Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • ഓണം വാരാഘോഷം 2026
  • KERALA NEWS
  • LATEST NEWS

ഓണം വാരാഘോഷം 2026

EN24 Television August 18, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയും

ഓണം വാരാഘോഷം 2026

ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ടൂറിസം വകുപ്പ് ഡയറക്ടറേറ്റിൽ സാംസ്‌കാരികം-ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിക്കുന്നു.

ഇനിയെങ്ങും പൂക്കാലം’, ഓണം വാരാഘോഷം 2026 ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനം ചെയ്തു.

ഓണാഘോഷം വലിയ അനുഭവമാക്കി മാറ്റാൻ കഴിയണമെന്ന് മന്ത്രി പി.സി വിഷ്ണുനാഥ്

ഓണാഘോഷം വലിയ അനുഭവമാക്കി മാറ്റാൻ കഴിയണമെന്നും പരിസ്ഥിതിക്ക് കോട്ടം തട്ടാത്ത വിധത്തിൽ ഹരിതഓണം സന്ദേശം ഉൾക്കൊണ്ടുള്ള ആഘോഷങ്ങൾ സംഘടിപ്പിക്കണമെന്നും സാംസ്‌കാരികം, ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥ് പറഞ്ഞു. ഓണം വാരാഘോഷം 2026- ഫെസ്റ്റിവൽ ഓഫീസ് ടൂറിസം വകുപ്പ് ഡയറക്ടറേറ്റിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ഓണം വാരാഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് വിവിധ വേദികളിലായി നടക്കുന്ന ആഘോഷങ്ങൾക്കൊപ്പം 13 ജില്ലകളിലും ഡിറ്റിപിസിയുടെ നേതൃത്വത്തിൽ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.ഓണം വാരാഘോഷം 2026ന്റെ പ്രചരണാർത്ഥം ടൂറിസം വകുപ്പ് തയാറാക്കിയ മുഖ്യമന്ത്രി വി.ഡി സതീശന്റെയും ടൂറിസം വകുപ്പ് മന്ത്രി പി.സി വിഷ്ണുനാഥിന്റെയും ഓണം പ്രമോഷണൽ വീഡിയോ ലോഞ്ചിംഗും ഫെസ്റ്റിവൽ ഓഫീസ് ഉദ്ഘാടനവേളയിൽ നടന്നു. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ ഈ വീഡിയോകൾ പ്രദർശിപ്പിക്കും.

ഓണം വാരാഘോഷത്തിന്റെ ലോഗോ പ്രകാശനവും വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരുടെ സാന്നിധ്യത്തിൽ മന്ത്രി പി.സി വിഷ്ണുനാഥ് നിർവഹിച്ചു. ടൂറിസം വകുപ്പ് ഡയറക്ടറേറ്റ് അങ്കണത്തിലൊരുക്കിയ ഊഞ്ഞാലിൽ ആടിയും പായസം കുടിച്ചും ജീവനക്കാർ സംഘടിപ്പിച്ച ഓണാഘോഷത്തിലും മന്ത്രി പങ്കു ചേർന്നു.ചടങ്ങിൽ ടൂറിസം വകുപ്പ് സെക്രട്ടറി കെ.ബിജു ഐഎഎസ്, ഡയറക്ടർ അഞ്ജന.എം.ഐ.എ.എസ്, കെറ്റിഡിസി എം.ഡി. ഹർഷിൽ ആർ മീന ഐഎഎസ്, ഓണം വാരാഘോഷത്തിന്റെ വിവിധ കമ്മിറ്റി വൈസ് ചെയർമാൻമാരായ പാലോട് രവി, എം.എ വാഹിദ്, നെയ്യാറ്റിൻകര സനൽ, ശരത് ചന്ദ്രപ്രസാദ്, മണക്കാട് സുരേഷ്, മര്യാപുരം ശ്രീകുമാർ, കെ.എസ് ഗോപകുമാർ, ലക്ഷ്മി.ആർ, കെറ്റിഡിസി ചീഫ് എഞ്ചിനീയർ ലേഖ .കെ, വിനോദ സഞ്ചാരവകുപ്പ് ജീവനക്കാർ തുടങ്ങിയവർ പങ്കെടുത്തു.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കുടപ്പനകുന്ന് കൃഷിഭവനിൽ …
Next: നോര്‍ക്ക കെയര്‍ പ്ലസ് രണ്ടാംഘട്ട എന്‍റോള്‍മെന്റിന് തുടക്കമായി ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശന്‍ നിര്‍വ്വഹിച്ചു..

Related News

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026

You may have missed

21
  • LATEST NEWS

മികച്ച സേവനത്തിനുള്ള അഭിനന്ദന പത്രം നൽകി തിരുവനന്തപുരം സിറ്റി പോലീസിലെ ഉദ്യോഗസ്ഥരെ ആദരിച്ചു.

EN24 Television October 24, 2026
Facebook Video Edit (2)
  • KERALA NEWS

കേരളത്തിൽ പകർച്ചവ്യാധി പ്രതിരോധം ഇനി കലണ്ടർ അടിസ്ഥാനത്തിൽ ; മന്ത്രി കെ.മുരളീധരൻ പ്രകാശനം ചെയ്തു…

EN24 Television October 24, 2026
Facebook Video Edit (1)
  • KERALA NEWS

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; സുരക്ഷയുടെ ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ…

EN24 Television October 24, 2026
Facebook Video Edit
  • KERALA NEWS

കേരള ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ സംഘടിപ്പിച്ച കേരള ബാങ്ക് ജീവനക്കാരുടെ സെക്രട്ടറിയേറ്റ് മാർച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ ഉദ്ഘാടനം ചെയ്യുന്നു…

EN24 Television October 24, 2026
Copyright © All rights reserved EN24Television | MoreNews by AF themes.