മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.
2026 സെപ്റ്റംബർ മാസത്തിൽ ഔദ്യോഗിക കൃത്യനിർവഹണത്തിൽ മികച്ച രീതിയിലുള്ള സേവനം കാഴ്ച വച്ച തിരുവനന്തപുരം സിറ്റി പൊലീസിലെ വിവിധ പോലീസ് സ്റ്റേഷനുകളിലും ഇതര യൂണിറ്റുകളിലും ജോലി ചെയ്തു വരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക്, 24.10.2026 തീയതി സിറ്റി പോലീസ് ഓഫീസ് കോൺഫറൻസ് ഹാളിൽ വച്ച് ബഹുമാനപ്പെട്ട സൗത്ത് സോൺ ഐ.ജി. ശ്രീമതി നിശാന്തിനി.ആർ IPS അവർകൾ അഭിനന്ദന പത്രം നൽകി ആദരിച്ചു. സെപ്റ്റംബർ മാസത്തെ മികച്ച പോലീസ് സ്റ്റേഷനായി തിരഞ്ഞെടുക്കപ്പെട്ടത് പേട്ട പോലീസ് സ്റ്റേഷൻ ആണ് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷ്‌ണർ ഡോ. അരുൾ. ആർ. ബി.കൃഷ്ണ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷ്‌ണർ 1 കെ. എസ്. ഷഹൻഷാ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷണർ 2, ദീപക് ധന്‌കർ IPS, ഡെപ്യൂട്ടി പോലീസ് കമ്മീഷ്‌ണർ (അഡ്‌മിൻ) ഷീൻ തറയിൽ, വിവിധ സബ്‌ഡിവിഷനുകളിലെ എസിപി മാർ, SHO മാർ തുടങ്ങിയവർ, ടീ ചടങ്ങിൽ സന്നിഹിതരായിരുന്നു.
അഭിനന്ദന പത്രത്തിന് അർഹരായവർ
ഡിസ്ട്രിക്ട് പോലീസ് കമാൻഡ് സെൻ്ററിലെ പോലീസ് ഉദ്യോഗസ്ഥരായ SI വിജയകുമാർ, GSI ടി. കെ സജു, CPO ശരത് വി. എസ്, ഫോർട്ട് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ CI ശ്രീകാന്ത് ആർ. എസ്,SI ജമ്മോഹൻ ദത്തൻ ആർ, SCPO ശ്രീജിത്ത് എസ്, അജീഷ് എസ്.എസ്, CPO ധന്യ കൃഷ്‌ണൻ എസ് . കെ. CPO ഷഹനാസ് എസ്. എസ് (മെഡിക്കൽ കോളേജ് പോലീസ് സ്റ്റേഷൻ), ജില്ലാ ക്രൈം ബ്രാഞ്ചിലെ ഉദ്യോഗസ്ഥരായ അസിസ്റ്റൻ്റ് പോലീസ് കമ്മീഷ്‌ണർ എം. ഐ ഷാജി, SI ബിപിൻ പ്രകാശ്, ASI ജയകുമാർ. ജി, SCPO പ്രതാപൻ കെ , CI പ്രകാശ് .ആർ (സൈബർ പോലീസ് സ്റ്റേഷൻ), CI ശ്രീലാൽ ചന്ദ്രശേഖർ (നേമം സർക്കിൾ), SI അഭിജിത് എം (കരമന PS), SI മിഥുൻ ജെ എസ് (കരമന ഡാന്‌സാഫ് ), കൻ്റോൺമെൻ്റ് പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ASI സന്തോഷ് പി. എസ്, CPO ഗോപുകൃഷ്ണൻ.


