മംഗലാപുരം സെന്‍ട്രല്‍, മംഗലാപുരം ജംഗ്ഷന്‍ ഉള്‍പ്പെടെ സുപ്രധാന ഭാഗങ്ങള്‍ പാലക്കാട് ഡിവിഷനില്‍ നിന്ന് വെട്ടിമാറ്റിയ റെയില്‍വേയുടെ തീരുമാനം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കേരളത്തോട് റെയില്‍വേയും കേന്ദ്ര സര്‍ക്കാരും കടുത്ത വിവേചനവും അവഗണനയുമാണ് പുലര്‍ത്തുന്നത്. കടുത്ത അനീതിയാണിത്.

പാലക്കാട് ഡിവിഷന്‍റെ വരുമാനത്തില്‍ ഇതുവഴി 60 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. തെറ്റായ ഈ നടപടി തിരുത്തിക്കാന്‍ സംസ്ഥാന സര്‍ക്കാരും കേരളത്തില്‍ നിന്നുള്ള എം.പിമാരും ശക്തമായി ഇടപെടണം.മംഗലാപുരം ഭാഗം മൈസൂര്‍ ഡിവിഷനോട് ചേര്‍ക്കുന്നതോടെ പാലക്കാട് ഡിവിഷന് ഫലത്തില്‍ അന്ത്യം കുറിക്കുകയാണ്. ഉള്ളാള്‍ വരെയുള്ള സ്റ്റേഷനുകളാണ് മൈസൂരിലേക്ക് മാറ്റിയത്.

പ്രധാന തുറമുഖ നഗരമായ മംഗലാപുരം നഷ്ടപ്പെടുന്നതോടെ പാലക്കാട് ഡിവിഷന്‍റെ വരുമാനത്തില്‍ ഗണ്യമായ കുറവുണ്ടാകും. പനമ്പൂര്‍ ഗുഡ്സ് യാര്‍ഡ് വഴി കഴിഞ്ഞ സാമ്പത്തിക വര്‍ഷം 625 കോടിയുടെ ചരക്കുനീക്കമാണ് നടന്നത്. ഇത് പൂര്‍ണ്ണമായും നഷ്ടമാകും.
തിരുവനന്തപുരത്തേക്ക് ഉള്‍പ്പെടെ നിലവില്‍ മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകള്‍ മൈസൂര്‍ ഡിവിഷന്‍റെ ഭാഗമാകുന്നതോടെ സ്വന്തമായി ഒരു ട്രെയിന്‍ പോലും ഇല്ലാത്ത ഡിവിഷനായി പാലക്കാട് മാറും.

പാലക്കാട് കഞ്ചിക്കോട് അനുവദിച്ച കോച്ച് ഫാക്ടറി നടപ്പാകില്ലെന്ന് ഉറപ്പായതിന് തൊട്ടുപിന്നാലെയാണ് പാലക്കാട് ഡിവിഷന്‍ വീണ്ടും വെട്ടിമുറിക്കുന്നത്. അതിവേഗ റെയില്‍വേ പാത എന്ന കേരളത്തിന്‍റെ ആവശ്യത്തിന് കേന്ദ്രം അംഗീകാരം പോലും നല്‍കിയട്ടില്ല. 2006 ല്‍ സേലം ഡിവിഷന്‍ ആരംഭിച്ചതോടെ കോയമ്പത്തൂര്‍ അടക്കം വാണിജ്യപ്രധാനമായ നഗരങ്ങള്‍ പാലക്കാടിന് നഷ്ടപ്പെട്ടു. പകുതിയോളം വരുമാനമാണ് അന്ന് നഷ്ടമായത്. ഇപ്പോള്‍ മംഗലാപുരം കൂടി വേര്‍പെടുന്നതോടെ കേരളത്തിന്‍റെ റെയില്‍വേ വികസനം ഇനി സ്വപ്നമായി അവശേഷിക്കും.

തിരുവനന്തപുരം ഡിവിഷന്‍ മാത്രമാക്കി കേരളത്തെ പരിമിതപ്പെടുത്താനുള്ള നീക്കമാണ് നടക്കുന്നത്. വരുമാനം കുറവാണെന്ന ന്യായത്തില്‍ പുതിയ ട്രെയിനുകളൊന്നും കേരളത്തിന് ലഭിക്കാതാവും.
തിരുവനന്തപുരത്തേക്ക് അടക്കം മംഗലാപുരത്തുനിന്ന് പുറപ്പെടുന്ന ട്രെയിനുകളുടെ സമയക്രമം നിശ്ചയിക്കാനുള്ള അധികാരം ഇനി മൈസൂര്‍ ഡിവിഷന് ആയിരിക്കും. ഇത് കേരളത്തെ ഏറെ പ്രതികൂലമായി ബാധിക്കും.

റെയില്‍വേയുടെ തീരുമാനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് ഇറക്കിയ വാര്‍ത്താക്കുറിപ്പ് ശ്രദ്ധയില്‍പ്പെട്ടു. ഇക്കാര്യത്തില്‍ കൂടുതല്‍ ഫലപ്രദമായ നടപടിക്ക് മുഖ്യമന്ത്രിയും സംസ്ഥാന സര്‍ക്കാരും തയ്യാറാകണം. കേന്ദ്ര നടപടി തിരുത്തിക്കാന്‍ മുഴുവന്‍ എം.പിമാരേയും കൂട്ടിയോജിപ്പിച്ച് ശക്തമായി ഇടപെടണം.

കേരള പോലീസ് ബാൻഡിലേയ്ക്ക് 126 സേനാംഗ ങ്ങൾ കൂടി :പാസിംഗ് ഔട്ട് പരേഡിൽ ആഭ്യന്തര മന്ത്രി അഭിവാദ്യം സ്വീകരിച്ചു...

കേരള പബ്ലിക് സർവീസ് കമ്മീഷൻ മുഖേന കേരള പോലീസ് ബാൻഡ് യൂണിറ്റിലേക്ക് നിയമനം ലഭിച്ച ആദ്യ ബാച്ചിലെ 126 പോലീസ് കോൺസ്റ്റബിൾമാരുടെ പാസ്സിംഗ് ഔട്ട് പരേഡ് പേരൂർക്കട എസ്.എ.പി. പരേഡ് ഗ്രൗണ്ടിൽ നടന്നു.
കേരള പോലീസിന് ഇത് ചരിത്രപരവും അഭിമാനകരവുമായ മുഹൂർത്തമാണെന്ന് പരേഡിൽ അഭിവാദ്യം സ്വീകരിച്ചുകൊണ്ട്
ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു.

സമൂഹത്തോട് എപ്പോഴും മാന്യമായും സഹാനുഭൂതിയോടെയും പെരുമാറുക എന്നത് ഓരോ പോലീസ് ഉദ്യോഗസ്ഥൻ്റേയും കടമയാണ്. ഇത് നിറവേറ്റുന്നതിൽ പോലീസ് ബാൻഡിലെ അംഗങ്ങൾ കൂടുതൽ ആത്മാർത്ഥതയുള്ളവരായിരിക്കുമെന്നതിൽ സംശയമില്ല. കാരണം,
സഹജീവി സ്നേഹത്തിൻ്റെയും അച്ചടക്കത്തിൻ്റെയും ആത്മാംശം കലർന്നിട്ടുള്ള ഒരു കലയാണ് സംഗീതം. മാറിവരുന്ന കാലഘട്ടത്തിനനുസരിച്ച് സേനാംഗങ്ങൾക്ക് ഉത്തരവാദിത്തത്തോടെ പ്രവർക്കാനാകട്ടെയെന്ന് അദ്ദേഹം ആശംസിച്ചു. അശ്വാരൂഢ സേനയിലേയ്ക്കുള്ള പരിശീലനം പൂർത്തിയാക്കിയ ഒരു മൗണ്ടഡ് പോലീസ് കോൺസ്റ്റബിളും പാസ്സിംഗ് ഔട്ടിൽ പങ്കെടുത്തു.

പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മന്ത്രി പുരസ്കാരങ്ങൾ വിതരണം ചെയ്തു.
മികച്ച ഇൻഡോർ ആയി തെരഞ്ഞെടുക്കപ്പെട്ടത് ജോബിൻ ജോസ് ജെ.ബി ആണ്. മികച്ച ഔട്ട്ഡോർ കേഡറ്റായി ജിജു. ബി ജോസഫും മികച്ച ഷൂട്ടറായി ബിബീഷ്.ബി.എസും തെരഞ്ഞെടുക്കപ്പെട്ടു. രതീഷ്. എസ് ആണ് മികച്ച ആൾ റൗണ്ടർ.

ഒൻപതുമാസത്തെ അടിസ്ഥാന പരിശീലനത്തൻറെ ഭാഗമായി ഇവർക്ക് ശാരീരിക ക്ഷമതയും മനക്കരുത്തും വർധിപ്പിക്കുന്ന പാഠങ്ങളാണ് പകർന്നു നൽകിയത്. ഔട്ട്ഡോർ വിഭാഗത്തിൽ ശാരീരിക ക്ഷമത പരിശീലനം, ആയുധ പരിശീലനം, കരാട്ടേ, യോഗ, നീന്തൽ, വിവിധ സെൽഫ് ഡിഫൻസ് പരിശീലനങ്ങൾ, ഫയറിംഗ് എന്നിവയിൽ പരിശീലനം നൽകി.

ഇൻഡോർ വിഭാഗത്തിൽ ഇൻഡ്യൻ ഭരണഘടന, ഭാരതീയ ന്യായ സൻഹിത, ഭാരതീയ നാഗരിക സുരക്ഷാ സൻഹിത, ഭാരതീയ സാക്ഷ്യ അധിനിയം, പോലീസ് സ്റ്റാൻറിംഗ് ഓർഡർ, മനുഷ്യാവകാശം, ഭരണനിർവ്വഹണം, സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമം, സൈബർ നിയമങ്ങൾ, മൈനർ ആക്ടുകൾ, പോലീസ് സ്റ്റേഷൻ മാനേജ്മെന്റ്റ്, ക്രിമിനോളജി, ഫോറൻസിക് സയൻസ്, ഇൻവെസ്റ്റിഗേഷൻ, ഡിസാസ്റ്റർ മാനേജ്മെൻറ് കമ്പ്യൂട്ടർ ട്രെയിനിംഗ്, മറ്റു വിവിധ നിയമവിഷയങ്ങളിലും ക്ലാസുകൾ നൽകി.

കൂടാതെ ബാൻഡ് പോലീസ് കോൺസ്റ്റബിൾമാരെ പാലക്കാട് കെ.എ.പി-II, മലപ്പുറം എം.എസ്. പി ക്യാമ്പുകളിൽ അയച്ചു പൈപ്പ് ബാൻഡിലും ബ്രാസ് ബാൻഡിലും മൂന്നു മാസത്തോളം മ്യൂസിക് പരിശീലനം നൽകിയിട്ടുണ്ട്.

സംസ്ഥാന പോലീസ് മേധാവി റവാഡ ആസാദ് ചന്ദ്ര ശേഖർ, എ.ഡി.ജി.പിമാരായ ഗുഗുലോത്ത് ലക്ഷ്മൺ, ദിനേന്ദ്ര കശ്യപ്, എച്ച്. വെങ്കിടേഷ് പോലീസ് ആസ്ഥാനത്തെ ഐ.ജി. ഹർഷിത അത്തല്ലൂരി, മറ്റ് ഉന്നത പോലീസുദ്യോഗസ്ഥർ, പുതിയ സേനാംഗങ്ങളുടെ ബന്ധുക്കൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.