നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി. പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, സി.എസ്.ആർ. ഫണ്ട് വിനിയോഗിച്ച് നിയമസഭാ മ്യൂസിയത്തിന് നൽകിയ ഇലക്ട്രിക് ബഗ്ഗിയിൽ ഒരേ സമയം 14 പേർക്ക് യാത്ര ചെയ്യാനാവും. എംഎൽഎമാരായ റെജി ചെറിയാൻ, കെ. ബിനിമോൻ, നിയമസഭാ സെക്രട്ടറി ഇൻ ചാർജ്ജ് ഷാജി സി ബേബി, സ്പീക്കറുടെ പ്രൈവറ്റ് സെക്രട്ടറി കെ. മോഹനകുമാർ, എസ്.ബി.ഐ ചീഫ് ജനറൽ മാനേജർ കെ. വി. ബംഗരാജു, നിയമസഭാ സെക്രട്ടറിയേറ്റ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ജില്ലയിലെ അമൃതം ന്യൂട്രിമിക്സ് നിർമ്മാണ യൂണിറ്റുകളിൽ സംസ്ഥാന ഭക്ഷ്യ കമ്മീഷൻ പരിശോധന നടത്തി…

സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വക്കേറ്റ് സബിത ബീഗത്തിന്റെ നേതൃത്വത്തിൽ ആമച്ചൽ,കള്ളിക്കാട്, കുറ്റിച്ചൽ ,വെങ്ങാനൂർ എന്നീ പ്രദേശങ്ങളിൽ പ്രവർത്തിച്ചുവരുന്ന അമൃതം ന്യൂട്രിമിക്സ് നിർമ്മാണ യൂണിറ്റുകളിൽ സന്ദർശനം നടത്തി അംഗണവാടികളിൽ ഭക്ഷ്യയോഗ്യമല്ലാത്ത അമൃതം പൊടി വിതരണം ചെയ്യുന്നതായിട്ടുള്ള പത്ര വാർത്തയെ തുടർന്നായിരുന്നു സന്ദർശനം.പരിശോധനയിൽ കണ്ടെത്തിയ കണ്ടെത്തിയ ന്യൂനതകൾ അടിയന്തരമായി പരിഹരിക്കാൻ കമ്മീഷൻ അംഗം നിർദ്ദേശിച്ചു. കമ്മീഷൻ സന്ദർശനത്തിനായി എത്തിയപ്പോൾ ന്യൂട്രി മിക്സ് യൂണിറ്റുകൾ അടഞ്ഞുകിടക്കുന്നതായി കാണപ്പെട്ടു ഇത് കമ്മീഷൻ ഗൗരവകരമായ അനാസ്ഥയായി കാണുന്നു എന്നും കമ്മീഷന്റെ ഭാഗത്ത് നിന്ന് മുന്നറിയിപ്പില്ലാതെയുള്ള പരിശോധനകൾ തുടർന്നും ഉണ്ടാകുന്നതാണെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വക്കേറ്റ് സബിത ബീഗം അറിയിച്ചു. കമ്മീഷൻ ജില്ലാ കോർഡിനേറ്റർ ആയ ടി പി ജിഷ. റേഷനിങ് ഇൻസ്പെക്ടർമാരായ എസ് .സജീവ് കുമാർ ,എസ് ഷിനു ,കമ്മിഷൻ സി എ കെ .എ നസറിൻ എന്നീ ഉദ്യോഗസ്ഥർ കമ്മീഷനെ സന്ദർശനത്തിൽ അനുഗമിച്ചു.

ടെക്നോസിറ്റിയിൽ നിർദിഷ്ട ₹100 കോടി സെമികണ്ടക്ടർ & സയൻസ്–ടെക്നോളജി എക്സ്പീരിയൻസ് പാർക്കിന്റെ MoU കൈമാറി
തിരുവനന്തപുരം, സെപ്റ്റംബർ 2: കേരളത്തിന്റെ സാങ്കേതികവിദ്യാ-നവീകരണ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ടെക്നോസിറ്റി, തിരുവനന്തപുരത്ത് നിർദിഷ്ട സെമികണ്ടക്ടർ കപ്പാസിറ്റി ബിൽഡിംഗ് പാർക്ക് & സയൻസ്–ടെക്നോളജി എക്സ്പീരിയൻസ് പാർക്കിന്റെ ധാരണാപത്രം (MoU) ഔദ്യോഗികമായി കൈമാറി.
കേരള സർക്കാർ ഐ.ടി. & വ്യവസായ വകുപ്പ് മന്ത്രി ബഹു. ശ്രീ. പി. കെ. കുഞ്ഞാലിക്കുട്ടി, Xtra G Club Private Limited-ന്റെ മാനേജിംഗ് ഡയറക്ടർ ശ്രീ. അനിയൻ കോശിക്ക് MoU ഔദ്യോഗികമായി കൈമാറി.
ചടങ്ങിൽ കേരള സർക്കാർ ഐ.ടി. സെക്രട്ടറി ശ്രീ. ശ്രീറാം സാംബശിവ റാവു; Xtra G Club-ന്റെ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ശ്രീ. ജോണി കുരുവിള; IIITM-K ഡയറക്ടർ പ്രൊഫ. അലക്സ് ജെയിംസ്; IIITM-K രജിസ്ട്രാർ ശ്രീ. രാജീവു കുമാർ; CoE on IIoT Sensors-ന്റെ CEO ശ്രീ. സെബിൻ സണ്ണി; Maker Village-ന്റെ CEO ശ്രീ. വെങ്കട്ട് രാഘവേന്ദ്ര എന്നിവരും പങ്കെടുത്തു.

10 ഏക്കർ വിസ്തൃതിയിൽ, Xtra G Club Private Limited, IIITM-K, കേരളവുമായി സഹകരിച്ച് വികസിപ്പിക്കുന്ന പദ്ധതിക്ക് പ്രാരംഭമായി ₹100 കോടി നിക്ഷേപം കണക്കാക്കുന്നു.
സെമികണ്ടക്ടർ ശേഷിവികസനം, അനുഭവാധിഷ്ഠിത ശാസ്ത്രപഠനം, നൂതന സാങ്കേതികവിദ്യകൾ, നവീകരണം, സംരംഭകത്വം, വ്യവസായ സഹകരണം എന്നിവയെ ഒരൊറ്റ സംവിധാനത്തിൽ കൊണ്ടുവരുന്നതാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർത്ഥികൾ, പ്രൊഫഷണലുകൾ, ഗവേഷകർ, സംരംഭകർ, പൊതുജനങ്ങൾ എന്നിവർക്ക് ഇന്ററാക്ടീവ്, പ്രായോഗിക പഠനാനുഭവങ്ങൾ ലഭ്യമാക്കും.
പദ്ധതിയിൽ 300-ലധികം ടെക്നോളജി ഗാലറികളും 500-ലധികം ഇന്ററാക്ടീവ് അനുഭവങ്ങളും നിർദിഷ്ടമാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, റോബോട്ടിക്സ്, ഇലക്ട്രോണിക്സ്, ബഹിരാകാശ സാങ്കേതികവിദ്യ, ക്വാണ്ടം ടെക്നോളജി, ഫ്യൂച്ചർ മൊബിലിറ്റി, ബയോടെക്നോളജി, പുനരുപയോഗ ഊർജം, സ്മാർട്ട് സിറ്റികൾ, കമ്മ്യൂണിക്കേഷൻ, ഓട്ടോമേഷൻ, അഡ്വാൻസ്ഡ് മാനുഫാക്ചറിംഗ് തുടങ്ങിയ മേഖലകൾ ഇതിൽ ഉൾപ്പെടും.
പ്രധാന ആകർഷണങ്ങളിലൊന്നായ “How Things Work” ഗാലറികളിലൂടെ സ്മാർട്ട്ഫോണുകൾ, ഇലക്ട്രിക് വാഹനങ്ങൾ, വിമാനങ്ങൾ, റോബോട്ടുകൾ, ഉപഗ്രഹങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് തുടങ്ങിയവയുടെ പിന്നിലെ സാങ്കേതികവിദ്യ പരിചയപ്പെടുത്തും. “World@2050 / Future Science” അനുഭവത്തിലൂടെ ഭാവിയിലെ സാങ്കേതികവിദ്യകളിലേക്കും സാധ്യതകളിലേക്കും സന്ദർശകർക്ക് ഒരു ദൃശ്യാനുഭവം ലഭിക്കും.

പഠനം → കൗതുകം → പരീക്ഷണം → നവീകരണം → സംരംഭകത്വം എന്ന തുടർച്ചയായ പാത സൃഷ്ടിച്ച് സ്കൂളുകൾ, സർവകലാശാലകൾ, ഗവേഷകർ, സ്റ്റാർട്ടപ്പുകൾ, വ്യവസായങ്ങൾ എന്നിവയെ ബന്ധിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.
പദ്ധതി ഘട്ടംഘട്ടമായി നടപ്പാക്കുകയും വിശദമായ ആസൂത്രണം, സാധ്യതാപഠനങ്ങൾ, നിയമാനുസൃത നടപടികൾ എന്നിവയുടെ അടിസ്ഥാനത്തിൽ അന്തിമ രൂപവും സമയക്രമവും നിശ്ചയിക്കുകയും ചെയ്യും. തിരുവനന്തപുരം നഗരത്തെ സാങ്കേതികവിദ്യ, പഠനം, നവീകരണം എന്നിവയുടെ പ്രമുഖ കേന്ദ്രമായി കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പദ്ധതി നിർണായക പങ്കുവഹിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.