സിഎംആര്‍എല്‍-എക്‌സാലോജിക് സൊല്യൂഷന്‍സ് ദുരൂഹ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് എക്‌സാലോജിക് മാനേജിംഗ് ഡയറക്ടറും പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകളുമായ വിണ ടിയ്‌ക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്യും. 85 ലക്ഷം രൂപ വീണ ദുബായിലേക്ക് കൈമാറിയതില്‍ ഫെമ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാനാണ് തീരുമാനം. ആര്‍ക്കാണ് പണം കൈമാറിയത് എന്നതില്‍ വിശദമായ അന്വേഷണം നടത്തും. വരുമാനത്തിന് അപ്പുറമുള്ള വീണയുടെ പണമിടപാടുകളും ഇ ഡി വിശദമായി പരിശോധിക്കും.

അതേസമയം മുന്‍ മന്ത്രി മുഹമ്മദ് റിയാസിന്റെ തെരഞ്ഞെടുപ്പ് ഫണ്ട് സംബന്ധിച്ചും ഇ ഡി വിശദമായ പരിശോധന നടത്തും. 2021ല്‍ വീണ സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറിയറ്റ് അംഗം പി നിഖിലിന്റെ സൊലസ് എന്ന പരസ്യകമ്പനിക്ക് വീണ പണം നല്‍കിയതായി ഇ ഡി കണ്ടെത്തിയിരുന്നു. സിഎംആര്‍എല്ലില്‍ നിന്നും ലഭിച്ച പണം ആണോ സൊലസ് കമ്പനിക്ക് നല്‍കിയത് എന്നതില്‍ വ്യക്തതയില്ല. വീണയുടെ ഡയറിയില്‍ നിന്നാണ് സൊലസ് കമ്പനിയുമായുള്ള ഇടപാടുകളുടെ വിവരങ്ങള്‍ ഇ ഡിക്ക് ലഭിച്ചത്. മെയ് 27ന് വീണയുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പിടിച്ചെടുത്ത ഡയറിയിലെ ഒന്നുമുതല്‍ ഒന്‍പത് വരെയുള്ള പേജുകള്‍ കേസില്‍ നിര്‍ണ്ണായകമാണെന്ന് ഇ ഡി നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിലെ കണക്കുകള്‍ പ്രകാരം 85 ലക്ഷത്തോളം രൂപ ദുബായിലേക്ക് വീണ കൈമാറിയെന്നാണ് കണ്ടെത്തല്‍