Skip to content
cropped-en24-new-left-logo.jpg.png

Primary Menu
  • Broadcast Live
  • IPTV
  • TOP NEWS
  • LATEST NEWS
  • INTERNATIONAL NEWS
  • GULF NEWS
  • SOCIAL MEDIA LIVE
  • SPORTS
  • ENTERTAINMENT
  • CONTACT US
  • Home
  • കൃഷി നാശം : കൃഷി- സഹകരണ വകുപ്പുകൾ വിളിച്ച് ചേർത്ത ബാങ്ക് പ്രതിനിധികളുടെ യോഗം ആഗസ്റ്റ് 11-ന് നിയമസഭയിൽ…
  • KERALA NEWS
  • LATEST NEWS

കൃഷി നാശം : കൃഷി- സഹകരണ വകുപ്പുകൾ വിളിച്ച് ചേർത്ത ബാങ്ക് പ്രതിനിധികളുടെ യോഗം ആഗസ്റ്റ് 11-ന് നിയമസഭയിൽ…

EN24 Television August 10, 2026 1 minute read
തമിഴ്നാട്ടിൽ ശ്രീ. വിജയ് നയിക്കുന്ന ലഹരി വിരുദ്ധ പോരാട്ടത്തിന് കേരളത്തിൻ്റെ പിന്തുണയ (1)

പ്രകൃതിക്ഷോഭം, വെള്ളപ്പൊക്കം, വരൾച്ച എന്നിവ കാരണം കൃഷിനാശം സംഭവിക്കുകയും കാർഷിക മേഖലയെ ഗൗരവമായി ബാധിക്കുകയും ചെയ്യുന്ന സാഹചര്യത്തിൽ കർഷകരെ സംരക്ഷിക്കാനുള്ള നടപടികൾ ആലോചിക്കുന്നതിനും കർഷകർക്ക് പുനഃകൃഷി നടത്തുന്നതിനായി പലിശരഹിത കാർഷിക വായ്പ ലഭ്യമാക്കുന്നതുൾപ്പെടെയുള്ള വിവിധ സഹായനടപടികൾ ചർച്ച ചെയ്യുന്നതിന് കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ ബാങ്കുകളുടെ പ്രതിനിധികളുടെ യോഗം കാർഷിക വകുപ്പിന്റെ നേതൃത്വത്തിലും സഹകരണ വകുപ്പിൻ്റെ പങ്കാളിത്തത്തോടെയും ആഗസ്റ്റ് 11-ന് രാവിലെ 10.30-ന് കേരള നിയമസഭാ സെക്രട്ടേറിയറ്റിലെ 5B ഹാളിൽ നടക്കും.

യോഗത്തിൽ കൃഷി വകുപ്പ് മന്ത്രി അഡ്വ. ടി. സിദ്ദിഖ് അധ്യക്ഷത വഹിക്കും.സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു യോഗത്തിൽ പങ്കെടുക്കും.

കേരള ബാങ്ക്, നബാർഡ്, ഷെഡ്യൂൾഡ് ബാങ്കുകളുടെ പ്രതിനിധികൾ, സഹകരണ-ധനകാര്യ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, സംസ്ഥാന കാർഷിക സഹകരണ ബാങ്കുകളുടെ പ്രതിനിധികൾ,സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ യോഗത്തിൽ പങ്കെടുക്കും.

കൃഷിനാശം നേരിട്ട കർഷകരുടെ അടിയന്തര സാമ്പത്തിക ആവശ്യങ്ങൾ, പുനഃകൃഷിക്കാവശ്യമായ പ്രവർത്തന മൂലധനം, വായ്പ ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ലഘൂകരിക്കൽ, വായ്പാ തിരിച്ചടവുമായി ബന്ധപ്പെട്ട വിഷയങ്ങൾ, പ്രകൃതിക്ഷോഭങ്ങളെ തുടർന്ന് കാർഷിക മേഖലയിലുണ്ടാകുന്ന സാമ്പത്തിക ആഘാതം ലഘൂകരിക്കുന്നതിനുള്ള മറ്റ് നടപടികൾ എന്നിവയും യോഗം ചർച്ച ചെയ്യും.

About the Author

EN24 Television

Editor

Visit Website View All Posts

Post navigation

Previous: കർക്കടക വാവുബലി: മാർഗനിർദേശങ്ങളുമായി ഭക്ഷ്യസുരക്ഷാവകുപ്പ്
Next: പ്രഥമ ഉമ്മൻചാണ്ടി പുരസ്കാര ജേതാവ് ചെറുവയൽ രാമനെ വീട്ടിലെത്തി സന്ദർശിച്ച് മന്ത്രി ടി സിദ്ദീഖ്…

Related News

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026

You may have missed

image news.1
  • KERALA NEWS
  • LATEST NEWS

ശബരിമല തീർത്ഥാടനം: ആരോഗ്യവകുപ്പ് സജ്ജം; പമ്പയിൽ 24 മണിക്കൂർ കൺട്രോൾ റൂം…

EN24 Television November 16, 2026
image news.1
  • LATEST NEWS

മണ്ണുത്തി വെറ്റിനറി ആൻഡ്‌ അനിമൽ സയൻസ് കോളേജിൽ നടന്ന വെറ്റിനറി സയൻസ് കോൺഗ്രസ്‌ ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കുന്നു…

EN24 Television November 15, 2026
image news.1
  • KERALA NEWS

95 ൻ്റെ നിറവിൽ തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷൻ: ‘സ്റ്റേഷൻ മഹോത്സവ്’ ആഘോഷിച്ചു…

EN24 Television November 13, 2026
image news.1
  • KERALA NEWS
  • LATEST NEWS

2036 ഒളിമ്പിക്സിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ മെഡൽ വാങ്ങുന്ന സംസ്ഥാനമായി കേരളത്തെ മാറ്റും: മന്ത്രി ഒ.ജെ. ജനീഷ്

EN24 Television November 13, 2026
Copyright © All rights reserved EN24Television | MoreNews by AF themes.