Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…
  • KERALA NEWS
  • LATEST NEWS

അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…

EN24 Television November 18, 2026 1 minute read
EN24 NEWS

സംസ്ഥാന ശാസ്ത്രമേളയുടെ ഉദ്ഘാടനം പൊതുവിദ്യാഭ്യാസ- ന്യൂനപക്ഷ- വഖഫ് ബോര്‍ഡ് മന്ത്രി എന്‍ ഷംസുദ്ദീന്‍ നിര്‍വഹിച്ചു

വിദ്യാർഥികളിൽ വാണിജ്യ അവബോധം വളര്‍ത്തുന്നതിനായി അടുത്ത അധ്യയനവര്‍ഷം മുതല്‍ സംസ്ഥാനത്ത് വാണിജ്യ ശാസ്ത്രമേള കൂടി സംഘടിപ്പിക്കുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എന്‍. ഷംസുദ്ദീന്‍. മണ്ണാര്‍ക്കാട് നെല്ലിപ്പുഴ ദാറുനജാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംസ്ഥാന ശാസ്ത്രമേള ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോമേഴ്സ് മേഖലയ്ക്ക് കൂടി പ്രാധാന്യം നല്‍കി ഉല്‍പാദനവും വിപണനവും ലക്ഷ്യമിട്ടായിരിക്കും ഈ മേളകള്‍ നടത്തുക. പൊതുവിദ്യാഭ്യാസ മേഖലയില്‍ നൂതന ആശയങ്ങള്‍ നടപ്പിലാക്കുന്നതിന്റെ ഭാഗമായി കുട്ടികളുടെ ആശയങ്ങള്‍ക്ക് അംഗീകാരം നല്‍കാന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകളില്‍ നൈപുണ്യ വികസന സെന്ററുകളും ഇന്നൊവേഷന്‍ കോര്‍ണറുകളും ആരംഭിക്കും. എല്‍.പി, യു.പി സ്‌കൂളുകളില്‍ 6,000 ഡിജിറ്റല്‍ കോര്‍ണറുകള്‍ ഒരുക്കിയിട്ടുണ്ട്. നൂറുദിന കര്‍മ്മപദ്ധതിയുടെ ഭാഗമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനും റോബോട്ടിക്സിനും പ്രാധാന്യം നല്‍കുന്ന ‘എറൈസ്’ (ARISE) പദ്ധതിയും നടപ്പിലാക്കിയതായി മന്ത്രി പറഞ്ഞു.

പുസ്തകങ്ങളിലെ അറിവുകള്‍ക്കപ്പുറം പ്രായോഗിക വികസനമാണ് ശാസ്ത്രമേളകളുടെ ലക്ഷ്യം. ശാസ്ത്രമെന്ന ആശയം പ്രവൃത്തിപരിചയത്തിലേക്ക് മാറേണ്ടതുണ്ട്. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, റോബോട്ടിക്സ്, നാനോ സയന്‍സ് തുടങ്ങിയ മേഖലകളില്‍ ലോകം ഏറെ മുന്നിലെത്തിക്കഴിഞ്ഞു. തൊഴില്‍ നേടുകയെന്നതിലുപരി തൊഴില്‍ ചെയ്യാനുള്ള കഴിവാണ് വിദ്യാര്‍ഥികളില്‍ ഉണ്ടാകേണ്ടത്. ശാസ്ത്രമേളകളിലൂടെ ഇത്തരം സാങ്കേതിക പ്രാപ്തിയാണ് കുട്ടികള്‍ക്ക് ലഭിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ശാസ്ത്രമേളയിലെ വിജയികള്‍ക്ക് ഒന്നാം സമ്മാനമായി 2,000 രൂപയും രണ്ടാം സ്ഥാനത്തിന് 1,600 രൂപയും മൂന്നാം സ്ഥാനത്തിന് 1,200 രൂപയും നല്‍കും. വിജയികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ റവന്യൂ ജില്ലാ സെക്രട്ടറിമാര്‍ വിതരണം ചെയ്യുമെന്നും മന്ത്രി വ്യക്തമാക്കി.

വി.കെ ശ്രീകണ്ഠന്‍ എം.പി അധ്യക്ഷനായി. വി.ടി ബല്‍റാം എം.എല്‍.എ സ്വാഗതം പറഞ്ഞു. പൊതു വിദ്യാഭ്യാസവകുപ്പ് ഡയറക്ടര്‍ അരുണ്‍ കെ വിജയന്‍ ഐ.എ.എസ് പതാക ഉയര്‍ത്തി. നജീബ് കാന്തപുരം എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. മുന്‍സിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ കെ സജ്ന, മണ്ണാര്‍ക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നീതു എം ശങ്കര്‍, കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ സ്മിത, മണ്ണാര്‍ക്കാട് മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ കെ ബാലകൃഷ്ണന്‍, കൗണ്‍സിലര്‍മാരായ സുമലത, വി സലീന, ഒറ്റപ്പാലം സബ് കലക്ടര്‍ അഞ്ജിത്ത് സിങ്, സംസ്ഥാന സാക്ഷരതാ മിഷന്‍ അതോറിറ്റി ഡയറക്ടര്‍ എ പി അബ്ദുല്‍ കബീര്‍, സീമാറ്റ് ഡയറക്ടര്‍ അരുണ്‍ കുമാര്‍, പൊതുവിദ്യാഭ്യാസ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ എ അബൂബക്കര്‍, ഹയര്‍ സെക്കന്‍ഡറി അക്കാദമിക് ജോയിന്റ് ഡയറക്ടര്‍ കെ.കെ അഷ്‌റഫ്, വിഎച്ച്എസ്ഇ വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ കെ വി മനോജ്, മലപ്പുറം ഹയര്‍ സെക്കന്‍ഡറി ആര്‍ഡിഡി ജൂഡ് ലൂയിസ്, കുറ്റിപ്പുറം വിഎച്ച്എസ്ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എ അബൂബക്കര്‍ എന്നിവര്‍ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

EN24 NEWS
  • KERALA NEWS
  • LATEST NEWS

അടുത്ത വര്‍ഷം മുതല്‍ വാണിജ്യ ശാസ്ത്രമേള സംഘടിപ്പിക്കും: മന്ത്രി എന്‍ ഷംസുദ്ദീന്‍…

EN24 Television November 18, 2026
image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.