Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രാദേശിക മാധ്യമ പ്രവർത്തകനും സീരിയൽ അഭിനേതാവുമായ രാഗീഷ് ഡി. ടി. (48) അന്തരിച്ചു…
  • KERALA NEWS
  • LATEST NEWS

തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രാദേശിക മാധ്യമ പ്രവർത്തകനും സീരിയൽ അഭിനേതാവുമായ രാഗീഷ് ഡി. ടി. (48) അന്തരിച്ചു…

EN24 Television September 6, 2026 1 minute read
EN24 NEWS 24×7 LIVE MALAYALAM NEWS LIVE HD SD LIVE STREAMING EN24 NEWS

പ്രാർഥനകൾ വിഫലം രാഗീഷ് വിടവാങ്ങി

തിരുവനന്തപുരം: നാഡീവ്യൂഹത്തെ ബാധിക്കുന്ന അപൂർവവും ഗുരുതരവുമായ ‘അമാൻ’ രോഗം ബാധിച്ച് വെന്റിലേറ്ററിൽ കഴിഞ്ഞിരുന്ന തിരുവനന്തപുരം കാട്ടാക്കട സ്വദേശി പ്രാദേശിക മാധ്യമ പ്രവർത്തകനും സീരിയൽ അഭിനേതാവുമായ രാഗീഷ് ഡി. ടി. (48) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ കിംസ് ആശുപത്രിയിലായിരുന്നു അന്ത്യം. 9 മണിയോടെ വീട്ടിലെത്തിക്കുന്ന മൃതദേഹം ഉച്ചയ്ക്ക് 1 മണിയോടെ സംസ്കരിക്കും. വിവിധ പത്ര ദൃശ്യ മാധ്യമങ്ങളുടെ പ്രാദേശിക ലേഖകനായി പ്രവർത്തിച്ച് വന്നിരുന്ന രാഗീഷ് ഏഷ്യാനെറ്റ്, ഫ്ലവേഴ്സ്, സീ കേരളം തുടങ്ങിയ ചാനലുകളിലെ സീരിയലുകളിൽ സജീവ സാന്നിധ്യമായിരുന്നു.

പ്രാദേശിക ലേഖകരുടെ ഉന്നമനത്തിന് വേണ്ടി സജീവമായി പ്രവർത്തിച്ച രാഗീഷിൻ്റെ വിയോഗം തീർത്തും വേദന ജനകവും നികത്താൻ കഴിയാത്ത നഷ്ടവുമാണ്. നിലവിൽ കേരള റിപ്പോർട്ടേഴ്സ് ആൻഡ് മീഡിയ പേഴ്സൺസ് യൂണിയൻ സംസ്ഥാന ട്രഷററായി പ്രവർത്തിച്ച് വരികയായിരുന്നു അദ്ദേഹം. ഭാര്യ റാണി, മക്കൾ ദേവകൃഷ്ണ, യുക്താപാർവതി.

നോർക്ക കെയര്‍ പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റ്
അക്ഷയ കേന്ദ്രങ്ങള്‍ക്കായി പരിശീലന പരിപാടി സംഘടിപ്പിച്ചു

2026 സെപ്റ്റംബര്‍ 18 വരെ സംഘടിപ്പിക്കുന്ന നോര്‍ക്ക കെയർ പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റിന്റെ ഭാഗമായി അക്ഷയ സെന്റർ ജില്ലാ/ബ്ലോക്ക് കോർഡിനേറ്റർമാർക്കായി ഓണ്‍ലൈന്‍ പരിശീലന പരിപടി സംഘടിപ്പിച്ചു. പ്രവാസികേരളീയര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കുന്ന സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതിയായ നോര്‍ക്ക കെയർ പ്ലസിലും നോര്‍ക്ക ഐ.ഡി കാര്‍ഡ് പദ്ധതിയിലും സംസ്ഥാനത്തെ 3000 ത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴിയും എന്‍റോള്‍ ചെയ്യുന്നതിന് സംവിധാനമൊരുക്കുന്നതിന്റെ ഭാഗമായാണ് പരിശീലന പരിപാടി സംഘടിപ്പിച്ചത്. നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ്, നോര്‍ക്ക ഐ.ഡി കാര്‍ഡ് വിഭാഗം ജീവനക്കാര്‍, അക്ഷയ ഇൻഷുറൻസ് ബ്രോക്കേഴ്സ് (AiBL) എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് സന്തോഷ് കെ.എം എന്നിവര്‍ എന്‍റോള്‍മെന്റ് നടപടിക്രമം വിശദീകരിച്ചു. നോര്‍ക്ക കെയർ പ്ലസ് രണ്ടാം ഘട്ട എൻറോൾമെന്റില്‍ ഇതുവരെ പതിമൂവായിരത്തിലധികം പ്രവാസികുടുംബംങ്ങള്‍ എൻറോൾ ചെയ്തു. ഒരു ലക്ഷത്തോളം വ്യക്തികള്‍ക്കാണ് ഇതുവഴി ഇൻഷുറൻസ് പരിരക്ഷ ലഭിക്കുക.

സാധുവായ നോര്‍ക്ക പ്രവാസി ഐ.ഡി, സ്റ്റുഡന്റ് ഐ.ഡി (വിദേശത്ത്). എന്‍.ആര്‍.കെ ഐ.ഡി കാര്‍ഡുളള 18 വയസ്സ് മുതൽ 70 വയസ്സ് വരെയുള്ള പ്രവാസി കേരളീയര്‍ക്ക് സെപ്റ്റംബർ 18 വരെ നോര്‍ക്ക കെയർ പ്ലസ്സിൽ എൻറോൾ ചെയ്യാവുന്നതാണ്. നോര്‍ക്ക റൂട്ട്സിന്റെ ഔദ്യോഗിക വെബ്ബ്സൈറ്റായ www.norkaroots.kerala.gov.in സന്ദര്‍ശിച്ചോ നോര്‍ക്ക കെയര്‍ പ്ലസ് മൊബൈല്‍ ആപ്പുകള്‍ മുഖേനയോ രജിസ്റ്റര്‍ ചെയ്യാം. നോര്‍ക്ക അംഗീകരിച്ച പ്രവാസി സംഘടനകളിലൂടെ മാസ്സ് എൻറോൾമെന്റിനും, വിദേശത്ത് പ്രവാസികേരളീയര്‍ ജോലിചെയ്യുന്ന കമ്പനികൾക്കായി പ്രത്യേക രജിസ്ട്രേഷൻ സൗകര്യവും സജ്ജമാക്കിയിട്ടുണ്ട്. ഇന്ത്യയിലെ വിവിധ നഗരങ്ങളില്‍ നോര്‍ക്ക എന്‍ ആര്‍ ഡവലപ്മെന്റ് ഓഫീസുകളുടെ നേതൃത്വത്തിലും ആഗോളതലത്തില്‍ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലും പ്രത്യേകം രജിസ്ട്രേഷന്‍ ക്യാമ്പുകളും സംഘടിപ്പിച്ചുവരുന്നു. പ്രവാസി കേരളീയർക്ക് അഞ്ചു ലക്ഷം മുതല്‍ ഒരു കോടി രൂപ വരെയുള്ള ഏഴു വ്യത്യസ്ത സ്ലാബുകളിലായി ആരോഗ്യ ഇൻഷുറൻസും (GMC) ഒരു കോടി രൂപ വരെയുള്ള അപകട ഇൻഷുറൻസും (GPA) നൽകുന്നതാണ് നോർക്ക കെയർ പ്ലസ്. 10 ലക്ഷം മുതലുളള പോളിസികളിൽ പ്രവാസിയുടേയോ പങ്കാളിയുടേയോ 80 വയസ്സ് വരെയുള്ള മാതാപിതാക്കളെയും ചേർക്കാം. 2027 ഏപ്രിൽ 14 വരെയാണ് പോളിസി കാലാവധി.
www.norkaroots.kerala.gov.in

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ വിശദീകരണത്തിന് കാന്തപുരം…
Next: സുനാമി റെഡി പ്രോഗ്രാമിന്റെ ഭാഗമായി കരുംകുളത്ത് നടത്തിയ സുനാമി മോക്ഡ്രിൽ

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.