കർക്കടക വാവുബലിയോടനുബന്ധിച്ച് കച്ചവടക്കാർക്കും പൊതുജനങ്ങൾക്കുമായി ഭക്ഷ്യസുരക്ഷാ വകുപ്പ് മാർഗനിർദേശങ്ങൾ പുറത്തിറക്കി. പൊതുജനങ്ങൾ കൃത്യമായ ലേബൽ വിവരങ്ങൾ ഇല്ലാത്ത പായ്ക്കറ്റ് ഭക്ഷ്യവസ്തുക്കൾ, മിഠായികൾ, പഞ്ഞി മിഠായികൾ, ഐസ് കാൻഡി എന്നിവ ഉപയോഗിക്കരുതെന്നും ഭക്ഷണവുമായി ബന്ധപ്പെട്ടുണ്ടാകുന്ന പരാതികൾ 1800 425 1125 എന്ന ടോൾ ഫ്രീ നമ്പറിൽ വിളിച്ചറിയിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണറുടെ നിർദേശത്തിൽ പറയുന്നു.