേഷ് ബാബുവിനെതിരെ

#ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തു#

ജനങ്ങൾക്ക് സുതാര്യമായും വേഗത്തിലും സേവനങ്ങൾ ലഭ്യമാക്കി സർക്കാർ ഓഫീസുകൾ പൂർണമായും ജനസൗഹൃദമായി മാറണമെന്ന് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ. നിർമാണം പൂർത്തിയായ ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസ് മന്ദിരത്തിന്റെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

റവന്യു വകുപ്പിന്റെ മുഖമാണ് വില്ലേജ് ഓഫീസുകളെന്ന് മന്ത്രി പറഞ്ഞു. സ്മാർട്ട് വില്ലേജുകൾ നിലവിൽ വരുന്നതോടെ പേരുമാറ്റമല്ല, മറിച്ച് പരമാവധി സേവനങ്ങൾ ഓഫീസുകളിൽ നേരിട്ടെത്താതെ തന്നെ ഓൺലൈനായി ജനങ്ങൾക്ക് ലഭ്യമാക്കുകയാണ് ലക്ഷ്യം. ഓഫീസുകളിലെത്തുന്ന ജനങ്ങളുടെ ആവശ്യങ്ങൾ പരമാവധി വേഗത്തിൽ പൂർത്തിയാക്കി നൽകണം.സേവനങ്ങൾക്കായി ജനങ്ങൾ ഇടനിലക്കാരെ ആശ്രയിക്കുന്ന സാഹചര്യം ഉണ്ടാകരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

45 ലക്ഷം രൂപ ചെലവഴിച്ചാണ് ആര്യനാട് സ്മാർട്ട് വില്ലേജ് ഓഫീസിന് പുതിയ കെട്ടിടമൊരുക്കിയത്. 1080.95 ചതുരശ്ര അടി വിസ്തീർണമുള്ള കെട്ടിടത്തിൽ വില്ലേജ് ഓഫീസറുടെ മുറി, ഫ്രണ്ട് ഓഫീസ്, വെയ്റ്റിംഗ് ഏരിയ, ഓഫീസ് മുറി, ഡൈനിംഗ് റൂം, ടോയ്ലെറ്റുകൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. കൂടാതെ ഭിന്നശേഷി സൗഹൃദ റാമ്പും പ്രത്യേക ടോയ്ലെറ്റ് സൗകര്യവും ഇവിടെയൊരുക്കിയിട്ടുണ്ട്.

വില്ലേജ് ഓഫീസ് അങ്കണത്തിൽ നടന്ന ചടങ്ങിൽ ജി. സ്റ്റീഫൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ആര്യനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ജന ജി. നായർ, ജില്ലാ കളക്ടർ അഞ്ജു കെ.എസ്, എ.ഡി.എം നിസ.എ, നെടുമങ്ങാട് ആർ.ഡി.ഒ ജയകുമാർ കെ.പി, വിവിധ ത്രിതല പഞ്ചായത്തംഗങ്ങൾ, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

തദ്ദേശ ഫണ്ടുകൾ ഫലപ്രദമായി വിനിയോഗിക്കണം: മന്ത്രി കെ. എം. ഷാജി

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭിക്കുന്ന ഫണ്ടുകൾ പരമാവധി ഫലപ്രദമായും കാര്യക്ഷമമായും വിനിയോഗിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ. എം.ഷാജി പറഞ്ഞു. ഗുലാത്തി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാൻസ് ആൻഡ് ടാക്‌സേഷൻ (GIFT) സംഘടിപ്പിച്ച ഏകദിന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പഞ്ചായത്തിലും ചൂണ്ടിക്കാണിക്കാനാകുന്നതും ഉല്പാദനക്ഷമവുമായ മികച്ച പദ്ധതികൾ ഉണ്ടാകണം. ഗ്രാമങ്ങളിൽ ‘നഗരപഞ്ചായത്ത്’ എന്ന ആശയം മുൻനിർത്തി ഫണ്ടുകൾ വിനിയോഗിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ ശ്രദ്ധിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ‘ധനകാര്യ കമ്മിഷനും കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും: വെല്ലുവിളികളും സാധ്യതകളും’ എന്ന വിഷയത്തിലായിരുന്നു ശില്പശാല സംഘടിപ്പിച്ചത്.

ഗിഫ്റ്റ് ഹാളിൽ നടന്ന ചടങ്ങിൽ അഡീഷണൽ ചീഫ് സെക്രട്ടറി കെ.ആർ. ജ്യോതിലാൽ അധ്യക്ഷത വഹിച്ചു. നാലാം സംസ്ഥാന ധനകാര്യ കമ്മിഷൻ ചെയർമാൻ പ്രൊഫ. എം. എ. ഉമ്മൻ മുഖ്യപ്രഭാഷണം നടത്തി. തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, ഗിഫ്റ്റ് ഡയറക്ടർ പ്രൊഫ. കെ. ജെ. ജോസഫ്, ലോക്കൽ ഫിനാൻസ് സെൽ കോ-ഓർഡിനേറ്റർ ഡോ. നിർമൽ റോയ് വി.പി എന്നിവർ പങ്കെടുത്തു.

വിവിധ സെഷനുകളിലായി നടന്ന ശില്പശാലയിൽ നയരൂപീകരണ വിദഗ്ധർ, ജനപ്രതിനിധികൾ, അക്കാദമിക് വിദഗ്ധർ, മുൻ ധനകാര്യ കമ്മിഷൻ അംഗങ്ങൾ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.

അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന് ബുധനാഴ്ച തുടക്കം

*അഞ്ച് ദിവസങ്ങളിൽ ഇന്ത്യയിലെ വ്യത്യസ്ത സംഗീതധാരകളുടെ സംഗമം

*ദിവസവും സംഗീതാധിഷ്ഠിത സിനിമകളുടെ പ്രദർശനം

കൊല്ലം: സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്‌കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന അഷ്ടമുടി വാട്ടർ ഗേറ്റ് മ്യൂസിക് ഫെസ്റ്റിവലിന് ഇന്ന് (ഒക്ടോബർ 7) തുടക്കമാകും. ഒക്ടോബർ 7 മുതൽ 11 വരെ കൊല്ലം ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തിൽ നടക്കുന്ന സംഗീതോത്സവത്തിൽ അഞ്ച് ദിവസവും വൈകിട്ട് 7 മണി മുതൽ സംഗീതപരിപാടികൾ അരങ്ങേറും. ശ്രീനാരായണഗുരു സാംസ്‌കാരിക സമുച്ചയത്തെ പുനരുജ്ജീവിപ്പിച്ച് കൂടുതൽ സജീവമായ പൊതുസാംസ്‌കാരിക ഇടമാക്കി മാറ്റുന്നതിന്റെ ഭാഗമായാണ് സാംസ്കാരിക വകുപ്പ് മുൻകയ്യെടുത്ത് വ്യത്യസ്തമായ സംഗീതോത്സവം സംഘടിപ്പിക്കുന്നത്.

ഇന്ന് നടക്കുന്ന ഉദ്ഘാടനച്ചടങ്ങിൽ ടൂറിസം, സാംസ്കാരിക, സിനിമ വകുപ്പ് മന്ത്രി പി. സി. വിഷ്ണുനാഥ് ഫെസ്റ്റിവൽ ഉദ്ഘാടനം ചെയ്യും. തൊഴിൽ, വനിതാ, ശിശുക്ഷേമ വകുപ്പ മന്ത്രി ബിന്ദു കൃഷ്ണ അധ്യക്ഷത വഹിക്കും. വനം, വന്യജീവി വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ മുഖ്യാതിഥിയാകും. എൻ. കെ. പ്രേമചന്ദ്രൻ എം.പി, മേയർ എ. കെ. ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആർ. ലതാദേവി, ജില്ലാ കലക്ടർ ആനി ജൂലാ തോമസ്, കൗൺസിലർ കുരുവിള ജോസഫ്, എന്നിവർ ആശംസകൾ നേരും.

ഉദ്ഘാടനച്ചടങ്ങിന് ശേഷം വൈകിട്ട് 7 മണിക്ക് Manganiyar Seduction സംഗീതാവതരണം നടത്തും. രാജസ്ഥാനിലെ മാംഗനിയാർ സംഗീതപാരമ്പര്യത്തിന്റെ സമ്പന്നമായ ശബ്ദലോകം അവതരിപ്പിക്കുന്ന ഈ സംഗീതപരിപാടിയോടെയാണ് അഞ്ച് ദിവസത്തെ ഫെസ്റ്റിവലിന് തുടക്കമാകുന്നത്.

വൈവിധ്യമാർന്ന സംഗീത സംഗമം
➖➖➖
അഷ്ടമുടിക്കായലിന്റെ സവിശേഷമായ പ്രകൃതിപശ്ചാത്തലവും കൊല്ലത്തിന്റെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും വിവിധ സംഗീതപാരമ്പര്യങ്ങളുമായി കൂട്ടിയിണക്കി വ്യത്യസ്തമായ സാംസ്‌കാരിക അനുഭവം ഒരുക്കുകയാണ് ഫെസ്റ്റിവലിന്റെ ലക്ഷ്യം. ‘Musical Ecology – Water’ എന്ന ആശയത്തെ ആധാരമാക്കിയാണ് സംഗീതോത്സവം വിഭാവനം ചെയ്തിരിക്കുന്നത്. ജലവും മനുഷ്യജീവിതവും സംസ്കാരവും സംഗീതവും തമ്മിലുള്ള ബന്ധത്തെ സംഗീതാവിഷ്‌കാരങ്ങളിലൂടെ അനുഭവപ്പെടുത്തുന്നതും ഫെസ്റ്റിവലിന്റെ പ്രത്യേകതയാണ്.

ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ രൂപപ്പെട്ട സംഗീതപാരമ്പര്യങ്ങളിൽ നിന്നുള്ള കലാകാരന്മാരും സംഗീതസംഘങ്ങളും ഫെസ്റ്റിവലിൽ അണിനിരക്കും. രാജസ്ഥാനിലെ മാംഗനിയാർ സംഗീതപാരമ്പര്യം, ഇന്ത്യൻ ഫ്യൂഷൻ സംഗീതം, ജനകീയവും താളാധിഷ്ഠിതവുമായ സംഗീതധാരകൾ, സമകാലിക സംഗീതാവിഷ്‌കാരങ്ങൾ തുടങ്ങി വൈവിധ്യമാർന്ന സംഗീതശാഖകൾക്ക് ഒരേ വേദിയിൽ ഇടം ലഭിക്കും. Manganiyar Seduction, Araka Vyooham – The Percussion Band, Hamsi & Band, Shanka Tribe, Indian Ocean എന്നിവരാണ് വിവിധ ദിവസങ്ങളിലെ സംഗീതപരിപാടികൾ അവതരിപ്പിക്കുന്നത്.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: 24×7 പ്രതീക്ഷാ സെന്റർ പുനലൂരിൽ വിജയം; നാല് ജില്ലകളിൽ കൂടി വ്യാപിപ്പിക്കുന്നു : മന്ത്രി കെ.മുരളീധരൻ…
Next: കർഷകർക്ക് കാർബൺ ക്രെഡിറ്റ് ലഭ്യമാക്കാൻ കാർബൺ സെൽ രൂപീകരിക്കും : കൃഷിമന്ത്രി ടി. സിദ്ദിഖ്

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.