Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • മേയർ കെയർ പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതി, ശ്രീലേഖ കൗൺസിലർ…
  • KERALA NEWS
  • LATEST NEWS

മേയർ കെയർ പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതി, ശ്രീലേഖ കൗൺസിലർ…

EN24 Television October 4, 2026 1 minute read
അഞ്ചരക്കണ്ടി സ്വകാര്യ ഡെന്റൽ കോളേജിൽ ആത്മഹത്യ ചെയ്ത നിതിൻ രാജിന്റെ മാതാപിതാക്കൾ മുഖ്യമ

മേയർ കെയർ പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതി, ശ്രീലേഖ കൗൺസിലർ സ്ഥാനത്ത് കംഫർട്ടബിൾ ആയിരുന്നില്ല.ബിജെപിയുടെ കോർപറേഷൻ ഭരണത്തിൽ തിരുവനന്തപുരം ജനങ്ങൾ പെരുവഴിയിലാണെന്ന് കോൺഗ്രസ് നേതാവും കൗൺസിലറുമായ കെ എസ് ശബരീനാഥൻ. കൗൺസിലർ സുഗതൻ ജയിലിലാണ്, കൗൺസിലർ ശ്രീലേഖ രാജിവച്ചിട്ട് ഒളിവിലാണ്. എന്തൊക്കെയാണ് ഈ കൊച്ചു തിരുവനന്തപുരത്ത് നടക്കുന്നതെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
ആറുമാസമായി കോർപറേഷൻ ഭരണം തകർന്നെന്നും മേയർ പരാജയമാണെന്നും ശബരീനാഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു
.

‘കോർപറേഷൻ ഭരിക്കാൻ ബിജെപിക്ക് കഴിയുന്നില്ല. ആഭ്യന്തര കലാപമാണ് ഇതിന് കാരണം. മേയർ കെയർ അടക്കം പദ്ധതികൾക്ക് പിന്നിൽ വൻ അഴിമതിയാണ്. നിലപാട് എടുക്കേണ്ടത് ശ്രീലേഖയാണ്. അവർ കൗൺസിലർ സ്ഥാനത്ത് കംഫർട്ടബിൾ ആയിരുന്നില്ല. ബിജെപിക്ക് ഒരു സംസ്ഥാന അദ്ധ്യക്ഷനുണ്ടോ? ജനം കാണുന്നത് ഞായറാഴ്ച ജിമ്മിൽ പോകുന്ന ഫോട്ടോ മാത്രമാണ്’- ശബരീനാഥൻ പറഞ്ഞു.നഗരസഭാ കൗൺസിലർ സ്ഥാനം രാജിവച്ചതായി വാർഡ് ഗ്രൂപ്പിൽ പോസ്റ്റ് പങ്കുവയ്ക്കുകയായിരുന്നു ആർ ശ്രീലേഖ. തിരുവനന്തപുരം മേയർ വി വി രാജേഷിന് സെപ്തംബർ 30ന് രാജിക്കത്ത് നൽകിയതായാണ് വിവരം. ജില്ലാ കളക്‌ടർക്കും ഉടൻ വിവരം കൈമാറും. ബിജെപി നേതൃത്വവുമായുള്ള അതൃപ്തിയാണ് രാജിക്ക് കാരണമെന്നാണ് വിവരം. എന്നാൽ സ്വകാര്യ കാരണങ്ങളെത്തുടർന്നാണ് രാജിയെന്നാണ് ശ്രീലേഖയുടെ വിശദീകരണം.ശ്രീലേഖ രാജിവച്ചതോടെ തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണ പ്രതിസന്ധി നേരിടാൻ സാദ്ധ്യതയേറിയിരിക്കുകയാണ്. നിലവിലുള്ള ബിജെപി അംഗങ്ങളുടെ എണ്ണം 49 ആയി ചുരുങ്ങുകയും ചെയ്തു. കാപ്പ കേസിൽ അറസ്റ്റിലായ ബിജെപി കൗൺസിലർ സുഗതൻ ഇപ്പോഴും ജയിലിൽ തുടരുകയാണ്. ഒരു സ്വതന്ത്രന്റെ പിന്തുണയോടെയാണ് ബിജെപി കോർപറേഷൻ ഭരിക്കുന്നത്. ഇതിനിടെയാണ് നേതൃത്വത്തെയും ഞെട്ടിച്ചുകൊണ്ടുള്ള ശ്രീലേഖയുടെ രാജി.

സി-പാസ് സ്ഥാപനങ്ങൾക്ക് മികവിന്റെ പുതിയ മുഖം; കേരളത്തിലെ മികച്ച സ്ഥാപനങ്ങളാക്കി മാറ്റും

ആരോഗ്യപഠന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് സർക്കാർ നേതൃത്വം നൽകും: മന്ത്രി റോജി എം. ജോൺ

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സെന്റർ ഫോർ പ്രൊഫഷണൽ ആൻഡ് അഡ്വാൻസ്ഡ് സ്റ്റഡീസ് (സി-പാസ്) സ്ഥാപനങ്ങൾക്ക് പുതിയ ദിശാബോധം നൽകി സംസ്ഥാനത്തെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുകയാണ് സർക്കാരിന്റെ ലക്ഷ്യമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ. ആരോഗ്യപഠന മേഖലയിലുൾപ്പെടെ സി-പാസ് സ്ഥാപനങ്ങളുടെ അക്കാദമിക നിലവാരം ഉയർത്തുന്നതിനും അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുന്നതിനും ആവശ്യമായ ഇടപെടലുകൾ സർക്കാർ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

സി-പാസിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകരുടെയും ജീവനക്കാരുടെയും സേവന-വേതന വ്യവസ്ഥകൾ ഏകീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കും. നിലവിലുള്ള അപാകതകൾ പരിഹരിച്ച് വ്യക്തമായ മാനദണ്ഡങ്ങൾ രൂപീകരിക്കുകയും അർഹമായ സ്ഥാനക്കയറ്റം ഉറപ്പാക്കുകയും ചെയ്യും. സ്ഥാപനങ്ങളുടെ അക്കാദമികവും ഭരണപരവുമായ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ആരോഗ്യ അനുബന്ധ പഠന മേഖലയിൽ നിലവിലുള്ള നിയന്ത്രണങ്ങൾ പരിഹരിച്ച് പുതിയ പഠനപദ്ധതികളും ആവശ്യമായിടത്ത് പുതിയ സ്ഥാപനങ്ങളും ആരംഭിക്കുന്നതിനുള്ള സാധ്യതകൾ പരിശോധിക്കും. നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കി ആരോഗ്യ വിദ്യാഭ്യാസ മേഖലയിലെ പുതിയ അവസരങ്ങൾ പ്രയോജനപ്പെടുത്താൻ സി-പാസ് സ്ഥാപനങ്ങളെ പ്രാപ്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

സി-പാസിന് കീഴിലുള്ള സ്ഥാപനങ്ങളിലെ അധ്യാപകർക്കായി സംഘടിപ്പിച്ച അധ്യാപക ശേഷി വികസന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി-പാസ് ചെയർമാൻ കൂടിയായ മന്ത്രി.

ചടങ്ങിൽ സി-പാസ് ഡയറക്ടർ ജെയ്മോൻ ജേക്കബ് അധ്യക്ഷത വഹിച്ചു. സ്റ്റാൻഡിങ് കൗൺസിൽ അംഗം അഡ്വ. രാജേശ്വരി കാപ്പച്ചേരി, ജോയിന്റ് ഡയറക്ടർ പ്രൊഫ. ജയചന്ദ്രൻ ടി.പി., ഡെപ്യൂട്ടി ഡയറക്ടർ ബിനിറ്റ ചെറിയാൻ, അധ്യാപക ശേഷി വികസന പരിപാടി ചെയർമാൻ പ്രൊഫ. സുദീപ് കെ. എന്നിവർ സംസാരിച്ചു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: പകർച്ചവ്യാധികളെ പ്രതിരോധിക്കാൻ ആരോഗ്യ പ്രവർത്തകരുമായി സഹകരിക്കണം: മന്ത്രി കെ. മുരളീധരൻ…
Next: യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷത്തിലെ വിവാദം: SHO സതീഷിനെ താക്കീത് ചെയ്ത് കമ്മീഷണര്‍…

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.