തിരുവനന്തപുരം :വൈദ്യുതി പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ റഗുലേറ്ററി കമ്മിഷൻ അനുമതി നൽകി. ഒക്റ്റോബർ മുതൽ മേയ് വരെ ഹ്രസ്വകാല കരാറിലൂടെ വൈദ്യുതി വാങ്ങാനാണ് അനുമതി. നിയന്ത്രണങ്ങളോടെയാണ് അനുമതി.കെഎസ്ഇബിയുടെ മുഴുവൻ കരാറുകൾക്കും റെഗുലേറ്ററി കമ്മിഷൻ അനുമതി നൽ‌കിയിട്ടില്ല. ഏപ്രിൽ, മേയ്‌ മാസങ്ങളിൽ പീക്ക് ടൈമിൽ യൂണിറ്റിന് 12.50 രൂപക്ക് വരെ വൈദ്യുതി വാങ്ങാൻ അനുമതി നൽകിയിരിക്കുന്നത്.വൈദ്യുതി വാങ്ങാൻ അനുമതി ലഭിച്ചെങ്കിലും ഈ മാസത്തെ നിയന്ത്രണം ഒഴിവാകില്ല. വൈദ്യുതി ഉത്പാദനം കുറഞ്ഞതും ഉപഭോഗം കൂടിയതുമാണ് ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണമെന്നാണ് കെഎസ്ഇബി ചെയർമാൻ എം ജി രാജമാണിക്യം പറയുന്നത്.

ബ്രിക്‌സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകും. ഇന്ന് ഉച്ചക്ക് ശേഷമാണ് സമ്മിറ്റിന്റെ ആദ്യ സെഷന്‍ ആരംഭിക്കുന്നത്. ഉച്ചയോടെ ചൈനീസ് പ്രസിഡന്റ് ഷിജിന്‍പിങ് ഇന്ത്യയിലെത്തും. വൈകിട്ട് 5:45 ന് ചൈനീസ് പ്രസിഡന്റുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും. ഇന്നലെ റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിനുമായും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാനുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇന്ന് നടക്കുന്ന പ്രധാനമന്ത്രിയുടെ അത്താഴ വിരുന്നിലും രാഷ്ട്ര തലവന്‍മാര്‍ പങ്കെടുക്കും. ഉച്ചകോടി നടക്കുന്ന പശ്ചാത്തലത്തില്‍ വലിയ സുരക്ഷയാണ് രാജ്യതലസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്.ഏല്ലാവരേയും ഉള്‍ക്കൊള്ളുന്ന ആഗോള ഭരണ സംവിധാനവും ബഹുരാഷ്ട്രത്വം ശക്തിപ്പെടുത്തലും’ എന്ന വിഷയത്തോടെയാണ് ഉച്ചകോടിക്ക് തുടക്കമാകുന്നത്. ഇതിന് ശേഷം പ്രതിനിധികളള്‍ ഭാരത് ഇന്നവേഷന്‍ എക്‌സിബിഷന്‍ വേദി സന്ദര്‍ശിക്കും. വൈകിട്ട് അഞ്ച് മണിക്ക് ബ്രിക്‌സിന്റെ ഓര്‍മ എന്ന നിലയില്‍ ഭാരത് മണ്ഡപിന് പുറത്ത് വൃക്ഷ തൈകള്‍ നടുന്ന പരിപാടിയും നിശ്ചയിച്ചിട്ടുണ്ട്. വിവിധ രാഷ്ട്ര തലവന്മാരുമായി പ്രധാനമന്ത്രി ഉഭയ കക്ഷി കൂടിക്കാഴ്ച രാവിലെ മുതല്‍ നിശ്ചയിച്ചിട്ടുണ്ട്. രാവിലെ 10 മണിക്ക് എത്യോപ്യന്‍ പ്രധാനമന്ത്രി അബി അഹമ്മദ് അലി അടക്കമുള്ളവരുമായും കൂടിക്കാഴ്ച നടത്തുന്നുണ്ട്.

മാരിവിൽ ഗ്രൂപ്പ്സ് ഓഫ് എന്റർടൈൻമെന്റ്സിന്റെ മാരിവിൽ അവാർഡ്സ് 2026 പ്രഖ്യാപിച്ചു.

ഇന്ത്യയിലെ ആദ്യത്തെ ന്യൂ ജനറേഷൻ ആർട്ടിസ്റ്റിക് പ്ലാറ്റ്ഫോമായ മാരിവിൽ ഗ്രൂപ്പ്സ് ഓഫ് എന്റർടൈൻമെന്റിന്റെ അവാർഡുകൾ പ്രഖ്യാപിച്ചു.
ദൃശ്യ മാധ്യമ മേഖലയിൽ നിന്നും ശ്രീദേവി പിള്ള (മനോരമ ന്യൂസ്‌), അനുപമ ജി നായർ (കൈരളി ന്യൂസ്‌), അഖില വി കൃഷ്ണൻ (അമൃത ടി വി), ഹണി (എ സി വി ന്യൂസ്‌ ), വീണ എം എസ് (ജനം ടി വി ) രാമകൃഷ്ണൻ (എ സി വി ന്യൂസ്‌ ), അനൂജ് (ജനം ടി വി),അഭിലാഷ് തൊഴുവൻകോട് (24 ന്യൂസ്‌) എന്നിവർ അർഹരായി.
സിനിമ സീരിയൽ മേഖലയിൽ നിന്ന് ഹരിത നായരും,ജീവകാരുണ്യ പ്രവർത്തന മേഖലയിൽ നിന്നും എസ് വിനയചന്ദ്രൻ നായർ, സബിലബീഗം,ഷീജ സാന്ദ്ര, അജു കെ മധു എന്നിവരും കലാ സാഹിത്യ മേഖലയിൽ നിന്നും ഡോ ഷൈനി മീര,അരുൺ മോഹൻ എന്നിവരും ആതുര മേഖലയിൽ നിന്നും ഡോ. ഗീത ഷാനവാസ്‌, സാഹിത്യ മേഖലയിൽ നിന്നും ഹേമ അനന്ദും പുരസ്കാരത്തിന് അർഹരായി. ശനിയാഴ്ച (12/09/26) വൈകിട്ട് 4 ന് തൈക്കാട് ഗണേശത്തിൽ തിരുവനന്തപുരം കോർപറേഷൻ ഡെപ്യൂട്ടി മേയർ ആശാനാഥ് മുഖ്യാതിഥിയാകുന്ന ചടങ്ങിൽ ബഹുമാനപ്പെട്ട ആരോഗ്യം – ദേവസ്വം മന്ത്രി കെ മുരളീധരൻ അവാർഡ് സമ്മാനിക്കുമെന്ന് മാരിവിൽ ഗ്രൂപ്പ്‌ ഓഫ് എന്റർടൈൻമെന്റ്സ് പ്രസിഡന്റ്‌ ജിത്തു എൻ എൻ, സെക്രട്ടറി ബിന്ദു എസ് ബി എന്നിവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

വി എച്ച് എസ് ഇ പഠനത്തിൽ സമഗ്ര പരിഷ്കരണത്തിന് സമിതിയെ നിയോഗിക്കും – മന്ത്രി എൻ ഷംസുദ്ദീൻ

സംസ്ഥാനത്തെ വൊക്കേഷണൽ ഹയർ സെക്കൻഡറി വിദ്യാഭ്യാസ മേഖലയെ കാലാനുസൃതമായി പുനരുജ്ജീവിപ്പിക്കുന്നതിനും കൂടുതൽ ആകർഷകമാക്കുന്നതിനും സമഗ്ര പരിഷ്കരണങ്ങൾ കൊണ്ടുവരുമെന്ന് പൊതുവിദ്യാഭ്യാസ-ന്യൂനപക്ഷക്ഷേമ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ. പുതിയ കാലഘട്ടത്തിനനുയോജ്യമായ തൊഴിലധിഷ്ഠിത കോഴ്സുകൾ ആരംഭിക്കുന്നത് ഉൾപ്പെടെയുള്ള പഠനം നടത്തി റിപ്പോർട്ട്‌ സമർപ്പിക്കാൻ വിദഗ്ദ്ധ സമിതിയെ നിയോഗിക്കുമെന്നും അദ്ദേഹം അറിയിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പ് വി എച്ച് എസ് ഇ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടപ്പാക്കുന്ന ‘സ്കിൽബിസ് – വൺ സ്കൂൾ, വൺ പ്രോഡക്റ്റ്/സർവീസ്’ പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം അട്ടപ്പാടി പുതൂർ ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ നിർവഹിക്കുകയായിരുന്നു മന്ത്രി.

മാറുന്ന ശാസ്ത്ര- സാങ്കേതിക മുന്നേറ്റങ്ങൾക്ക് അനുസൃതമായി വി എച്ച് എസ് ഇ പാഠ്യപദ്ധതിയിലും ഘടനയിലും മാറ്റങ്ങൾ അനിവാര്യമാണ്. റോബോട്ടിക്സ്, നിർമ്മിത ബുദ്ധി, ഡാറ്റാ അനലിറ്റിക്സ്, ലോജിസ്റ്റിക്സ് തുടങ്ങിയ നൂതന തൊഴിൽമേഖലകളിലേക്ക് വിഎച്ച്എസ്ഇ വിഭാഗവും കടന്നുചെല്ലണം. ഉപരിപഠന സാധ്യത നിലനിർത്തി, കൃത്യമായ തൊഴിൽ നൈപുണ്യം ഉറപ്പാക്കുന്ന രീതിയിലാകണം കോഴ്സുകൾ വിഭാവനം ചെയ്യേണ്ടത്. വി എച്ച് എസ് ഇയെ കൂടുതൽ വിദ്യാർഥിസൗഹൃദവും ആധുനികവുമാക്കാനുള്ള രൂപരേഖ സമിതി തയ്യാറാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

പുതൂർ സ്കൂളിനായി ഒരുക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ വേഗത്തിൽ പൂർത്തിയാക്കും. വിനോദസഞ്ചാരികൾക്ക് താവളം- മുള്ളി വഴി ഊട്ടിയിലേക്ക് പോകുന്ന പാതയിലെ യാത്രാതടസം പരിഹരിക്കാൻ കാര്യക്ഷമമായ ഇടപെടൽ നടത്തിവരുന്നതായും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന് വി എച്ച് എസ് ഇ വിഭാഗം രൂപം നൽകിയ പദ്ധതിയാണ് ‘സ്കിൽബിസ് – വൺ സ്കൂൾ, വൺ പ്രോഡക്റ്റ്/സർവീസ്’. ഓരോ സ്കൂളിലും തൊഴിൽപരമായ ഓരോ ഉത്പന്നമോ സേവനമോ വികസിപ്പിച്ചെടുത്ത് സമൂഹത്തിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. വിദ്യാർഥികളിൽ പ്രായോഗിക തൊഴിൽ നൈപുണ്യം വളർത്തുന്നതിനൊപ്പം പഠനത്തോടൊപ്പം വരുമാനവും ഉറപ്പാക്കും.

പദ്ധതിയുടെ ഭാഗമായി പുതൂർ ഗവ. ട്രൈബൽ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മാസ്റ്റർ ഗാർഡനർ, ഫ്ലോറി കൾച്ചറിസ്റ്റ് എന്നീ കോഴ്സുകളുടെ ഭാഗമായി ഗോത്രകലയും പരിസ്ഥിതിസൗഹൃദ സമീപനങ്ങളും സമന്വയിപ്പിച്ച് ഒരുക്കിയ ഇൻഡോർ ഓർണമെന്റൽ പ്ലാന്റ് നിർമാണ യൂണിറ്റ് ഉദ്ഘാടനവും ആദ്യ വില്പനയും മന്ത്രി നിർവഹിച്ചു. പരിപാടിയോടനുബന്ധിച്ച് വി എച്ച് എസ് ഇ രണ്ടാം വർഷ വിദ്യാർഥി എം ഗോകുൽ നടത്തിയ ഫോട്ടോ പ്രദർശനവും ശ്രദ്ധേയമായി.

ചടങ്ങിൽ അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. അല്ലൻ അധ്യക്ഷനായി. വി എച്ച് എസ് ഇ ഡെപ്യൂട്ടി ഡയറക്ടർ കെ. വി മനോജ് പദ്ധതി അവതരണം നടത്തി. പുതൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് തങ്കവേൽ, ഷോളയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി എസ് ചിത്ര, ജില്ലാ പഞ്ചായത്ത് അംഗം അബ്ദുൾ ലത്തീഫ്, വി എച്ച് എസ് ഇ കരിക്കുലം ഡി ഡി ഡോ. എ. എം അസ്ഹർ, ഹയർ സെക്കൻഡറി അക്കാദമിക് ജോയിന്റ് ഡയറക്ടർ അഷറഫ് കൊയിലോത്താൻ കണ്ടിയിൽ, പുതൂർ ജി ടി വി എച്ച് എസ് എസ് പ്രിൻസിപ്പൽ ഡോ. മരിയ തെരേസ, സിജിസിസി കോഡിനേറ്റർ മുഹമ്മദ് ഇഖ്ബാൽ, സ്ഥിരംസമിതി അധ്യക്ഷർ, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.