Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു.
  • KERALA NEWS
  • LATEST NEWS

മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു.

EN24 Television October 13, 2026 1 minute read
image news.1

ഇക്കൊല്ലത്തെ രാഷ്ട്രീ ഏകതാ ദിനാചരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന കേരള പോലീസ് ടീമംഗങ്ങളുടെ മോട്ടോര്‍സൈക്കിള്‍ റാലിയുടെ ഫ്ളാഗ് ഓഫ് സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖര്‍ നിര്‍വ്വഹിച്ചു.
പോലീസിന്‍റെ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമായ മുന്നേറ്റം കുറിച്ച ‘ഓപ്പറേഷന്‍ തൂഫാന്‍’ന്‍റെ സന്ദേശ പ്രചാരണം കൂടി ലക്ഷ്യമിട്ട്, കേരളാ പോലീസിലെ സ്പെഷ്യല്‍ ഓപ്പറേഷന്‍ ഗ്രൂപ്പിലെ (SOG) കമാന്‍ഡോ വിഭാഗം സേനാംഗങ്ങളാണ് കേരളത്തില്‍ നിന്നുള്ള സംഘത്തിലുള്ളത്.

ഒക്ടോബര്‍ 31നാണ് രാജ്യത്തുടനീളം ദേശീയ ഏകതാ ദിനം (രാഷ്ട്രീയ ഏകതാ ദിവസ്) ആഘോഷിക്കുന്നത്. ‘ലഹരിക്കെതിരെ പോരാടുക’ (FIGHT AGAINST DRUGS) എന്ന സന്ദേശത്തെ ആസ്പദമാക്കി രാജ്യത്തുടനീളമുള്ള യുവാക്കളെ ലഹരിയുടെ ദൂഷ്യവശങ്ങളെക്കുറിച്ച് ബോധവല്‍ക്കരിക്കുക എന്നതാണ് റാലിയുടെ ലക്ഷ്യം.

നോര്‍ത്ത് സോണ്‍, സെന്‍ട്രല്‍ സോണ്‍, സൗത്ത് സോണ്‍, നോര്‍ത്ത് ഈസ്റ്റ് സോണ്‍ എന്നിങ്ങനെ നാല് സോണുകളായി തിരിച്ചാണ് റാലി സംഘടിപ്പിക്കന്നത്.

വിവിധ സംസ്ഥാന പോലീസ് സേനകള്‍, കേന്ദ്രഭരണ പ്രദേശങ്ങള്‍, കേന്ദ്ര സായുധ പോലീസ് സേനകള്‍ (CAPF), മറ്റ് കേന്ദ്ര പോലീസ് സംഘടനകള്‍ (CPO) എന്നിവരുടെ ടീമുകള്‍ അതത് സംസ്ഥാന തലസ്ഥാനങ്ങളില്‍ നിന്നും ആസ്ഥാനങ്ങളില്‍ നിന്നും യാത്ര ആരംഭിക്കും. ഓരോ ടീമിലും റോയല്‍ എന്‍ഫീല്‍ഡ് (350 ബുള്ളറ്റ് / ക്ലാസിക്) മോട്ടോര്‍സൈക്കിളുകളില്‍ 5 റൈഡര്‍മാര്‍ വീതം ഉണ്ടായിരിക്കും.

എല്ലാ സോണുകളില്‍ നിന്നുമുള്ള സംഘങ്ങൾ ഒക്ടോബര്‍ 26, 27 തീയതികളിലായി ഗുജറാത്തിലെ ഏകതാ നഗറില്‍ സംഗമിക്കും. ഒക്ടോബര്‍ 29ന് നടക്കുന്ന ഫുള്‍ ഡ്രസ്സ് റിഹേഴ്സലിന് ശേഷം, ഒക്ടോബര്‍ 31ന് നടക്കുന്ന പ്രധാന ദേശീയ ഏകതാ ദിന പരേഡിലെ പ്രത്യേക റൈഡ് പാസ്റ്റില്‍ (Ride Past) എല്ലാ റൈഡര്‍മാരും പങ്കെടുക്കും.

റാലി കടന്നുപോകുന്ന വഴികളില്‍ പ്രാദേശിക പോലീസിന്‍റെ സഹകരണത്തോടെ കോളേജ്/യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍, എന്‍.സി.സി, എന്‍.എസ്.എസ് കേഡറ്റുകള്‍, യുവാക്കള്‍, പൊതുജനങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്യും.

പോലീസ് ആസ്ഥാനത്ത് നടന്ന ചടങ്ങില്‍ എഡിജിപി മാരായ ബൽറാം കുമാർ ഉപാദ്ധ്യായ,എച്ച്. വെങ്കിടേഷ് ,പി. വിജയൻ,പോലീസ് ആസ്ഥാനം ഐ.ജി. ഹർഷിത അത്തലൂരി ,മറ്റു മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സി.ആര്‍.പി.എഫ് ഡി.ഐ.ജി, നര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ പ്രതിനിധികൾ തുടങ്ങിയവര്‍ പങ്കെടുത്തു.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി നടത്തിയ പരിശോധനയില്‍ സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതുവരെ 13890 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം, 82 കേസുകളിലായി 92 പേര്‍ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി എടുത്ത കേസുകളുടെ എണ്ണം 12886 ആയി. ഇതുവരെ 27021.492 ഗ്രാം എം.ഡി.എം.എയും 1737.610 കി.ഗ്രാം കഞ്ചാവും 6747.792 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ സ്മാള്‍ ക്വാണ്ടിറ്റി കൈവശം വച്ചതിന് 25 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് അഞ്ച് കേസുകളും കൊമേഴ്ഷ്യല്‍ ക്വാണ്ടിറ്റി കൈവശം വെച്ചതിന് രണ്ട് കേസുകളും 27 എന്‍.ഡി.പി.എസ് ആക്ട് പ്രകാരം 50 കേസുകളും കോട്പ പ്രകാരം 32 കേസുകളും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവരില്‍ നിന്ന് 109.700 ഗ്രാം എം.ഡി.എം.എയും 17.741 കി.ഗ്രാം കഞ്ചാവും 1010 ഗ്രാം ഹാഷിഷ് ഓയിലും പിടിച്ചെടുത്തിട്ടുണ്ട്.

ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം കേരള പോലീസ് 27 ബോധവത്ക്കരണ ക്ലാസുകള്‍ നടത്തി. ഇതുവരെ നടത്തിയ ആകെ ബോധവത്ക്കരണ ക്ലാസ്സുകളുടെ എണ്ണം 11070 ഉം കൗണ്‍സിലിങ്ങുകളുടെ എണ്ണം 927 ഉം ആണ്. സ്കൂള്‍, കോളേജ് പ്രൊട്ടക്ഷന്‍ ഗ്രൂപ്പുകളുടെ നേതൃത്വത്തില്‍ ആകെ 7800 ബോധവത്ക്കരണ പരിപാടികളും നടത്തി.

ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് നേരിട്ടും (9497979794, 9497927797) വാട്സ്ആപ്പ് (9995966666) മുഖേനയും പോലീസിനെ അറിയിക്കാം. ഈ നമ്പറുകളിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: മാസപ്പടി കേസ് : വിജിലന്‍സ് രണ്ട് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു…
Next: ആരോഗ്യവും ദീര്‍ഘായുസും ഉറപ്പാക്കി സമഗ്ര ആരോഗ്യ മാതൃക…

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.