Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി നിലയ്ക്കലിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ…
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടന മുന്നൊരുക്കങ്ങളുടെ അവലോകനത്തിനായി നിലയ്ക്കലിൽ എത്തിയ മുഖ്യമന്ത്രി വി ഡി സതീശൻ…

EN24 Television October 19, 2026 1 minute read
image news.1

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റും: മുഖ്യമന്ത്രി വി ഡി സതീശൻ

ശബരിമലയെ രാജ്യത്തെ ഏറ്റവും മികച്ച തീർത്ഥാടന കേന്ദ്രമാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ഈ തീർത്ഥാടന കാലയളവ് കഴിഞ്ഞാൽ ശബരിമലയിലെത്തുന്ന ഭക്തർക്ക് തിരുപ്പതി മോഡലിൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനുള്ള നടപടികൾ ആരംഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മണ്ഡല മകരവിളക്ക് തീര്‍ഥാടനവുമായി ബന്ധപ്പെട്ടുള്ള ക്രമീകരണങ്ങളും മുന്നൊരുക്കങ്ങളും വിലയിരുത്തുന്നതിന് പമ്പ ശ്രീരാമസാകേതം ഓഡിറ്റോറിയത്തില്‍ ചേർന്ന വിവിധ വകുപ്പുകളുടെ അവലോകന, ഏകോപന യോഗത്തിനു ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

വഴിപാട്, പ്രസാദം തുടങ്ങിയവ ദേവസ്വം ബോർഡിൻ്റെ നിയന്ത്രണത്തിലാണ് എന്നും അപ്പം, അരവണ തുടങ്ങിയവയ്ക്ക് ഇത്തവണ ക്ഷാമം ഉണ്ടാകില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് ഉറപ്പ് നൽകിയതായും മുഖ്യമന്ത്രി വ്യക്തമാക്കി. ഭക്തരുടെ സുഗമദർശനത്തിനും സുരക്ഷയ്ക്കും പോലീസ് സേന, ഫയർ ഫോഴ്സ് സേന എന്നിവയെ സേന മേധാവിമാരുടെ നേതൃത്വത്തിൽ വിന്യസിക്കും.
പമ്പയിൽ വസ്തം ഉപേക്ഷിക്കുന്നത് മാലിന്യ പ്രശ്നമാകാതിരിക്കാൻ നിയന്ത്രണ സംവിധാനം ഉറപ്പാക്കും. ഇടത്താവളങ്ങളിലെ സൗകര്യങ്ങൾ വർധിപ്പിക്കും. പമ്പയിലെ തിരക്ക് കുറയ്ക്കാൻ നിലയ്ക്കലിൽ ഭക്തരെ സുഗമമായി നിയന്ത്രിക്കാനായി 6000 പേരെ ഉൾക്കൊള്ളുന്ന ജർമ്മൻ മാതൃകയിലുള്ള ഷെഡ് നിർമിക്കും. 22 മെഡിക്കൽ എമർജെൻസി യൂണിറ്റുകൾ സജ്ജമാക്കും. മാലിന്യ നിർമാർജനം സമയ ബന്ധിതമായി നടപ്പിലാക്കും. ശബരിമല തീർത്ഥാടകർക്കായി 461 ബസുകളാണ് കെ എസ് ആർ ടി സി സജ്ജമാക്കുന്നത്. വിവിധ ക്ഷേത്രങ്ങളെയും ശബരിമലയേയും ചേർത്ത് ടെമ്പിൾ കണക്ടിവിറ്റി ഉറപ്പാക്കും. റോഡ് സുരക്ഷ കർശനമാക്കാൻ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തും. ചാലക്കയം റോഡ് പി ഡബ്ലു ഡിയുടെ നേതൃത്വത്തിൽ 15 കോടി രൂപ മുടക്കി നവീകരിക്കുകയാണ്. നിർമാണം വേഗത്തിൽ പൂർത്തിയാക്കും.
തീർത്ഥാടകർക്ക് മികച്ച ചികിൽസ ലഭിക്കാൻ ആശുപതികളിൽ മികച്ച സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഈ സീസണിൽ ഭക്തർക്ക് സുഗമ ദർശനത്തിന് എല്ലാ സൗകര്യങ്ങളം ഏർപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രശസ്ത നടനും കാരിക്കേച്ചർ കലാകാരനുമായ ജയരാജ് വാര്യരെ പ്രധാന കഥാപാത്രമാക്കി
ശ്രീജിത്ത് പൊയിൽക്കാവ് എ ഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ സംവിധാനം ചെയ്യുന്ന “പ്രശാന്തേട്ടന്റെ മീശ”
എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി.
പ്രശസ്ത എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ മൻസൂർ പള്ളൂർ എഴുതിയ ശ്രദ്ധേയമായ കഥയെ ആസ്പദമാക്കി ഒരുക്കുന്ന ഈ ചിത്രം സാംസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ അമേരിക്കൻ മലയാളിയായ ഡോക്ടർ മാത്യു സാമുവൽ നിർമ്മിക്കുന്നു.
ഗാനരചന-സത്യചന്ദ്രൻ പൊയിൽക്കാവ്,സംഗീതം-നിഖിൽ മോഹൻ,എഡിറ്റിംഗ് കൺസൾട്ടൻ്റ്-രതിൻ രാധാകൃഷ്ണൻ,
എഡിറ്റർ-ഹേമന്ത് കുമാർ,സിനിമാട്ടോഗ്രാഫി കൺസൽട്ടൻ്റ്-വിപിൻ ചന്ദ്രൻ, ഫോട്ടോഗ്രാഫി-രാഹുൽ ശങ്കർ, ക്രിയേറ്റീവ് കൺസൽട്ടൻ്റ്-അജ്ഞിത,അസോസിയേറ്റ് ക്രിയേറ്റർ-അൻസാർ അലി,ഡിസൈൻ-നിഥിൻ,പി ആർ ഒ-എ എസ് ദിനേശ്.

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ വനിതകളെ ചേർത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2013ലെ ‘പോഷ്’ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിലെ അതിക്രമങ്ങളും അപമാനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സ്ത്രീ സുരക്ഷ നിയമങ്ങൾ സംബന്ധിച്ച് പുരുഷന്മാർ കൂടി ബോധവത്ക്കരിക്കപ്പെടുന്ന സാഹചര്യത്തിൽ മാത്രമേ നിലവിലെ നിയമങ്ങളുടെ സംരക്ഷണം സ്ത്രീകൾക്ക് ലഭ്യമാവുകയുള്ളൂവെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച വനിതാകമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി സതീദേവി പറഞ്ഞു.

ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ജി.വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി. ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, വനിതാ കമ്മീഷൻ പി ആർ ഒ ദിവ്യ റ്റി എസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസ്സെടുത്തു.

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ ‘സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

സ്ത്രീകളുടെ സാമൂഹികവും തൊഴിൽപരവുമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം അവരുടെ മാനസികാരോഗ്യത്തിനും ക്ഷേമത്തിനും പ്രാധാന്യം നൽകിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ വനിതാ നയം രൂപീകരിക്കുമെന്ന് തൊഴിൽ, വനിതാ-ശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. സമൂഹത്തിലെ വിവിധ മേഖലകളിലുള്ളവരുടെ നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ക്രോഡീകരിച്ച്, സ്ത്രീകളുടെ ആത്മാഭിമാനവും സുരക്ഷിതത്വവും ഉയർത്തിപ്പിടിക്കുന്ന സമഗ്രമായ വനിതാനയം അടുത്ത അന്താരാഷ്ട്ര വനിതാ ദിനത്തിൽ പ്രഖ്യാപിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരള വനിതാ കമ്മീഷന്റെ നേതൃത്വത്തിൽ തൈക്കാട് ഗവ. റസ്റ്റ് ഹൗസിൽ സംഘടിപ്പിച്ച ‘പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം’ എന്ന വിഷയത്തിൽ സംസ്ഥാനതല സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

സംസ്ഥാന സർക്കാർ വനിതകളെ ചേർത്തുപിടിക്കുന്ന നയമാണ് സ്വീകരിച്ചിരിക്കുന്നതെന്നും തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷിതവും അന്തസുള്ളതുമായ അന്തരീക്ഷം ഒരുക്കേണ്ടത് സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. 2013ലെ ‘പോഷ്’ നിയമപ്രകാരം പത്തോ അതിലധികമോ ജീവനക്കാരുള്ള സ്ഥാപനങ്ങളിൽ ആഭ്യന്തര പരാതി പരിഹാര സെല്ലുകൾ നിർബന്ധമായും പ്രവർത്തിക്കണമെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പല സ്ഥാപനങ്ങളിലും ഇവ പേരിനു മാത്രമാണ് പ്രവർത്തിക്കുന്നത്. പരാതി നൽകുന്ന സ്ത്രീകൾക്ക് തൊഴിൽ നഷ്ടപ്പെടുമോ എന്ന ഭയവും അപമാനിക്കപ്പെടുമോ എന്ന ആശങ്കയും ഇന്നും നിലനിൽക്കുന്നുണ്ടെന്നത് ഗൗരവകരമാണെന്നും മന്ത്രി പറഞ്ഞു.

തൊഴിലിടങ്ങളിലെ അതിക്രമങ്ങളും അപമാനങ്ങളും സ്ത്രീകളുടെ മാനസികാരോഗ്യത്തെയും വ്യക്തിജീവിതത്തെയും സാരമായി ബാധിക്കുന്നുണ്ട്. അതിനാൽ എല്ലാ സ്ഥാപനങ്ങളിലും പരാതി പരിഹാര സെല്ലുകൾ കൃത്യമായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ വകുപ്പ് തലത്തിൽ ശക്തമായ നിരീക്ഷണവും കർശന പരിശോധനകളും നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

കേരള വനിതാ കമ്മീഷൻ ചെയർപേഴ്സൺ അഡ്വ. പി. സതീദേവി അധ്യക്ഷത വഹിച്ച ചടങ്ങിൽ തൈക്കാട് വാർഡ് കൗൺസിലർ ജി.വേണുഗോപാൽ, കുന്നുകുഴി വാർഡ് കൗൺസിലർ മേരി പുഷ്പം, വനിതാ കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബത്ത് മാമൻ മത്തായി, വി. ആർ. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, മെമ്പർ സെക്രട്ടറി ബീന വൈ.ബി, വനിതാ കമ്മീഷൻ പി ആർ ഒ ദിവ്യ റ്റി എസ്, വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.

തുടർന്ന് പോഷ് ആക്ട് 2013 സംബന്ധിച്ച് നിയമ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും ഐ.എം.ജി. ഫാക്കൽറ്റിയുമായ ഷിജി വി., സ്ത്രീകളുടെ മാനസികാരോഗ്യം എന്ന വിഷയത്തിൽ കേരള ഹൈക്കോടതി അഡ്വക്കേറ്റും കൗൺസിലിംഗ് സൈക്കോളജിസ്റ്റുമായ ഡോ. പി.എം. ബിനു തോട്ടത്തിൽ എന്നിവർ ക്ലാസ്സെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ ഉന്നമനത്തിന് സമഗ്ര വികസന പദ്ധതികൾ നടപ്പാക്കും: മന്ത്രി കെ.എ. തുളസി
Next: സമൂഹസേവനത്തിനുള്ള ആരോഗ്യപ്രവർത്തകരെ വാർത്തെടുക്കുകയാണ് മെഡിക്കൽ കോളേജുകൾ: മന്ത്രി കെ. മുരളീധരൻ

Related News

Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026

You may have missed

1.70 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ യുവതി അറസ്റ്റിൽ.

EN24 Television October 23, 2026
Copyright © All rights reserved EN24Television | MoreNews by AF themes.