Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ…
  • KERALA NEWS
  • LATEST NEWS

ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയുടെ ലക്ഷ്യമെന്ന് മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television September 2, 2026 1 minute read
ജില്ലാ ഇൻഫർമേഷൻ സെന്റർ ഉദ്ഘാടനം ജില്ലാ കളക്ടർ അനുകുമാരി നിർവഹിച്ചു

അങ്കണവാടി കുട്ടികളുടെ സമഗ്ര ആരോഗ്യ സംരക്ഷണം ഉറപ്പാക്കുന്ന ‘ബാല്യസ്പന്ദനം’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: കുട്ടികളുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കുക സർക്കാരിന്റെയും സമൂഹത്തിന്റെയും കൂട്ടായ ഉത്തരവാദിത്തമാണെന്ന് വനിതാശിശു വികസന വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണ. കുട്ടികളുടെ വളർച്ചയും വികാസവും അടുത്തറിയാനും അവരുടെ ആവശ്യങ്ങൾ മനസിലാക്കി കൃത്യമായി ഇടപെടൽ നടത്താനും കഴിയുന്ന സാമൂഹിക സംവിധാനമാണ് അങ്കണവാടികളെന്നും ആരോഗ്യകരമായ ബാല്യം ശക്തമായ ഭാവി എന്നതാണ് ബാല്യ സ്പന്ദനം പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. വനിതാ ശിശു വികസന വകുപ്പും ആരോഗ്യ കുടുംബക്ഷേമ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന ബാല്യസ്പന്ദനം പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം വട്ടിയൂർക്കാവ് കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു പരിശോധന നടത്തി അവസാനിക്കുന്ന സംവിധാനമല്ല ബാല്യസ്പന്ദനം. കുട്ടികളുടെ വളർച്ചയും ആരോഗ്യനിലയും നിരന്തരം നിരീക്ഷിക്കുകയും, ആവശ്യമായ സാഹചര്യങ്ങളിൽ തുടർനടപടികൾ ഉറപ്പാക്കുകയും ചെയ്യുന്ന പ്രവർത്തനങ്ങളാണ് പദ്ധതിയിലുള്ളതെന്നും മന്ത്രി കൂട്ടിച്ചേർത്തു.

അങ്കണവാടി കുട്ടികളിൽ ത്രൈമാസ ആരോഗ്യ പരിശോധന ഉറപ്പാക്കുന്ന പദ്ധതിയിൽ കേരളത്തിലെ 33,120 അങ്കണവാടികളിലെയും കുട്ടികൾക്ക് കൃത്യമായ ഇടവേളകളിൽ ആരോഗ്യ പരിശോധന ലഭ്യമാക്കും. ആരോഗ്യവകുപ്പിന്റെ പരിശീലനം സിദ്ധിച്ച ആരോഗ്യ പ്രവർത്തകരുടെ നേതൃത്വത്തിലാണ് പരിശോധനകളും തുടർനടപടികളും ഏകോപിപ്പിക്കുന്നത്.

കുട്ടികൾക്കായുള്ള വളർച്ച നിരീക്ഷണ സംവിധാനത്തിന്റെ ഉദ്ഘാടനം അധ്യക്ഷനായിരുന്ന ആരോഗ്യം ദേവസ്വം വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർവഹിച്ചു. പൂർണ ആരോഗ്യമുള്ളവരായി അടുത്ത തലമുറയെ വാർത്തെയെടുക്കുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്നും നാളെയുടെ വാഗ്ദാനങ്ങളായ കുഞ്ഞുങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടത് ഏതൊരു സർക്കാരിന്റെയും ചുമതലയാണെന്നും മന്ത്രി പറഞ്ഞു. കേരളത്തിലെ ആരോഗ്യരംഗം ശക്തിപ്പെടുത്തുന്നതിനായി നൂതനമായ പല പദ്ധതികളും ആരോഗ്യവകുപ്പ് ആവിഷ്‌കരിച്ചിട്ടുണ്ടെന്നും കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രത്തിന് ദേശീയ ആരോഗ്യമിഷന്റെ ഒരു കോടി 43 ലക്ഷം രൂപ വിനിയോഗിച്ച് പുതിയ കെട്ടിടം നിർമിക്കുന്നതിന് അനുമതി നൽകിയതായും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിന് ശേഷം ഐ സി ഡി എസ് വട്ടിയൂർക്കാവ് സെക്ടറിലെ 33 അങ്കണവാടികളിലെ കുട്ടികൾക്ക് വളർച്ച നിരീക്ഷണ പരിശോധന നടത്തി.

വനിതാ ശിശു വികസന വകുപ്പ് ഡയറക്ടർ വി.വിഘ്‌നേശ്വരി, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. വി മീനാക്ഷി, വനിത -ശിശു വികസന വകുപ്പ് അഡീഷണൽ ഡയറക്ടർ ബിന്ദു ഗോപിനാഥ്, ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ബിന്ദു മോഹൻ, ജില്ല ആർ.സി.എച്ച് ഓഫീസർ ഡോ. ശില്പ ബാബു തോമസ്, ശിശു ആരോഗ്യം സ്റ്റേറ്റ് നോഡൽ ഓഫീസർ ഡോ. അമർ ഫെറ്റിൽ, സ്റ്റേറ്റ് മാസ് മീഡിയ ഓഫീസർ ജെ.ഡോമി, ജില്ലാ വനിതാ ശിശു വികസന ഓഫീസർ ഷിംന വി.എസ്, ജില്ലാ പ്രോഗ്രാം മാനേജർ ഡോ. അർണോൾഡ് ദീപക്, ജില്ലാതല ഐ സി ഡി എസ് സെൽ പ്രോഗ്രാം ഓഫീസർ കവിതാ റാണി രഞ്ജിത്ത്, കൊടുങ്ങാനൂർ കുടുംബാരോഗ്യ കേന്ദ്രം മെഡിക്കൽ ഓഫീസർ ഇൻ ചാർജ് ഡോ. ശ്രീഹരി എം, ആരോഗ്യം, വനിതാശിശു വകുപ്പ് ജീവനക്കാർ, രക്ഷിതാക്കൾ തുടങ്ങിയവർ പങ്കെടുത്തു.

മാലിദ്വീപിന് തണലാകാന്‍ കേരളം
​കേരളത്തിന്‍റെ തേക്കിന്‍ തൈകളും മാവിന്‍ തൈകളും ഇനി മാലിദ്വീപിലും. മാലിദ്വീപിന് മരങ്ങള്‍ സംഭാവന ചെയ്യുന്ന പരിപാടിയുടെ ഭാഗമാവുകയാണ് കേരളം. മാലിദ്വീപിലെ “5 million tree project” എന്ന പദ്ധതിയുമായി സഹകരിക്കുന്നതിന്‍റെ ഭാഗമായാണ് മരത്തൈകൾ കൈമാറുന്നത്. പരിപാടിയുടെ ഔദ്യോഗിക ഉദ്ഘാടനം വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ നിർവഹിച്ചു.


​മന്ത്രിയുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ എ.പി.സി.സി.എഫ് (സോഷ്യൽ ഫോറസ്ട്രി) ഡോ. പ്രമോദ് ജി. കൃഷ്ണൻ ഐ.എഫ്.എസിന്റെ സാന്നിധ്യത്തിൽ മാലിദ്വീപ് കോൺസുല്‍ ജനറല്‍ അമിനത്ത് ഷിഫാന മരത്തൈകള്‍ ഏറ്റുവാങ്ങി. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഊഷ്മളമാക്കുന്ന ഈ പരിപാടിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി ഷിബു ബേബി ജോണ്‍ പറഞ്ഞു. താന്‍ ഏറെ സ്നേഹിക്കുന്ന കേരളത്തിന്‍റെ സ്നേഹസമ്മാനം ഏറ്റുവാങ്ങുന്നതില്‍ സവിശേഷമായ സന്തോഷമുണ്ടെന്ന് മാലിദ്വീപ് കോണ്‍സുല്‍ ജനറല്‍ അമിനത്ത് ഷിഫാന പറഞ്ഞു.
​പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈ 25, 26 തീയതികളിൽ മാലിദ്വീപ് സന്ദര്‍ശിച്ച വേളയില്‍ ഇന്ത്യയിൽ നിന്നും തൈകൾ എത്തിച്ചുനൽകാം എന്ന് ഉറപ്പു നൽകിയിരുന്നു. മാലിദ്വീപിന്‍റെ പാരിസ്ഥിതിക സുസ്ഥിരതയും തീരദേശ പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നത് ലക്ഷ്യമിട്ടാണ് ഇത്. ഇതിന്‍റെ ഭാഗമായി 600 മാവിൻ തൈകളും, 600 തേക്കിൻ തൈകളുമാണ് കേരളം മാലിദ്വീപിന് സംഭാവന ചെയ്യുന്നത്. തിരുവനന്തപുരം വെള്ളായണി കാർഷിക കോളേജിൽ നിന്നും ശേഖരിച്ച 600 ഗ്രാഫ്റ്റ് ചെയ്ത മാവിൻ തൈകളും, കുളത്തൂപ്പുഴ സെൻട്രൽ നഴ്സറിയിൽ നിന്നും ശേഖരിച്ച 600 തേക്കിൻ തൈകളും പ്രത്യേക കവറുകളിൽ തിരുവനന്തപുരം പൂജപ്പുര ജില്ലാ പെർമനന്റ്റ് നഴ്സറിയിൽ തയ്യാറാക്കിയിട്ടുണ്ട്.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കേരള സർവകലാശാല ആസ്ഥാനത്ത് പ്രതിഷേധിക്കാനെത്തിയ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയത് ക്രൂരമായ ആക്രമണമാണ്…
Next: നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.