Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ
  • KERALA NEWS
  • LATEST NEWS

സാങ്കേതികവിദ്യയുടെ കാലത്ത് തുടർച്ചയായ പഠനത്തിന് വിദ്യാർഥികൾ തയാറാകണം: മന്ത്രി റോജി എം. ജോൺ

EN24 Television November 10, 2026 1 minute read
ആറ്റിങ്ങൽ ഐ.എച്ച്.ആർ.ഡി എൻജിനീയറിങ് കോളജിലെ ബിരുദദാനച്ചടങ്ങ് ഉന്നതവിദ്യാഭ്യാസ വകുപ്പ്

ആറ്റിങ്ങൽ എൻജിനീയറിങ് കോളജിന്റെ ബിരുദദാനച്ചടങ്ങ് മന്ത്രി ഉദ്ഘാടനം ചെയ്തു.

അതിവേഗം മാറുന്ന സാങ്കേതികവിദ്യയുടെയും തൊഴിൽമേഖലയുടെയും ആവശ്യങ്ങൾക്കനുസരിച്ച് വിദ്യാർഥികൾ തുടർച്ചയായി പഠിക്കാനും പുതിയ നൈപുണ്യങ്ങൾ നേടാനും തയാറാകണമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള ആറ്റിങ്ങൽ എൻജിനീയറിങ് കോളജിന്റെ ബിരുദദാനച്ചടങ്ങ് മാമം പൂജ കൺവെൻഷൻ സെന്ററിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

നിർമിതബുദ്ധി ഉൾപ്പെടെയുള്ള നൂതന സാങ്കേതികവിദ്യകൾ തൊഴിൽമേഖലയിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കുകയാണ്. ഇന്നുള്ള തൊഴിലുകൾ അഞ്ചുവർഷം കഴിഞ്ഞും അതേ രൂപത്തിൽ തുടരണമെന്നില്ല. അതിനാൽ കലാലയപഠനം പൂർത്തിയാക്കിയാലും പഠനം അവസാനിക്കുന്നില്ലെന്നും പുതിയ അറിവുകൾ നേടുകയും മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടുകയും വേണമെന്നും മന്ത്രി പറഞ്ഞു. അതിനുള്ള ആത്മവിശ്വാസവും അനുഭവപരിചയവും വളർത്തുന്നതിൽ കലാലയജീവിതത്തിന് നിർണായക പങ്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിദ്യാഭ്യാസമുള്ള യുവത കേരളത്തിന്റെ പ്രധാന സമ്പത്താണ്. ഈ വിഭവശേഷി നാടിന്റെ വളർച്ചയ്ക്കായി ഉപയോഗിക്കണം. വ്യവസായമേഖലയുടെ ആവശ്യങ്ങളും ഭാവിയിലെ തൊഴിൽസാധ്യതകളും പരിഗണിച്ച് പാഠ്യപദ്ധതികളും പരിശീലനരീതികളും പരിഷ്‌കരിക്കണമെന്നും വിദ്യാർഥികൾ തൊഴിൽ തേടുന്നവരിൽ മാത്രം ഒതുങ്ങാതെ സംരംഭകരായും തൊഴിൽദാതാക്കളായും വളരണമെന്നും അദ്ദേഹം വ്യക്തമാക്കി.

ചടങ്ങിൽ നൈപുണ്യവികസനം, എമർജിങ് ടെക്നോളജി, വ്യവസായ സഹകരണം എന്നീ മേഖലകളിൽ മൂന്ന് ധാരണാപത്രങ്ങൾ കൈമാറി. നൈപുണ്യവികസനത്തിനായി ഐ.എച്ച്.ആർ.ഡി.യും നാസ്‌കോമും തമ്മിലും, എമർജിങ് ടെക്നോളജി മേഖലയിലെ പ്രവർത്തനങ്ങൾക്കായി ഐ.എച്ച്.ആർ.ഡി.യും ബ്ലോക്ക് ക്വാണ്ടം പ്രൈവറ്റ് ലിമിറ്റഡും തമ്മിലും ധാരണാപത്രം ഒപ്പുവച്ചു. ഇൻഡസ്ട്രി ഓൺ ക്യാമ്പസ് പദ്ധതിക്കായി ആറ്റിങ്ങൽ എൻജിനീയറിങ് കോളജും ഡൈംബാഗ് സൊല്യൂഷൻസ് പ്രൈവറ്റ് ലിമിറ്റഡും തമ്മിലും ധാരണാപത്രം കൈമാറി. വ്യവസായ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വിദ്യാർഥികൾക്ക് പ്രായോഗിക പരിശീലനവും തൊഴിൽമേഖലയ്ക്ക് ആവശ്യമായ നൈപുണ്യവും ഉറപ്പാക്കുകയാണ് പദ്ധതികളുടെ ലക്ഷ്യം.

കോളജ് ക്യാമ്പസിലെ ‘ഇൻഡസ്ട്രി ഓൺ ക്യാമ്പസ്’ (ഐ.ഒ.സി.) പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. കോളജും വ്യവസായമേഖലയും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തി, അക്കാദമിക പഠനത്തെ തൊഴിൽമേഖലയുടെ ആവശ്യങ്ങളുമായി കൂട്ടിയിണക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള ഗവേഷണ-വികസന പ്രവർത്തനങ്ങൾ, ഉൽപ്പന്ന രൂപകൽപ്പനയും വികസനവും, വ്യവസായ സഹകരണം, തൊഴിൽസാധ്യത വർധിപ്പിക്കുന്ന പ്രവർത്തനങ്ങൾ എന്നിവയ്ക്കും പദ്ധതി പ്രാധാന്യം നൽകും.

ചടങ്ങിൽ ഐ.എച്ച്.ആർ.ഡി. ഡയറക്ടറും സി-ആപ്റ്റ് മാനേജിങ് ഡയറക്ടറുമായ ഡോ. എം. വി. രാജേഷ് അധ്യക്ഷത വഹിച്ചു. കോളജ് പ്രിൻസിപ്പൽ ഡോ. സുമ എൽ. എസ്, ഡീൻ ഡോ. ജിഷ രാജ് ആർ., വകുപ്പ് മേധാവികളായ ശാലിനി എസ്., ഡാൻസി കുര്യൻ, ശ്രീജിത്ത് എസ്., പി.ടി.എ. വൈസ് പ്രസിഡന്റ് വിജുകുമാർ, അധ്യാപകർ, വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: ടയർ പൊട്ടിത്തെറിച്ചതിനു പിന്നാലെ തീ പടർന്നു പിടിച്ചു; 45 വിദ്യാർഥികളുമായി വിനോദയാത്ര പോയ ബസ് ടൂറിസ്റ്റ് ബസ് പൂർണമായും കത്തി നശിച്ചു…
Next: ലോക നഗരാസൂത്രണ ദിനാചരണത്തിന്റെയും ശിൽപശാലയുടെയും സംസ്ഥാനതല ഉദ്ഘാടനം…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.