പ്രസ് ക്ലബിന്റെ ഓണാഘോഷ പരിപാടികള്‍ ഭക്ഷ്യ- സിവില്‍ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്തു. അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം ഐജെടി ഡയറക്ടര്‍ പി വി മുരുകന് നല്‍കി മന്ത്രി തുടക്കം കുറിച്ചു. പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനീഷ്‌കുമാര്‍, ആര്‍ കെ കുമാര്‍, പ്രകാശ് എസ് എസ്, ജയമോഹന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓണാഘോഷത്തിന്റെ ഭാഗമായി അംഗങ്ങള്‍ക്കായി ചെസ് , ക്യാരംസ് മത്സരങ്ങള്‍ ഞായറാഴ്ച നടക്കും. ക്ലബ് അംഗങ്ങള്‍ക്കുള്ള ഓണക്കിറ്റ് വിതരണം മന്ത്രി അനൂപ് ജേക്കബ് , ഐജെടി ഡയറക്ടര്‍ പി വി മുരുകന് നല്‍കി നിര്‍വഹിക്കുന്നു. പസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷ്, സെക്രട്ടറി പി ആര്‍ പ്രവീണ്‍, മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ മിനീഷ്‌കുമാര്‍, ആര്‍ കെ കുമാര്‍, പ്രകാശ് എസ് എസ് എന്നിവര്‍ സമീപം.

ഓണം വാരാഘോഷം: ട്രേഡ് ഫെയർ ഉദ്ഘാടനം ചെയ്തു

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തോടനുബന്ധിച്ച് കനകക്കുന്നിൽ ഒരുങ്ങുന്ന ട്രേഡ് ഫെയർ ആൻഡ് എക്സിബിഷൻ സംസ്‍കാരികം, ടൂറിസം, സിനിമ വകുപ്പു മന്ത്രി പി സി വിഷ്ണുനാഥ്‌ ഉദ്ഘാടനം ചെയ്തു. മലയാളി എവിടെയുണ്ടോ അവിടെയെല്ലാം ഓണം ആഘോഷിക്കുമെന്നും, ഈ ആഘോഷം എല്ലാവരും ഒരുമിച്ച് ഏറ്റെടുക്കണമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

ഓണം ട്രേഡ് ഫെയറിന്റെ ഭാഗമായി നൂറിലധികം സ്റ്റാളുകളാണ് ഇത്തവണ ഒരുക്കിയിരിക്കുന്നത്. സർക്കാർ , പൊതുമേഖല, സ്വകാര്യ സ്ഥാപനങ്ങളുടെ സ്റ്റാളുകൾ, കൊമേഷ്യൽ സ്റ്റാളുകൾ എന്നിവ ഇതിൽ ഉൾപ്പെടും. ആഗസ്റ്റ് 30 വരെയാണ് ട്രേഡ് ഫെയർ നടക്കുന്നത്.

നന്തൻകോട് വാർഡ് കൗൺസിലർ കെ.ആർ. ക്ലീറ്റസിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ടൂറിസം വകുപ്പ് അഡീഷണൽ ഡയറക്ടർ ശ്രീധന്യ സുരേഷ്, വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരായ വി. ശരത് ചന്ദ്രപ്രസാദ്, എം.എ. വാഹിദ്, നെയ്യാറ്റിൻകര സനൽ, മര്യാപുരം ശ്രീകുമാർ, തൊളിക്കോട് പഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, നേമം ബ്ലോക്ക് പഞ്ചായത്ത് അംഗം അനിത എൽ, ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

ഓണം വാരാഘോഷത്തിന്റെ ഭാഗമായുള്ള ഓണപതാകയാത്രയുടെ ഉദ്ഘാടനം കോവളം പാലസ് ജംഗ്ഷനിൽ എം. വിൻസെന്റ് എം എൽ എ നിർവഹിക്കുന്നു. പബ്ലിസിറ്റി കമ്മിറ്റി ചെയർമാൻ എം. ആർ. ബൈജു എം എൽ എ സമീപം

പ്രിയദർശിനി: KSRTCയുടെ വരുമാനത്തിൽ അത്ഭുതകരമായ കുതിപ്പ്!

സ്ത്രീകൾക്ക് സൗജന്യ യാത്രയൊരുക്കുന്ന പ്രിയദർശിനി പദ്ധതി ജനങ്ങൾക്ക് ആശ്വാസം നൽകുന്നതിനൊപ്പം KSRTCയുടെ വരുമാനത്തിലും വലിയ മുന്നേറ്റത്തിന് വഴിയൊരുക്കുകയാണ്.
കോഴിക്കോട് ജില്ലയിൽ പദ്ധതി സൃഷ്ടിച്ച വരുമാന വർധനവ് തന്നെയാണ് ഇതിന്റെ സാധ്യത വ്യക്തമാക്കുന്നത്. ഇതേ അനുപാതത്തിൽ മറ്റു ജില്ലകളിലേക്കും പദ്ധതി വ്യാപിക്കുമ്പോൾ, ഓരോ ഡിപ്പോയ്ക്കും അധിക വരുമാനം നേടാനും KSRTCയുടെ ആകെ വരുമാനത്തിൽ വലിയ കുതിച്ചുചാട്ടം സൃഷ്ടിക്കാനും കഴിയും.
കേരളം മുഴുവൻ പദ്ധതി ശക്തമാകുന്നതോടെ, ജനങ്ങൾക്ക് സൗജന്യ യാത്രയുടെ ആശ്വാസവും KSRTCയ്ക്ക് സ്ഥിരമായ അധിക വരുമാനവും ഒരേസമയം ലഭിക്കുന്ന വലിയൊരു ജനക്ഷേമ-വരുമാന മാതൃകയായി പ്രിയദർശിനി മാറും.

സ്തീകൾക്ക് സൗജന്യ യാത്ര…
KSRTCയ്ക്ക് അധിക വരുമാനം…
കേരളം മുഴുവൻ വരുമാന വർധനവിന്റെ പുതിയ അത്ഭുതം!

പ്രിയദർശിനി — ജനക്ഷേമവും പൊതുമേഖലയുടെ വളർച്ചയും കൈകോർക്കുന്ന പദ്ധതി.