സനൽ കുമാർ ശശിധരനെതിരെ മഞ്ജുവാര്യർ കോടതിയിൽ; മാനനഷ്ടക്കേസ് ഫയൽ ചെയ്തു
സംവിധായകൻ സനൽ കുമാർ ശശിധരനെതിരെ മാനനഷ്ടത്തിന് കേസ് ഫയൽ ചെയ്ത് നടി മഞ്ജു വാര്യർ. എറണാകുളം മുൻസിഫ് കോടതിയിലാണ് നടി കേസ് ഫയൽ ചെയ്തത്. നിരന്തരം തന്നെ അപമാനിക്കുന്ന പ്രതികരണങ്ങളാണ് സനൽ കുമാർ ശശിധരൻ നടത്തുന്നത്.
തനിക്കെതിരായി സാമൂഹിക മാദ്ധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പുകൾ പിൻവലിക്കണമെന്നും ഹർജിയിൽ പറയുന്നു. നടി മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണെന്നും ഇക്കാര്യം അന്വേഷിക്കണമെന്നുമായിരുന്നു സനൽകുമാറിന്റെ ആവശ്യം.
ഹേമ കമ്മിറ്റി റിപ്പോർട്ടിലെ ലൈംഗിക ചൂഷണ ആരോപണങ്ങളിൽ ഉന്നതതല അന്വേഷണം നടത്തണമെന്നും തനിക്കെതിരായ കേസിന് പിന്നിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ആവശ്യപ്പെട്ടാണ് സനൽ കുമാർ ശശിധരൻ തിരുവനന്തപുരം സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചത്. തനിക്ക് ലഭിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങൾ തെരുവിൽ വച്ചാണ് അദ്ദേഹം സമരം നടത്തുന്നത്. താൻ ഉന്നയിച്ച ഗൗരവകരമായ വിഷയങ്ങളിൽ സർക്കാരോ നിയമ സംവിധാനങ്ങളോ അടിയന്തര ഇടപെടൽ നടത്താത്തതിനാലാണ് സമരത്തിലേക്ക് കടന്നതെന്നാണ് സനൽ കുമാർ പറയുന്നത്.

സനൽകുമാർ ശശിധരന്റെ ഫേസ്ബുക്ക് പോസ്റ്റ്’
വർഷങ്ങളായി ഞാൻ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്ന ന്യായമായ അന്വേഷണങ്ങൾ നടത്താൻ സർക്കാർ തയാറാകാത്ത സാഹചര്യത്തിൽ ഞാൻ തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ അനിശ്ചിതകാല നിരാഹാര സമരം ആരംഭിക്കുകയാണ്. എന്റെ ആവശ്യങ്ങൾ കേവലം വ്യക്തിപരം അല്ലാത്തും അത്യന്തം ഗൗരവമുള്ള സാമൂഹിക പ്രശ്നങ്ങളെ സംബന്ധിക്കുന്നതുമാണ്.എന്റെ ആവശ്യങ്ങൾ ചുവടെ പറയുന്നവയാണ്.1. മഞ്ജു വാര്യർ ഒരു സെക്സ് റാക്കറ്റിന്റെ തടവിലാണ് എന്ന ആരോപണം അന്വേഷിക്കുക.2. എനിക്കെതിരെ മഞ്ജു വാര്യരുടെ പേരിൽ ഉണ്ടായിട്ടുള്ള കേസിന് പിന്നിലെ ഗൂഡാലോചന അന്വേഷിക്കുക.3. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക, റിപ്പോർട്ടിൽ പരാമർശിച്ചിട്ടുള്ള സെക്സ് റാക്കറ്റിനെ കുറിച്ച് ഉന്നതതല അന്വേഷണം നടത്തുക……
മ്യൂസിയം പോലീസ് സ്റ്റേഷന്റെ ജനമൈത്രി സുരക്ഷായോഗം മ്യൂസിയം ബഹു.ISHO ശ്രീ. വി .എസ് . സുധീഷ്കുമാർ ഉദ്ഘാടനം ചെയ്തു.
കോ-ഓർഡിനേഷൻ ഓഫ് റസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ക്രൈസ്റ്റ് നഗർ റസിഡൻസ് അസോസിയേഷൻ, ഹീര ഗോൾഡൻ ഹിൽ ഫ്ലാറ്റ് ഓണേഴ്സ് അസോസിയേഷൻ എന്നിവരുടെ നേതൃത്വത്തിലാണ് യോഗം നടത്തിയത്. ശ്രീ ഫൈസൽ ടി ജെ , സെക്രട്ടറി ഹീര ഗോൾഡൻ ഫ്ലാറ്റ് അധ്യക്ഷത വഹിച്ചു , ശ്രീ നിയാസ് എൻ .ഷാ . സെക്രട്ടറി, ക്രൈസ്റ്റ് നഗർ യോഗത്തിന് സ്വാഗതം പറഞ്ഞു … യോഗാ അവതരണം … ശ്രീ.രാകേഷ് കുമാർ പി. ബഹു .എസ് ഐ & സി.ആര്‍. ഓ. മ്യൂസിയം പോലീസ് പറയുകയുണ്ടായി. സിറ്റി ട്രാഫിക് എസ് ഐ ശ്രീ. അനിൽകുമാർ വി . യോഗത്തിൽ പങ്കെടുത്തു. ജനമൈത്രി മ്യൂസിയം ശ്രീ. അനിൽകുമാർ വി .,ശ്രീ ജോസ് പി എൽ. എന്നിവർ യോഗത്തിന് ആശംസകൾ പറഞ്ഞു….. ലോ ആൻഡ് ഓർഡർ , ട്രാഫിക് ക്രമീകരണം എന്നതായിരുന്നു ഇന്നത്തെ അജണ്ട ., കോ-ഓർഡിനേറ്റർ (CORAT ) കൃതജ്ഞത പറഞ്ഞു

മുവാറ്റുപുഴ ഭദ്രാസ മുൻ അധ്യക്ഷൻ എബ്രഹാം മോർ ജൂലിയോസ് പിതാവ് കാലം ചെയ്തു
അഭിവന്ദ്യ ഡോ. അബ്രഹാം മാർ ജൂലിയോസ് മെത്രാപ്പോലീത്ത 1945 മേയ് 25-ന് തിരുവല്ലയിലെ കല്ലൂപ്പാറയിൽ വർഗീസ് കാക്കനാട്ടിലിന്റെയും അന്നമ്മ വർഗീസിന്റെയും മകനായി ജനിച്ചു. 1961-ൽ തിരുവല്ല മൈനർ സെമിനാരിയിൽ വൈദികപരിശീലനം ആരംഭിച്ചു. കോട്ടയം വടവാതൂരിലെ സെന്റ് തോമസ് അപ്പസ്തോലിക് സെമിനാരിയിൽ തത്ത്വശാസ്ത്രപഠനവും റോമിലെ പ്രൊപ്പഗാന്ത കോളേജിൽ ദൈവശാസ്ത്രപഠനവും നടത്തി.
വൈദികനായി വിവിധ ഇടവകകളിൽ ശുശ്രൂഷ ചെയ്ത അദ്ദേഹം തിരുവല്ല അതിരൂപതയുടെ സാമൂഹ്യസേവന പ്രവർത്തനങ്ങളിലും സജീവമായി. പിന്നീട് പുഷ്പഗിരി മെഡിക്കൽ സൊസൈറ്റിയുടെയും പുഷ്പഗിരി മെഡിക്കൽ കോളേജിന്റെയും വളർച്ചയിൽ പ്രധാന പങ്കുവഹിച്ചു. ബൈബിൾ പഠനത്തിൽ പ്രത്യേക വൈദഗ്ധ്യം നേടിയ അദ്ദേഹം റോമിലും ജറുസലേമിലും ഉയർന്ന പഠനം നടത്തി, ബൈബിൾ-ദൈവശാസ്ത്ര വിഷയങ്ങളിൽ അധ്യാപകനായും ഗ്രന്ഥകാരനായും പ്രവർത്തിച്ചു.
2008 ജനുവരി 18-ന് മൂവാറ്റുപുഴ രൂപതയുടെ മെത്രാനായി നിയമിതനായി. 2008 ഫെബ്രുവരി 9-ന് മൂവാറ്റുപുഴ സെന്റ് ജോസഫ്സ് കത്തീഡ്രലിൽ മോറാൻ മോർ ബസേലിയോസ് ക്ലീമിസ് കാതോലിക്കോസ് അദ്ദേഹത്തെ മെത്രാനായി അഭിഷേകം ചെയ്തു. 2008 മുതൽ 2019 വരെ മൂവാറ്റുപുഴ രൂപതയെ നയിച്ച അദ്ദേഹം 2026 സെപ്റ്റംബർ 19 ന് കാലം ചെയ്തു.
