Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ
  • KERALA NEWS
  • LATEST NEWS

സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ

EN24 Television October 20, 2026 1 minute read
image news.1 (1)

#ആഗോള സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു#

കേവലം രോഗചികിത്സ നൽകുക മാത്രമല്ല, സമൂഹത്തോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വാർത്തെടുക്കുകയെന്ന പ്രധാന ദൗത്യം കൂടി മെഡിക്കൽ കോളേജുകൾ നിർവഹിക്കുന്നുണ്ടെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കെ. കരുണാകരൻ ഗവ. മെഡിക്കൽ കോളേജ് പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ആഗോള സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗങ്ങൾ നേരത്തേ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ഹൃദയരാഗം’ പദ്ധതി ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവരിൽ രോഗസാധ്യത വിലയിരുത്തി ആവശ്യമായ പരിശോധനകളും തുടർചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധം, കൃത്യമായ ആരോഗ്യപരിശോധന, സമയബന്ധിതമായ ചികിത്സ, തുടർപരിചരണം എന്നിവയിലൂടെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് ആരോഗ്യവകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായാണ് ഒക്ടോബർ ഒന്നു മുതൽ 31 വരെ ആഗോള സ്തനാർബുദ അവബോധ മാസാചരണം സംഘടിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയുക, കൃത്യസമയത്ത് പരിശോധന നടത്തുക, ആവശ്യമായ ചികിത്സ തേടുക എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് മാസാചരണത്തിന്റെ ഭാഗമായി നടക്കുന്നത്.
ചടങ്ങിൽ സ്തനാർബുദത്തെ അതിജീവിച്ചവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സാന്നിധ്യം സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗനിർണയത്തിനും ചികിത്സയ്ക്കും മടിക്കരുതെന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും പ്രചോദനമായി.

കൗൺസിലർ മേരിപുഷ്പം. എ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ,പ്രിൻസിപ്പാൾ (AT&ELC) ഡോ.ആർ.ശിവരാമകൃഷ്ണൻ, വൈസ് പ്രിൻസിപ്പാൾ (AT&ELC) ഡോ. കവിത,
സുപ്രണ്ട് ഡോ. വി.കൃഷ്ണവേണി,മെഡിക്കൽ ഓഫീസർ ഡോ. വിശ്വനാഥൻ,ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പമേല.ബി, ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് സർജൻ ഡോ. അഖിലേഷ്, കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. നിഷ.ദേവി. കെ.ബി എന്നിവരും പങ്കെടുത്തു..

സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ

ആഗോള സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു

തിരുവനന്തപുരം :കേവലം രോഗചികിത്സ നൽകുക മാത്രമല്ല, സമൂഹത്തോട് പ്രതിബദ്ധതയോടെ പ്രവർത്തിക്കുന്ന ഡോക്ടർമാരെയും ആരോഗ്യപ്രവർത്തകരെയും വാർത്തെടുക്കുകയെന്ന പ്രധാന ദൗത്യം കൂടി മെഡിക്കൽ കോളേജുകൾ നിർവഹിക്കുന്നുണ്ടെന്ന് ആരോഗ്യ, ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ പറഞ്ഞു. തിരുവനന്തപുരം കെ. കരുണാകരൻ ഗവ. മെഡിക്കൽ കോളേജ് പരിശീലന കേന്ദ്രത്തിൽ സംഘടിപ്പിച്ച ആഗോള സ്തനാർബുദ അവബോധ മാസാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ പരിപാടിയും നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

രോഗങ്ങൾ നേരത്തേ കണ്ടെത്തി സമയബന്ധിതമായി ചികിത്സ ഉറപ്പാക്കുന്നതിനൊപ്പം രോഗപ്രതിരോധത്തിനും ആരോഗ്യസംരക്ഷണത്തിനും പൊതുജനങ്ങളെ പ്രാപ്തരാക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ജീവിതശൈലീ രോഗങ്ങൾ ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ പ്രാരംഭഘട്ടത്തിൽ തിരിച്ചറിയുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുന്നതിനുമായി ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ‘ഹൃദയരാഗം’ പദ്ധതി ഇതിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. 18 വയസ്സിന് മുകളിലുള്ളവരിൽ രോഗസാധ്യത വിലയിരുത്തി ആവശ്യമായ പരിശോധനകളും തുടർചികിത്സയും ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി. രോഗപ്രതിരോധം, കൃത്യമായ ആരോഗ്യപരിശോധന, സമയബന്ധിതമായ ചികിത്സ, തുടർപരിചരണം എന്നിവയിലൂടെ ജനങ്ങളുടെ ആരോഗ്യനില മെച്ചപ്പെടുത്തുകയാണ് ആരോഗ്യവകുപ്പിന്റെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കുന്നതിനും രോഗം നേരത്തേ കണ്ടെത്തുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിനുമായാണ് ഒക്ടോബർ ഒന്നു മുതൽ 31 വരെ ആഗോള സ്തനാർബുദ അവബോധ മാസാചരണം സംഘടിപ്പിക്കുന്നത്. രോഗലക്ഷണങ്ങൾ തിരിച്ചറിയുക, കൃത്യസമയത്ത് പരിശോധന നടത്തുക, ആവശ്യമായ ചികിത്സ തേടുക എന്നിവ സംബന്ധിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്ന വിവിധ പ്രവർത്തനങ്ങളാണ് മാസാചരണത്തിന്റെ ഭാഗമായി നടക്കുന്നത്.
ചടങ്ങിൽ സ്തനാർബുദത്തെ അതിജീവിച്ചവർ തങ്ങളുടെ അനുഭവം പങ്കുവെച്ചു. രോഗത്തെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ സാന്നിധ്യം സ്തനാർബുദത്തെക്കുറിച്ചുള്ള അവബോധം വളർത്തുന്നതിനും രോഗനിർണയത്തിനും ചികിത്സയ്ക്കും മടിക്കരുതെന്ന സന്ദേശം സമൂഹത്തിലെത്തിക്കുന്നതിനും പ്രചോദനമായി.

കൗൺസിലർ മേരിപുഷ്പം. എ അധ്യക്ഷത വഹിച്ചു. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി. വിശ്വനാഥൻ,
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, അപെക്സ് ട്രോമ ആൻഡ് എമർജൻസി ലേണിംഗ് സെന്റർ
പ്രിൻസിപ്പാൾ ഡോ.ആർ.ശിവരാമകൃഷ്ണൻ,
കെ. കരുണാകരൻ ഗവ. മെഡിക്കൽ കോളേജ് സ്പെഷ്യൽ ഓഫീസർ ഡോ. കവിത രവി, ജനറൽ ആശുപത്രി
സുപ്രണ്ട് ഡോ. വി.കൃഷ്ണവേണി, ജില്ലാ എജ്യുക്കേഷൻ മീഡിയ ഓഫീസർ പമേല.ബി, ഓങ്കോളജി വിഭാഗം അസിസ്റ്റന്റ് സർജൻ ഡോ. അഖിലേഷ്, കൺസൾട്ടന്റ് ഓങ്കോളജിസ്റ്റ് ഡോ. നിഷ.ദേവി. കെ.ബി എന്നിവരും പങ്കെടുത്തു.

മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. ഡോക്ടർമാർക്ക് നൽകണം; കുറിപ്പടികളിൽ ജനറിക് പേരുകൾ നിർബന്ധം : മന്ത്രി കെ.മുരളീധരൻ ആരോഗ്യവകുപ്പ് സർക്കുലർ ഇറക്കി.

തിരുവനന്തപുരം : സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാതെ ചികിത്സ ഉറപ്പാക്കുന്നതിനായി ആരോഗ്യവകുപ്പിന്റെ സർക്കുലർ . മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും (റീഏജന്റ്) ലഭ്യത ഉറപ്പാക്കുന്നതിനും സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കുന്നതിനും നിർദേശം നൽകിയതായി ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ.മുരളീധരൻ അറിയിച്ചു. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് സർക്കുലർ നൽകിയത്.

ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഒ.പി. വിഭാഗത്തിലെ ഡോക്ടർമാർക്ക് നൽകണം. ഇതിലൂടെ ആശുപത്രിയിൽ ലഭ്യമായ മരുന്നുകൾ തിരിച്ചറിഞ്ഞ് അവ രോഗികൾക്ക് നിർദേശിക്കാനും മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം രോഗികൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുന്ന സാഹചര്യം ഒഴിവാക്കാനും കഴിയും. ഡോക്ടർമാർ നൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും രേഖപ്പെടുത്തണമെന്ന് നിർദ്ദേശം നൽകിയതായും മന്ത്രി പറഞ്ഞു.

റീഏജന്റുകളുടെ സ്റ്റോക്ക്, ഭാവിയിലെ ആവശ്യകത എന്നിവ സംബന്ധിച്ച് രണ്ടാഴ്ചയിലൊരിക്കൽ റിപ്പോർട്ട് നൽകണം. ഇതിലൂടെ ക്ഷാമം മുൻകൂട്ടി കണ്ടെത്തി ആവശ്യമായ സാമഗ്രികൾ സമയബന്ധിതമായി ലഭ്യമാക്കാൻ സാധിക്കും. ലാബ് പരിശോധനകൾക്ക് ആവശ്യമായ സാമഗ്രികൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് അവ വാങ്ങാമെന്നും സർക്കുലറിലുണ്ട്.

മരുന്നുകളുടെയും ലാബ് പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കുന്നതിനൊപ്പം സ്റ്റോക്ക് നിരീക്ഷണവും വിതരണ സംവിധാനവും കാര്യക്ഷമമാക്കുന്നതിലൂടെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് സമയബന്ധിതവും തടസരഹിതവുമായ ചികിത്സ ഉറപ്പാക്കുകയാണ് ആരോഗ്യവകുപ്പിന്റെ ലക്ഷ്യമെന്ന് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി നിലയ്ക്കലിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ…
Next: തലസ്ഥാന വികസനം: മന്ത്രി സി.പി ജോണും ശശി തരൂർ എം.പിയും ചർച്ച നടത്തി…

Related News

Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026

You may have missed

image news.1
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
Copyright © All rights reserved EN24Television | MoreNews by AF themes.