Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു

ഹെൽത്ത് ഇൻസ്പെക്ടർമാർ വീടുകളിലെത്തും, പഴയ ഉത്തരവ് തിരുത്തുമെന്നും മന്ത്രി

തിരുവനന്തപുരം : പകർച്ചവ്യാധികൾ ഉയർത്തുന്ന ഭീഷണി മറികടക്കാൻ പകർച്ചവ്യാധി പ്രതിരോധ കലണ്ടറുമായി ആരോഗ്യവകുപ്പ്. രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് ആദ്യമായി തയ്യാറാക്കിയ പകർച്ചവ്യാധി കലണ്ടർ സെക്രട്ടേറിയറ്റ് പി.ആർ ചേംബറിൽ ആരോഗ്യവകുപ്പ് മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു. പകർച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യവകുപ്പ് രൂപീകരിച്ച ഹൈപവർ കമ്മിറ്റിയിലെ വിദഗ്ദ്ധരാണ് കലണ്ടർ തയ്യാറാക്കിയത്. ഹെൽത്ത് ഇൻസ്പെക്ടർമാർ ഉൾപ്പെടെയുള്ള ആരോഗ്യപ്രവർത്തകർ തങ്ങളുടെ പ്രദേശത്തെ വീടുകളിലെത്തി ബോധവത്കരണം നടത്തും. മുൻസർക്കാരിന്റെ കാലത്ത് ഇത് രോഗവ്യാപനമുണ്ടാകുന്ന സ്ഥലങ്ങളിൽ മാത്രം മതിയെന്ന് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയിരുന്നു. ഇത് തിരുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

രോഗപ്രതിരോധവും ചികിത്സയും ഫലപ്രദമാകാൻ ആരോഗ്യവകുപ്പിനൊപ്പം ബന്ധപ്പെട്ട മറ്റ് വകുപ്പുകളുടെയും പൊതുജനങ്ങളുടെയും ഒരുമിച്ചുള്ള പ്രവർത്തനം ആവശ്യമാണ്. ഈ ഏകോപനത്തിന് നേതൃത്വം കൊടുക്കുന്നതിന്റെ ഭാഗമായാണ് ആരോഗ്യവകുപ്പ് പകർച്ചവ്യാധി കലണ്ടർ പ്രസിദ്ധീകരിക്കുന്നത്. സംസ്ഥാനത്തെ മുഴുവൻ ജനങ്ങൾക്കും കലണ്ടർ ലഭ്യമാക്കും. ആരോഗ്യവകുപ്പ് വെബ്സൈറ്റിലും പ്രസിദ്ധീകരിക്കും. വ്യത്യസ്ത രോഗങ്ങളുടെ വ്യാപനത്തിന്റെ പ്രവണതകളെക്കുറിച്ച് ശാസ്ത്രലോകത്തിന് വ്യക്തമായ അറിവുള്ളതിനാൽ രോഗങ്ങൾ വരാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കാനാകും. എന്നാൽ ഈ അറിവ് പൊതുജനങ്ങൾക്കിടയിൽ സാർവത്രികമല്ല. അതിനാൽ രോഗങ്ങൾക്കെതിരെ സമൂഹത്തിന്റെ തയ്യാറെടുപ്പുകളും പ്രതിരോധ പ്രവർത്തനങ്ങളും പരാജയപ്പെടാൻ സാധ്യതയുണ്ട്. രോഗവ്യാപനവും മരണങ്ങളും ഒഴിവാക്കുന്നതിൽ ആരോഗ്യവകുപ്പിന് പ്രധാന ഉത്തരവാദിത്വമുണ്ട്. ഓരോ മാസവും കേരളത്തിൽ പ്രസക്തമായ രോഗങ്ങൾ, അവയുടെ ലക്ഷണങ്ങൾ, പകരുന്ന വിധം, വ്യക്തികളും സമൂഹവും ചെയ്യേണ്ട കാര്യങ്ങൾ എന്നിവ കലണ്ടറിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ജനങ്ങളിൽ അവബോധം വർധിപ്പിച്ച് രോഗങ്ങളെ ഫലപ്രദമായി പ്രതിരോധിക്കുകയും രോഗലക്ഷണങ്ങൾ ഉണ്ടായാൽ ഉടൻ ചികിത്സ തേടുന്ന രീതി പ്രോത്സാഹിപ്പിക്കുകയുമാണ് കലണ്ടറിലൂടെ ലക്ഷ്യമിടുന്ന തെന്ന് ഹൈപവർ കമ്മിറ്റി ചെയർമാൻ എസ്.എസ്.ലാൽ പറഞ്ഞു. നിലവിൽ ലഭ്യമായ വിവരങ്ങളാണ് കലണ്ടറിന്റെ അടിസ്ഥാനം. പുതിയ ശാസ്ത്രീയ വിവരങ്ങൾ ലഭിക്കുന്നതിനനുസരിച്ച് ആരോഗ്യവകുപ്പ് കലണ്ടർ പുതുക്കുമെന്നും അദ്ദേഹം പറഞ്ഞു. ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഷർമിള മേരി ജോസഫ്, ആരോഗ്യവിദ്യാഭ്യാസ ഡയറക്ടർ ഡോ.കെ.വി.വിശ്വനാഥൻ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ.വി.മീനാക്ഷി, എസ്.എ.ടി ആശുപത്രിലെ മെഡിക്കൽ ജനറ്റിക്സ് വിഭാഗം മേധാവി ഡോ.ശങ്കർ.വി.എച്ച് എന്നിവർ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

Related News

Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
21 (2)
  • KERALA NEWS

രാഷ്ട്രീയ ഉദ്ദേശ്യത്തോടെ

EN24 Television October 22, 2026

You may have missed

Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
image news.1
  • LATEST NEWS

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
Copyright © All rights reserved EN24Television | MoreNews by AF themes.