Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം: മന്ത്രി കെ. മുരളീധരൻ…
  • KERALA NEWS
  • LATEST NEWS

പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം: മന്ത്രി കെ. മുരളീധരൻ…

EN24 Television October 2, 2026
അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിൽ ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ മാതാപിതാക്കൾ മുഖ്യമ

വട്ടിയൂർക്കാവ് നിയോജകമണ്ഡലത്തിലെ
പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളും ശുചീകരണ യജ്ഞവും ഉദ്‌ഘാടനം ചെയ്തു
._

പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി പൊതുജനങ്ങൾ സഹകരിച്ച് പ്രവർത്തിക്കണമെന്ന് ആരോഗ്യ ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ. ബോധവത്ക്കരണ ക്യാമ്പയിൻ്റെ ഭാഗമായി വീടുകളിലെത്തുന്ന ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണം. ഡ്രൈ ഡേ കൃത്യമായി ആചരിക്കണമെന്നും അദ്ദേഹം പറഞ്ഞു. വട്ടിയൂർക്കാവ് നിയോജക മണ്ഡലത്തിലെപകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളുടെയും ശുചീകരണ യജ്ഞത്തിൻ്റെയും ഉദ്‌ഘാടനം വട്ടിയൂർക്കാവ് നെട്ടയം ജനകീയാരോഗ്യ കേന്ദ്രത്തിൽ നിർവഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങളിൽ
റെസിഡൻസ് അസോസിയേഷനുകൾ ഉൾപ്പെടെ എല്ലാവരും ഉണർന്ന് പ്രവർത്തിക്കണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.തുടർന്ന് സമീപത്തെ വീട്ടിലെത്തി പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ മന്ത്രി വിശദീകരിച്ചു. വട്ടിയൂർക്കാവ് സർക്കാർ ആയുർവേദ ഡിസ്‌പെൻസറിക്ക് സമീപം പൊതുനിരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്ത് ശുചീകരണ പ്രവർത്തനത്തിനും മന്ത്രി തുടക്കം കുറിച്ചു. ആയുർവേദ ഡിസ്പെൻസറിയിൽ സന്ദർശനം നടത്തിയ മന്ത്രി, പകർച്ചവ്യാധി പ്രതിരോധത്തിനായി വീടുകളിൽ പുകയ്ക്കുന്നതിനുള്ള അപരാജിത ധൂമചൂർണവും വിതരണം ചെയ്തു.

ആരോഗ്യവകുപ്പ് ഡയറക്ടർ ഡോക്ടർ മീനാക്ഷി.വി അധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ കെ.ജി ആരോമൽ, ആരോഗ്യ കുടുംബ ക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. ശർമ്മിള മേരി ജോസഫ്, ഡി എം ഒ ഡോ. ബിന്ദു മോഹൻ, എൻസിഡി സംസ്ഥാന നോഡൽ ഓഫീസർ ഡോ. സന്ധ്യ, സംസ്ഥാന മാസ് മീഡിയ ഓഫീസർ ഡോമി ജെ,ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർനോൾഡ് ദീപക്, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഡോ. ശ്രീഹരി തുടങ്ങിയവർ പങ്കെടുത്തു.

വിവര പൊതുജന സമ്പർക്ക വകുപ്പ് സംഘടിപ്പിച്ച ഗാന്ധിജയന്തി ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് മന്ത്രിമാരായ കെ. മുരളീധരൻ, സി.പി ജോൺ എന്നിവർ തിരുവനന്തപുരം ഗാന്ധി പാർക്കിലെ ഗാന്ധി പ്രതിമയിൽ ഹാരാർപ്പണം നടത്തി…

സ്വകാര്യ ആശുപത്രികളിലെ ചികിത്സാച്ചെലവ് നിയന്ത്രിക്കാൻ നിയമം വരുന്നു; ബില്ലിന്റെ കരട് തയ്യാറാക്കാൻ നാലംഗ സമിതി രൂപീകരിക്കുമെന്ന് മന്ത്രി കെ. മുരളീധരൻ
സ്വകാര്യ ആശുപത്രികളിലെ അമിത ചികിത്സാച്ചെലവും ചൂഷണവും തടയുന്നതിനായി സംസ്ഥാന സർക്കാർ പുതിയ നിയമനിർമ്മാണത്തിനൊരുങ്ങുന്നു. മരുന്നുകളുടെ വില, ഡയഗ്നോസ്റ്റിക് പരിശോധനാ നിരക്കുകൾ, മുറിവാടക എന്നിവയിലുള്ള സുതാര്യതയില്ലായ്മ പരിഹരിക്കാനും രോഗികൾക്ക് ആശ്വാസം നൽകാനും ലക്ഷ്യമിട്ടാണ് ഈ നടപടി. ഇതിന്റെ ഭാഗമായി, നിയമസഭയിൽ അവതരിപ്പിക്കേണ്ട ബില്ലിന്റെ കരട് തയ്യാറാക്കുന്നതിനായി ആരോഗ്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുടെ അധ്യക്ഷതയിൽ നാലംഗ സമിതി രൂപീകരിക്കുമെന്ന് ആരോഗ്യ ദേവസ്വം മന്ത്രി കെ. മുരളീധരൻ അറിയിച്ചു. ആരോഗ്യ വകുപ്പ് ഡയറക്ടർ, ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടർ, കെ.എം.എസ്.സി.എൽ. മാനേജിംഗ് ഡയറക്ടർ എന്നിവരാണ് സമിതിയിലെ മറ്റ് അംഗങ്ങൾ. സ്വകാര്യ ആശുപത്രി മേഖലയുമായി കൂടിയാലോചിച്ച് ചികിത്സാച്ചെലവ് കുറയ്ക്കുന്നതിനും സുതാര്യതയും രോഗികളുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുമുള്ള ശുപാർശകൾ ഈ കമ്മിറ്റി സമർപ്പിക്കും.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: *കായിക യുവജന കാര്യ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി ഒ ജെ ജനീഷിന്റെ പ്രസ്താവന *
Next: മേയർ കെയർ പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതി, ശ്രീലേഖ കൗൺസിലർ…

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.