ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കി സമഗ്ര ആരോഗ്യ മാതൃക വികസിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ രൂപീകരിച്ച ഉന്നതതല ടാസ്ക് ഫോഴ്സ് ആദ്യ യോഗം ചേർന്നു.
മുഖ്യമന്ത്രി ചെയര്‍മാനും ആരോഗ്യ മന്ത്രി വൈസ് ചെയര്‍മാനും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ അംഗങ്ങളുമായാണ് ‘കേരള ഹോളിസ്റ്റിക് മോഡല്‍ ഫോര്‍ ഹെല്‍ത്ത്, വെല്‍നെസ് ആന്‍ഡ് ലോങ്ജിവിറ്റി ടാസ്ക് ഫോഴ്സ്’ രൂപം നല്‍കിയത്.
രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനം രോഗങ്ങള്‍ തടയുന്നതിനും തുടക്കത്തില്‍ തന്നെ കണ്ടെത്തുന്നതിനും മികച്ച ചികിത്സ ഉറപ്പാക്കി ആരോഗ്യകരമായ വാര്‍ധക്യത്തിനുമായി സമഗ്ര പദ്ധതി നടപ്പാക്കുന്നത്. രോഗങ്ങള്‍, വര്‍ധിച്ചുവരുന്ന പ്രായം, ആരോഗ്യ മേഖലയിലെ സൗകര്യങ്ങള്‍ എന്നിവയെല്ലാം സമിതി പരിശോധിക്കും. രണ്ട് മാസത്തിനകം റിപ്പോർട്ട് സമർപ്പിക്കും.
