ചെന്നൈ: പ്രശസ്ത നടനും സംവിധായകനുമായ കെ ഭാഗ്യരാജ് അന്തരിച്ചു. 73 വയസായിരുന്നു. ചികിത്സയിലിരിക്കെ ചെന്നൈയില്‍ വെച്ചായിരുന്നു അന്ത്യം. സംവിധായകന്, അഭിനേതാവ്, തിരക്കഥാകൃത്ത്, സംഗീത സംവിധായകന്, നിര്‍മ്മാതാവ്, രാഷ്ട്രീയ പ്രവര്ത്തകന് എന്നീ നിലകളില്‍ പ്രശസ്തനാണ് അദ്ദേഹം. മലയാള സിനിമയിലും അഭിനയിച്ചിട്ടുണ്ട്.
953 ജനുവരി 7-ന് ജനിച്ച കൃഷ്ണസ്വാമി ഭാഗ്യരാജ് എന്ന കെ. ഭാഗ്യരാജ് തമിഴ് ചലച്ചിത്ര ലോകത്ത് തന്റേതായ ഒരു സുവർണ്ണ കാലഘട്ടം സൃഷ്ടിച്ച വ്യക്തിയാണ്. ജി. രാമകൃഷ്ണൻ, ഭാരതിരാജ എന്നിവരുടെ അസിസ്റ്റന്റ് ഡയറക്ടറായിട്ടായിരുന്നു സിനിമയിലെ തുടക്കം. ’16 വയതിനിലേ’ (1977), ‘കിഴക്കേ പോകും റെയിൽ’, ‘സിഗപ്പ് റോജാക്കൾ’ തുടങ്ങിയ ഭാരതിരാജ ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ചെയ്യുകയും തിരക്കഥാ സഹായിയായി പ്രവർത്തിക്കുകയും ചെയ്തു….


