Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം: അടൂർ പ്രകാശ് എം.പി റെയിൽവേ ബോർഡ് ചെയർമാന് കത്തുനൽകി…
  • LATEST NEWS

ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണം: അടൂർ പ്രകാശ് എം.പി റെയിൽവേ ബോർഡ് ചെയർമാന് കത്തുനൽകി…

EN24 Television November 4, 2026 1 minute read
image news.1

ആറ്റിങ്ങൽ: ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനിൽ ഏറനാട് എക്സ്പ്രസിന് (ട്രെയിൻ നമ്പർ 16605/16606) അടിയന്തരമായി സ്റ്റോപ്പ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അടൂർ പ്രകാശ് എം.പി റെയിൽവേ ബോർഡ് ചെയർമാനും സി.ഇ.ഒയുമായ ശ്രീ സതീഷ് കുമാറിന് കത്തുനൽകി.
​ആറ്റിങ്ങൽ പാർലമെന്റ് മണ്ഡലത്തിലെ ഏറ്റവും പ്രധാനപ്പെട്ട റെയിൽവേ കേന്ദ്രങ്ങളിലൊന്നായ ചിറയിൻകീഴിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിക്കണമെന്നത് പ്രദേശവാസികളുടെയും യാത്രക്കാരുടെയും ദീർഘകാലത്തെ ആവശ്യമാണ്. എന്നാൽ ന്യായമായ ഈ ആവശ്യം പരിഗണിക്കാൻ റെയിൽവേ അധികൃതർ ഇതുവരെ തയ്യാറായിട്ടില്ലെന്ന് എം.പി കത്തിൽ ചൂണ്ടിക്കാട്ടി.
​ചിറയിൻകീഴ് സ്റ്റേഷനേക്കാൾ വരുമാനത്തിലും യാത്രക്കാരുടെ എണ്ണത്തിലും വളരെ പിന്നിലുള്ള മറ്റ് ചില സ്റ്റേഷനുകളിൽ പോലും അടുത്തിടെ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. എന്നാൽ കൂടുതൽ യാത്രക്കാർ ആശ്രയിക്കുന്ന ചിറയിൻകീഴിന്റെ അവകാശങ്ങളെ തള്ളിക്കളയുന്ന നിലപാടാണ് റെയിൽവേ സ്വീകരിക്കുന്നത്. ഈ വിഷയത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി മുൻപ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ, സതേൺ റെയിൽവേ, റെയിൽവേ ബോർഡ് എന്നിവർക്ക് പലതവണ നിവേദനങ്ങൾ സമർപ്പിച്ചിരുന്നെങ്കിലും അന്തിമതീരുമാനം എടുക്കാൻ അധികൃതർ തയ്യാറായിട്ടില്ലെന്നും എം.പി വ്യക്തമാക്കി.
​ചരിത്രപ്രസിദ്ധമായ ശാർക്കര ദേവി ക്ഷേത്രത്തിലേക്ക് എത്തുന്ന തീർത്ഥാടകർ, കയർ മേഖലയിലെ തൊഴിലാളികൾ, വിവിധ സർക്കാർ-സ്വകാര്യ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ തുടങ്ങി ദിനംപ്രതി ആയിരക്കണക്കിന് ആളുകളാണ് ചിറയിൻകീഴ് റെയിൽവേ സ്റ്റേഷനെ ആശ്രയിക്കുന്നത്. മലബാർ ഭാഗത്തേക്ക് അടക്കം ദീർഘദൂര യാത്ര ചെയ്യുന്നവർക്ക് ഏറനാട് എക്സ്പ്രസിന്റെ സ്റ്റോപ്പ് വലിയ ആശ്വാസമാകും.
​സാധാരണക്കാരായ യാത്രക്കാരുടെ ദുരിതത്തിന് അടിയന്തര പരിഹാരം കാണുന്നതിനായി റെയിൽവേ ബോർഡ് ചെയർമാൻ വിഷയത്തിൽ നേരിട്ട് ഇടപെടണമെന്നും, ചിറയിൻകീഴിൽ ഏറനാട് എക്സ്പ്രസിന് സ്റ്റോപ്പ് അനുവദിച്ചുകൊണ്ട് ഉടൻ ഉത്തരവിറക്കണമെന്നും അടൂർ പ്രകാശ് എം.പി ആവശ്യപ്പെട്ടു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കേരളത്തിന്റെ വികസനസ്വപ്നങ്ങൾക്ക് കരുത്തേകി വിഴിഞ്ഞത്ത് ആദ്യ ഇറക്കുമതി കണ്ടെയ്നറെത്തി…
Next: മന്ത്രിസഭ യോഗത്തിനു ശേഷം മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ വാര്‍ത്താസമ്മേളനം…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.