Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • *കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പ്രസ്താവന *
  • KERALA NEWS
  • LATEST NEWS

*കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പ്രസ്താവന *

EN24 Television September 29, 2026 1 minute read
www.en24tv.com

തിരുവനന്തപുരം: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ച ദൃശ്യം എന്റെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത് പിൻവലിച്ചത് സംബന്ധിച്ച് പ്രചരിക്കുന്ന മാധ്യമ വാർത്തകൾ വസ്തുതക്ക് നിരക്കാത്തതാണ്. പോസ്റ്റ് പിൻവലിച്ചത് മുഖ്യമന്ത്രി ആവശ്യപ്പെട്ടത് പ്രകാരമല്ല. എന്റെ സോഷ്യൽ മീഡിയ ടീം അഡ്മിൻ പാനലാണ് പ്രസ്തുത പോസ്റ്റ് പ്രസിദ്ധീകരിച്ചത്. യൂത്ത് കോൺഗ്രസ് പ്രസിഡന്റ് എന്ന നിലയിലാണ് എന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പോസ്റ്റ് ചെയ്തതെങ്കിലും സംസ്ഥാന മന്ത്രിയുടെ പേരിൽ പ്രസ്തുത പോസ്റ്റ് പ്രചരിക്കുന്നത് തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയേക്കാമെന്നതിനാൽ പ്രസ്തുത പോസ്റ്റ് ഒഴിവാക്കാൻ എന്റെ ഓഫീസ് നിർദേശിക്കുകയായിരുന്നു.
പോസ്റ്റ് പിൻവലിച്ചത് ഞാൻ പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിനിടെ ആയിരുന്നതിനാൽ ഇക്കാര്യം ശ്രദ്ധയിൽപ്പെട്ടിരുന്നില്ല. കേന്ദ്രമന്ത്രിയെ കരിങ്കൊടി കാണിച്ച സമരം യൂത്ത് കോൺഗ്രസ് അഖിലേന്ത്യാ കമ്മിറ്റിയുടെ പൊതുതീരുമാനം അനുസരിച്ച് ആയിരുന്നു. തെറ്റിദ്ധാരണ പടർത്തുന്ന വാർത്തകളിൽ നിന്നും മാധ്യമങ്ങൾ പിന്മാറണം എന്ന് അഭ്യർഥിക്കുന്നു. അമിത് ഷായെ യൂത്ത് കോൺഗ്രസ് കരിങ്കൊടി കാണിച്ചതിന്റെ പേരിൽ കേരളത്തിലെ മന്ത്രിമാരെ കരിങ്കൊടി കാണിക്കുന്ന യുവമോർച്ചയുടെ നടപടി രാഷ്ട്രീയ പാപ്പരത്തമാണ്. പോസ്റ്റ് പിൻവലിച്ചതിന്റെ പേരിൽ എന്നെ വിമർശിക്കുന്ന സി പി എം ഡി വൈ എഫ് ഐ ക്കാർ കേരളത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി വന്നതും പോയതും അറിയാതെ ഉറക്കത്തിൽ ആയിരുന്നു എന്നത് പരിഹാസ്യമാണ്.

സുപ്രീം കോടതിയുടെ താക്കീത്; കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം നിയന്ത്രിച്ചില്ലെങ്കിൽ കർശന നടപടി!

ന്യൂഡൽഹി : പ്രായപൂർത്തിയാകാത്ത കുട്ടികളുടെ അനിയന്ത്രിതമായ സോഷ്യൽ മീഡിയ ഉപയോഗത്തിൽ അതൃപ്തി രേഖപ്പെടുത്തി സുപ്രീം കോടതി. വിഷയത്തിൽ കേന്ദ്ര സർക്കാർ അടിയന്തരമായി കർശന ഇടപെടൽ നടത്തിയില്ലെങ്കിൽ, ഇൻഫർമേഷൻ ടെക്നോളജി നിയമപ്രകാരം കോടതി നേരിട്ട് ഉത്തരവുകൾ പുറപ്പെടുവിക്കേണ്ടി വരുമെന്ന് ബെഞ്ച് മുന്നറിയിപ്പ് നൽകി. കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിന് സുരക്ഷാ മാനദണ്ഡങ്ങൾ ആവശ്യപ്പെട്ട് ‘ജസ്റ്റ് റൈറ്റ്‌സ് ഫോർ ചിൽഡ്രൻ അലയൻസ്’ നൽകിയ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കവേയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മാല്യ ബാഗ്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ ബെഞ്ചിന്റെ ഈ പരാമർശം.

‍വിഷയം ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ (ഡിപിഡിപി) ആക്ടിന്റെ പരിധിയിൽ വരുമോ എന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ (എസ്ജി) തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. എന്നാൽ, ഡിപിഡിപി ആക്ട് 2027-ൽ മാത്രമേ പ്രാബല്യത്തിൽ വരികയുള്ളൂവെന്ന് ഹർജിക്കാർക്ക് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ എച്ച്.എസ്. ഫൂൽക്ക ചൂണ്ടിക്കാട്ടി.

കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങാൻ മാതാപിതാക്കളുടെ സമ്മതം നിർബന്ധമാക്കുന്ന രീതിയിൽ മറ്റ് നിയമങ്ങളിലൂടെ സുരക്ഷാ സംവിധാനം നടപ്പിലാക്കാമെന്ന് സോളിസിറ്റർ ജനറൽ സമ്മതിച്ചു. പ്രായപൂർത്തിയാകാത്തവർ സോഷ്യൽ മീഡിയ കമ്പനികളുമായി ഉണ്ടാക്കുന്ന കരാറുകൾ നിയമപരമായി നിലനിൽക്കുന്നതല്ലെന്നും സോഷ്യൽ മീഡിയകളെ നിയന്ത്രിക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

12 മുതൽ 15 വയസ്സ് വരെയുള്ള കുട്ടികൾക്ക് സോഷ്യൽ മീഡിയയിൽ അക്കൗണ്ട് തുടങ്ങാൻ പ്ലാറ്റ്‌ഫോമുകൾ അനുമതി നൽകുന്നതിനെ ജസ്റ്റിസ് ബാഗ്ചി വിമർശിച്ചു. കുറഞ്ഞ പ്രായപരിധിയായ 18 വയസ്സ് ലംഘിക്കപ്പെടുന്നില്ലെന്ന് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ ഉറപ്പാക്കണമെന്ന് അദ്ദേഹം പറഞ്ഞു. സോഷ്യൽ മീഡിയ ഇന്റർമീഡിയറി റൂൾസ് അനുസരിച്ച് കേന്ദ്ര സർക്കാർ ആവശ്യമായ നിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നും പ്ലാറ്റ്‌ഫോമുകൾ ഇന്ത്യൻ നിയമങ്ങൾ നിർബന്ധമായും പാലിക്കണമെന്നും കോടതി ആവശ്യപ്പെട്ടു. ഇതിന് മറുപടിയായി കേന്ദ്ര സർക്കാർ നടപടിയെടുക്കാൻ തയ്യാറാണെന്ന് സോളിസിറ്റർ ജനറൽ ഉറപ്പുനൽകി.

സോഷ്യൽ മീഡിയാ ഇന്റർമീഡിയറികൾക്ക് ‘സേഫ് ഹാർബർ’ സംരക്ഷണം നൽകുന്ന ഐടി ആക്ടിലെ സെക്ഷൻ 79 ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, വിഷയം സർക്കാർ കൃത്യമായി പരിഹരിച്ചില്ലെങ്കിൽ പ്ലാറ്റ്‌ഫോമുകൾക്കെതിരെ കോടതി നിർദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ വർഷം സർക്കാർ രൂപീകരിച്ച ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ റൂൾസ് 2025-ലും കുട്ടികൾക്ക് സോഷ്യൽ മീഡിയ അക്കൗണ്ട് തുറക്കാൻ മാതാപിതാക്കളുടെ അനുമതി ആവശ്യമാണെന്ന് വ്യവസ്ഥ ചെയ്തിരുന്നു.

കേരള പോലീസും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ജനകീയ മുന്നേറ്റത്തിന്റെ ഭാഗമായി ഓപ്പറേഷൻ തൂഫാൻ – PHASE 2, “തൂഫാൻ തദ്ദേശം”….

അതിൻ്റെ ഭാഗമായി കേരള പോലീസും തിരുവനന്തപുരം കോർപ്പറേഷനും SPC, NCC വിദ്യാർത്ഥികളും സംയുക്തമായി സംഘടിപ്പിക്കുന്ന റാലിയാണ് ഈ കടന്നുവരുന്നത്…

നമ്മുടെ നാടിനെ ലഹരിമുക്തമാക്കുക എന്ന മഹത്തായ ലക്ഷ്യവുമായി കേരള പോലീസ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, ജനമൈത്രി പോലീസ്, ജനപ്രതിനിധികൾ, യുവജനങ്ങൾ, വിദ്യാർത്ഥികൾ, സാമൂഹിക സംഘടനകൾ, വിവിധ വിഭാഗങ്ങളിലെ ജനങ്ങൾ എന്നിവർ കൈകോർക്കുകയാണ്.
ലഹരിക്കെതിരെ ഒരു നാട്…
ലഹരിക്കെതിരെ ഒരു ജനത…
ലഹരിക്കെതിരെ നമുക്കൊരുമിക്കാം…
തൂഫാൻ തദ്ദേശം – നമ്മുടെ വാർഡിൽ നിന്ന് ലഹരിക്കെതിരായ ഒരു പുതിയ മുന്നേറ്റം!

പ്രിയപ്പെട്ട നാട്ടുകാരേ,
ലഹരി ഉപയോഗം തടയുന്നതിൽ പോലീസിന്റെ നിയമനടപടികൾക്കൊപ്പം കുടുംബത്തിന്റെയും സമൂഹത്തിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സജീവ പങ്കാളിത്തവും അനിവാര്യമാണ്.
ലഹരി ഉപയോഗത്തിന്റെ നേരത്തെയുള്ള തിരിച്ചറിയൽ, ബോധവത്കരണം, കൗൺസലിംഗ്, ചികിത്സ, ഡി-അഡിക്ഷൻ, പുനരധിവാസം, സാമൂഹിക പുനഃസംയോജനം എന്നിവയ്ക്ക് സമൂഹത്തിന്റെ കൂട്ടായ ഇടപെടലാണ് തൂഫാൻ തദ്ദേശം ലക്ഷ്യമിടുന്നത്.

നമ്മുടെ ഓരോ വാർഡിലും ജാഗ്രത ശക്തമാക്കുന്നതിനും ലഹരിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരത്തെ തിരിച്ചറിയുന്നതിനും ആവശ്യമായ ഇടപെടലുകൾ നടത്തുന്നതിനും പ്രത്യേക തൂഫാൻ ഗ്രാമസഭകളും വാർഡ് തല പ്രവർത്തനങ്ങളും പദ്ധതിയുടെ ഭാഗമായി വിഭാവനം ചെയ്തിട്ടുണ്ട്.

ഈ ജനകീയ റാലിയിൽ തൂഫാൻ വാരിയർമാരും ജനപ്രതിനിധികളും ജനമൈത്രി പോലീസും യുവജനങ്ങളും വിദ്യാർത്ഥികളും സാമൂഹിക പ്രവർത്തകരും അണിചേരുന്നു.

നമ്മുടെ കുട്ടികളുടെ ഭാവിക്കായി…
നമ്മുടെ കുടുംബങ്ങളുടെ സുരക്ഷയ്ക്കായി…
നമ്മുടെ നാടിന്റെ സമാധാനത്തിനായി…
ലഹരിക്കെതിരെ നമുക്കൊരുമിച്ച് അണിനിരക്കാം!

വേളി- കഠിനംകുളം പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസ് ഉദ്ഘാടനം 30ന്

*രാവിലെ 9 മണിക്ക് ​ഗതാ​ഗത മന്ത്രി സി.പി ജോൺ നിർവഹിക്കും

തിരുവനന്തപുരം: സംസ്ഥാന ജലഗതാഗത വകുപ്പിന്റെ നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി വേളി ടൂറിസം വില്ലേജിൽ നിന്നാരംഭിക്കുന്ന പാസഞ്ചർ കം ടൂറിസം ബോട്ട് സർവീസിന്റെ ഉദ്ഘാടനം ബുധനാഴ്ച രാവിലെ 9 മണിക്ക് വേളി ടൂറിസം വില്ലേജിൽ ഗതാഗത വകുപ്പ് മന്ത്രി സി.പി ജോൺ നിർവഹിക്കും.

പാർവതി പുത്തനാർ കനാലിലൂടെ വേളിയിൽ നിന്ന് ആരംഭിച്ച് കഠിനംകുളം കായൽ വരെയും, തിരികെയുമുള്ള റൗണ്ട് ട്രിപ്പ് സർവീസാണ് ആരംഭിക്കുന്നത്. കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ ഉടമസ്ഥതയിലുള്ള, 24 യാത്രാക്കാർക്ക് സഞ്ചരിക്കാവുന്ന പരിസ്ഥിതി സൗഹൃദ സോളാർ ബോട്ടാണ് സർവീസിനായി ഉപയോഗിക്കുന്നത്.

ചടങ്ങിൽ രമ്യ ഹരിദാസ് എംഎൽഎ അധ്യക്ഷത വഹിക്കും. ആദ്യ ടിക്കറ്റ് വിതരണം വി. മുരളീധരൻ എംഎൽഎ നിർവഹിക്കും. മേയർ വി.വി. രാജേഷ് വിശിഷ്ടാതിഥിയായി പങ്കെടുക്കും. ബോട്ടിന്റെ ധാരണാപത്രം കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ് ഐ.എ.എസ്. കൈമാറും.

ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി. അനുപമ, വെട്ടുകാട് വാർഡ് കൗൺസിലർ കിൻസി എവിൻ, ജലഗതാഗത വകുപ്പ് ഡയറക്ടർ ഡോ. ജെ.ഒ. അരുൺ, കെ.ടി.ഡി.സി. മാനേജിംഗ് ഡയറക്ടർ സുമിത്കുമാർ താക്കൂർ, ഇൻലാൻഡ് നാവിഗേഷൻ കുട്ടനാട് പാക്കേജ് ചീഫ് എൻജിനീയർ (ഇൻ ചാർജ്) അരുൺ കെ. ജേക്കബ് തുടങ്ങിയവർ പങ്കെടുക്കും.

എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസിയുടെ കബറിടം സന്ദർശിച്ച് മലങ്കരസഭാധ്യക്ഷൻ

അഡിസ് അബാബാ : എത്യോപ്യൻ ചക്രവർത്തി ഹെയ്ലി സെലാസിയുടെ കബറിടം സന്ദർശിച്ച് മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. അഡിസ് അബാബയിലെ ഹോളി ട്രിനിറ്റി കത്തീഡ്രലിൽ സ്ഥിതി ചെയ്യുന്ന കബറിടത്തിൽ സഭാധ്യക്ഷൻ പ്രാർത്ഥന നടത്തി. ഇന്ത്യയുമായും, മലങ്കരസഭയുമായും ഏറെ അടുപ്പം കാത്തുസൂക്ഷിച്ചിരുന്ന ചക്രവർത്തി 1956 -ൽ കേരളം സന്ദർശിച്ചിട്ടുണ്ട്. ഡൽഹിയിൽ പ്രസിഡന്റ് രാജേന്ദ്രപ്രസാദ്, പ്രധാനമന്ത്രി ജവഹർലാൽ നെഹ്റു എന്നിവരുമായുള്ള കൂടിക്കാഴ്ച്ചയ്ക്ക് ശേഷമായിരുന്നു കേരളത്തിലേക്കുള്ള വരവ്. കൊച്ചിയിൽ മലങ്കരസഭയുടെ നേതൃത്വത്തിൽ അദ്ദേഹത്തിന് ഊഷ്മളമായ സ്വീകരണം നൽകി. തുടർന്ന് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് ​ഗീവർ​ഗീസ് ദ്വിതീയൻ കാതോലിക്കാ ബാവായെ സന്ദർശിച്ച് അനു​ഗ്രഹം തേടി. അന്ന് ബാവാ സമ്മാനിച്ച വലിയ കുരിശ് അഡിസ് അബാബയിലെ സെലാസി മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്.

പോൾ വർ​ഗീസ് എന്ന ഡോ.പൗലോസ് മാർ ​ഗ്രീ​ഗോറിയോസ് മുഖേനയാണ് ചക്രവർത്തിക്ക് ഇന്ത്യയും, മലങ്കരസഭയുമായുള്ള ബന്ധം കൂടുതൽ ശക്തമായത്. മെത്രാപ്പോലീത്തായാകും മുൻപ് ചക്രവർത്തിയുടെ മുഖ്യ ഉപദേഷ്ടാവായിരുന്നു അദ്ദേഹം. എത്യോപ്യയിൽ അധ്യാപകനായി ജോലി ചെയ്തിരുന്ന പോൾ വർ​ഗീസിന്റെ പാണ്ഡിത്യം തിരിച്ചറിഞ്ഞായിരുന്നു നിയമനം. കേരളത്തിൽ നിന്നും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും നിരവധി ഇം​ഗ്ലീഷ് അധ്യാപകരെ എത്യോപ്യയിലെ സ്ക്കൂളുകളിൽ നിയമിക്കുന്നതിന് പോൾ വർ​ഗീസ് ഒരു നിമിത്തമായി. 1962-ലെ ഇന്ത്യ – ചൈന യുദ്ധത്തിൽ ഹെയ്ലി സെലാസി തന്റെ രാജ്യം ഇന്ത്യയ്ക്കൊപ്പമാണെന്ന് പരസ്യമായി പ്രഖ്യാപിച്ചിരുന്നു.

ഇന്ത്യയെയും, മലങ്കരസഭയെയും ആഴത്തിൽ സ്നേഹിച്ച ചക്രവർത്തിയായിരുന്നു ഹെയ്ലി സെലാസിയെന്ന് കബറിടം സന്ദർശിച്ചശേഷം പരിശുദ്ധ കാതോലിക്കാ ബാവാ പറഞ്ഞു. എത്യോപ്യൻ ഓർത്തഡോക്സ് സഭയുടെ മുൻ പാത്രിയർക്കീസുമാരുടെ കബറിടങ്ങളിലും ബാവാ പ്രാർത്ഥന നടത്തി. ഹോളി ട്രിനിറ്റി കത്തീഡ്രലിലെ ഹെയ്ലി സെലാസി മ്യൂസിയവും മലങ്കരസഭയുടെ പ്രതിനിധി സംഘം സന്ദർശിച്ചു. മെത്രാപ്പോലീത്താമാരായ അലക്സിയോസ് മാർ യൗസേബിയോസ്, ഡോ.യൂഹാനോൻ മാർ ദീയസ്ക്കോറോസ്, ഫാ.ഡോ.ജോസി ജേക്കബ്, ഫാ.അശ്വിൻ ഫെർണാണ്ടസ്, ഫാ.​ഗീവർ​ഗീസ് ജോൺസൺ, ജേക്കബ് മാത്യു ദുബായ്, ജോജോ പി ജോൺ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.

ആറളത്ത് വേലിക്കും ആനമതിലിനും വയനാട് മാതൃക; 1300 വീടുകളിൽ ഡിസംബർ 31-നകം കുടിവെള്ളമെത്തും

ആറളം: ആറളത്തെ വന്യജീവി-മനുഷ്യ സംഘർഷത്തിന് ശാശ്വത പരിഹാരം കാണുന്നതിന്റെ ഭാഗമായി നിർമ്മിക്കുന്ന ആനമതിലിലും റെയിൽ ഫെൻസിംഗിലും വയനാട്ടിൽ വിജയം കണ്ട മാതൃക നടപ്പിലാക്കാൻ തീരുമാനമായി. ആറളം വന്യജീവി സങ്കേതം വളയഞ്ചാൽ ഡോർമെട്രി ഹാളിൽ ചേർന്ന വിപുലമായ അവലോകന യോഗത്തിൽ വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ, പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമവകുപ്പ് മന്ത്രി കെ.എ. തുളസി, വൈദ്യുതി വകുപ്പ് മന്ത്രി അഡ്വ. സണ്ണി ജോസഫ് എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ സുപ്രധാന തീരുമാനമെടുത്തത്.

ആനമതിൽ നിർമ്മാണത്തിന്റെ ഭാഗമായി 500 മീറ്റർ ഭാഗത്ത് സ്ഥാപിക്കുന്ന റെയിൽ ഫെൻസിംഗിന്റെ നിലവിലെ രൂപകൽപ്പന ഒഴിവാക്കി വയനാട് മാതൃക സ്വീകരിക്കാൻ പൊതുമരാമത്ത് കെട്ടിട വിഭാഗം ഉദ്യോഗസ്ഥർക്ക് മന്ത്രി ഷിബു ബേബി ജോൺ നിർദ്ദേശം നൽകി. ആനമതിലിന്റെയും വേലിയുടെയും നിർമ്മാണ പ്രവൃത്തികൾ ഡിസംബറോടെ പൂർത്തിയാക്കുമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥർ യോഗത്തിൽ ഉറപ്പുനൽകി.
ആറളം പുനരധിവാസ മേഖലയിലെ ആൾത്താമസമുള്ള 1300 വീടുകളിൽ 4.8 കോടി രൂപ ചെലവഴിച്ച് ഡിസംബർ 31-നകം കുടിവെള്ള വിതരണം പൂർത്തിയാക്കുമെന്ന് ജലവിഭവ വകുപ്പ് പ്രതിനിധി വ്യക്തമായി അറിയിച്ചു. മേഖലയിലാകെ 140 കിലോമീറ്റർ പാതയിൽ തെരുവ് വിളക്കുകൾ സ്ഥാപിക്കുന്നതിന് 5 കോടി രൂപ ആവശ്യമുണ്ടെന്നും നിലവിൽ 30 വിളക്കുകൾ മാത്രമാണ് കത്തുന്നത് എന്നും കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി. ഇത് പരിഹരിക്കുന്നതിനായി കെ.എസ്.ഇ.ബി, തദ്ദേശസ്വയംഭരണ വകുപ്പ്, ടി.ആർ.ഡി.എം എന്നിവ ചേർന്ന് സംയുക്തമായി മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന്ന് മന്ത്രി നിർദ്ദേശിച്ചു. വിഷയത്തിൽ വകുപ്പുതല ഏകോപനം ഉറപ്പാക്കി തീരുമാനമെടുക്കാൻ അടുത്ത മാസമാദ്യം തിരുവനന്തപുരത്ത് പ്രത്യേക യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അപകടത്തിൽ മരിച്ച താത്കാലിക വാച്ചറും ആറളം സ്വദേശിയുമായ കെ.പി. ബാബുവിന്റെ കുടുംബത്തിനുള്ള 5 ലക്ഷം രൂപയുടെ ധനസഹായ ചെക്ക് ചടങ്ങിൽ മന്ത്രി ഷിബു ബേബി ജോൺ കൈമാറി. തളിപ്പറമ്പ് സ്വദേശി എം.പി. വൈഷ്ണവ് രൂപകൽപ്പന ചെയ്ത ആറളം വന്യജീവി സങ്കേതത്തിന്റെ പുതിയ ലോഗോ മന്ത്രിമാർ ചേർന്ന് പ്രകാശനം ചെയ്യുകയും വൈഷ്ണവിനുള്ള സമ്മാനത്തുക നൽകുകയും ചെയ്തു. കൂടാതെ ‘കാട്’ എന്ന ചിത്രത്തിലെ അഭിനയത്തിന് രാജ്യാന്തര സിനിമാ അവാർഡ് നേടിയ ആറളം ജി.എച്ച്.എസ്.എസ് ഏഴാം ക്ലാസ് വിദ്യാർത്ഥി ഷർമിത്ത് ശരതിനെ വേദിയിൽ ആദരിച്ചു. 44-ാം മൈൽ ചുരമില്ലാ പാത സംബന്ധിച്ച നിവേദനം ജനപ്രതിനിധികളുടെ നേതൃത്വത്തിൽ മന്ത്രിക്ക് കൈമാറി.
യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ, സബ് കളക്ടർ രവി മീണ, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി. സരള, ആറളം പഞ്ചായത്ത് പ്രസിഡന്റ് വി. ശോഭ തുടങ്ങിയവരും വിവിധ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുത്തു
.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: വിൻഡീസിനെതിരെ എട്ട് വിക്കറ്റിൻ്റെ തക‍ർപ്പൻ വിജയം, സെഞ്ച്വറികളുമായി കോഹ്ലിയും ​ഗില്ലും…
Next: പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം: മന്ത്രി കെ. മുരളീധരൻ…

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.